ടോക്യോ ഒളിമ്പിക്സിൽ ഇന്ന് അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ക്കു തുടക്കമായപ്പോള്‍ പങ്കെടുത്ത ഇനങ്ങളിലെല്ലാം ഇന്ത്യക്ക് നിരാശ മാത്രം. ഒരിനത്തില്‍പ്പോലും ആദ്യ റൗണ്ട് കടന്ന് അടുത്തതിലേക്ക് മുന്നേറാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞില്ല. ഹീറ്റ്‌സില്‍ തന്നെ എല്ലാവരുടെയും പോരാട്ടം തീരുകയായിരുന്നു.
ഏറ്റവും അവസാനമായി ട്രാക്കിലിറങ്ങിയ 4-400 മീറ്റര്‍ മിക്‌സഡ് റിലേയിലും ഇന്ത്യന്‍ ടീം ഹീറ്റ്‌സിൽ ഒരുങ്ങുകയായിരുന്നു. രേവതി വീരമണി, ശുഭ വെങ്കിടേഷ്, മുഹമ്മദ് അനസ് യഹ്‌യ, ആരോക്യ രാജീവ് എന്നിവരാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്. ആദ്യ റൗണ്ടിലെ രണ്ടാമത്തെ ഹീറ്റ്‌സില്‍ ഇന്ത്യ അവസാന സ്ഥാനത്തായാണ് ഓടി എത്തിയത്. 3.19.93 സെക്കന്റിൽ മത്സരം പൂർത്തിയാക്കിയ ഇന്ത്യൻ ടീം സീസണിലെ അവരുടെ ഏറ്റവും മികച്ച സമയം കൂടി കുറിച്ചു. അയർലൻഡ്, ബെല്‍ജിയം, ജര്‍മനി,പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ജമൈക്ക, ബ്രിട്ടന്‍, സ്‌പെയിന്‍ എന്നിങ്ങനെ എട്ട് ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
അതേസമയം, അത്‌ലറ്റിക്‌സില്‍ രാവിലെ മൂന്ന് ഇനങ്ങളിലാണ് ഇന്ത്യ മല്‍സരിച്ചത്. 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസ് പുരുഷ വിഭാത്തില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലെ മികച്ച പ്രകടനം നടത്തിയെങ്കിലും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല. മത്സരത്തിൽ സ്വന്തം റെക്കോര്‍ഡ് തിരുത്തിയ പ്രകടനം കാഴ്ചവച്ച ഇന്ത്യൻ താരം പുതിയ ദേശീയ റെക്കോർഡ് കൂടി സ്ഥാപിക്കുകയും ചെയ്തു. തന്റെ തന്നെ പേരിലുള്ള ദേശീയ റെക്കോർഡായ 8:20:20 മിനിറ്റ് സമയം ഇന്ന് നടന്ന മത്സരത്തിൽ 8:18:12 മിനിറ്റിൽ പൂർത്തിയാക്കിയാണ് താരം റെക്കോർഡ് തിരുത്തിയത്.
Also read- Tokyo Olympics|ഏഴാം ദിനം: ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് നിറം പകർന്ന് ലവ്‌ലിനയും സിന്ധുവും; ട്രാക്കിൽ നിരാശ,അമ്പെയ്ത്തിൽ ദീപിക ക്വാർട്ടറിൽ പുറത്ത്ഗ്ലാമര് ഇനമായ വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറങ്ങിയ ദ്യുതി ചന്ദിനും മുന്നേറാൻ കഴിഞ്ഞില്ല. അഞ്ചാമാറത്തെ ഹീറ്റ്‌സില്‍ മത്സരിച്ച ദ്യുതി 11.54 സെക്കന്റിൽ ഏഴാമതായാണ് മത്സരം പൂർത്തിയാക്കിയത്. ദ്യുതിയുടെ ഹീറ്റ്‌സിൽ ഒന്നാമതെത്തിയത് ജമൈക്കയുടെ സ്പ്രിന്റ് റാണിയായ ഷെല്ലി ആൻ ഫ്രേസർ ആയിരുന്നു. 10:84 സെക്കന്റിലായിരുന്നു ജമൈക്കൻ താരം ഓടിയെത്തിയത്.
Also read- Tokyo Olympics| സിന്ധു സെമിയിൽ, മെഡൽ ഉറപ്പിച്ചു; പ്രീക്വാർട്ടറിൽ ജപ്പാൻ താരത്തെ മുട്ടുകുത്തിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക്പുരുഷന്മാരുടെ 400 മീറ്റര്‍ ഹീറ്റ്‌സില്‍ മലയാളി താരം എംപി ജാബിറിനും നിരാശയായിരുന്നു ഫലം. അഞ്ചാമത്തെ ഹീറ്റ്‌സില്‍ അവസാന സ്ഥാനത്തായിരുന്നു കേരള താരം ഫിനിഷ് ചെയ്തത്. 50.77 എന്ന സമയത്തില്‍ ഫിനിഷ് ചെയ്തതോടെയാണ് ജാബിറിന്റെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ അവസാനിച്ചത്. പ്രതീക്ഷിച്ചിരുന്നത് പോലെ അമേരിക്കയുടെ ബെഞ്ചമിന്‍ ആണ് ഹീറ്റ്‌സില്‍ ഒന്നാമതെത്തിയത്. ഹീറ്റ്‌സില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്നവരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്.
Also read- Tokyo Olympics| ഹോക്കി: ജപ്പാനെതിരേ തകർപ്പൻ ജയം നേടി ഇന്ത്യ; ആവേശപ്പോരാട്ടത്തിൽ ഇന്ത്യൻ ജയം 5-3ന്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.