ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യക്ക് നിരാശ. മെഡൽ പ്രതീക്ഷകളുമായി ഇന്ത്യക്ക് വേണ്ടി ഫൈനൽ റൗണ്ടിൽ കമൽപ്രീതിന് ആറാം സ്ഥാനം മാത്രമാണ് ലഭിച്ചത്. അമേരിക്കയുടെ വലേറി ഓൾമാൻ സ്വർണവും ജർമനിയുടെ ക്രിസ്റ്റിൻ പുഡൻസ് വെള്ളിയും ക്യൂബയുടെ യൈമേ പെരെസ് വെങ്കലവും നേടി. ഇടക്ക് വച്ച് മഴ പെയ്തത് മൂലം മത്സരം അല്പ നേരം നിർത്തിവെച്ചതിന് ശേഷം വീണ്ടും തുടങ്ങുകയായിരുന്നു.
ഫൈനലിൽ 68.98 മീറ്റർ എറിഞ്ഞാണ് വലേറി ഓൾമാൻ സ്വർണം നേടിയത്. അതേസമയം കമൽപ്രീതിന്റെ മികച്ച പ്രകടനം 63.70 മീറ്ററിലൊതുങ്ങി. യോഗ്യത റൗണ്ടിൽ കാഴ്ചവെച്ച പ്രകടനം ആവർത്തിക്കാൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല. ഫൈനലിൽ ലഭിച്ച ആറ് ശ്രമങ്ങളിൽ താരത്തിന്റെ മൂന്ന് ശ്രമങ്ങൾ ഫൗൾ ആവുകയും ചെയ്തു.
12 താരങ്ങൾ മത്സരിച്ച ഫൈനൽ റൗണ്ടിൽ ആദ്യ ശ്രമത്തില്‍ 61.62 മീറ്റര്‍ ദൂരമാണ് ഇന്ത്യൻ താരം കണ്ടെത്തിയത്. രണ്ടാം ശ്രമം ഫൗളായിരുന്നു. ഇതിന് ശേഷമായിരുന്നു മഴ പെയ്തത്. മഴയ്ക്ക് ശേഷം വീണ്ടും ആരംഭിച്ച മത്സരത്തിൽ തന്റെ മൂന്നാം ശ്രമത്തിലാണ് താരം തന്റെ മികച്ച ദൂരം കണ്ടെത്തിയത്. മൂന്നാം ശ്രമത്തിൽ കമൽപ്രീത് 63.70 മീറ്റർ ദൂരം താണ്ടി. നാലാം ശ്രമം വീണ്ടും ഫൗളായി. അഞ്ചാം ശ്രമത്തിൽ താരത്തിന് 61.37 മീറ്റർ ദൂരം മാത്രമാണ് കണ്ടെത്താനായത്. അവസാന ശ്രമത്തില്‍ 65.73 മീറ്റര്‍ ദൂരം കണ്ടെത്തിയാല്‍ മാത്രമേ ഇന്ത്യന്‍ താരത്തിന് വെങ്കല മെഡലെങ്കിലും നേടാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ കമൽപ്രീതിന്റെ അവസാന റൗണ്ടിലെ ശ്രമവും കൂടി ഫൗൾ ആയതോടെ ഇന്ത്യക്ക് ഡിസ്കസിൽ നിന്നും മെഡൽ നേടാൻ കഴിഞ്ഞില്ല.
അതേസമയം, നിലവിലെ ഒളിമ്പിക് ചാമ്പ്യനായ ക്രോയേഷ്യയുടെ സാന്ദ്ര പെര്‍ക്കോവിച്ചിനും മെഡല്‍ നേടാനായില്ല. നാലാം സ്ഥാനത്താണ് താരം മത്സരം അവസാനിപ്പിച്ചത്.
Also read-ക്രിക്കറ്റിനായി ഡിസ്കസ് ത്രോ ഉപേക്ഷിക്കാൻ ഒരുങ്ങി; ഒളിമ്പിക്സ് ഫൈനലിൽ എത്തി നിൽക്കുന്ന കമൽപ്രീത് കൗറിനെക്കുറിച്ച് അറിയാംനേരത്തെ, യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഫൈനലിന് യോഗ്യത നേടിയത്. നേരിട്ടുള്ള യോഗ്യത മാര്‍ക്ക് കമല്‍പ്രീത് കൗര്‍ നേടിയത് തന്റെ അവസാന ശ്രമത്തിലായിരുന്നു. ഇതോടെ യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ താരം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അമേരിക്കന്‍ താരം വലേറി ഓള്‍മാന്‍ മാത്രമാണ് കമല്‍പ്രീതിന് മുന്നിലുണ്ടായിരുന്നത്. അമേരിക്കയുടെ വലേറി ഓള്‍മാന്‍ ആദ്യ ശ്രമത്തില്‍ 66.42 എറിഞ്ഞിരുന്നു.
Also read- ടോക്യോയിൽ നിന്നും സ്വർണവുമായി വരിക - മുൻ പരിശീലകൻ കബീർ ഖാൻ'; ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ഷാരൂഖ് ഖാന്റെ സ്പെഷ്യൽ സന്ദേശംയോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ട് കമല്‍പ്രീതും വലേറിയും മാത്രമാണ് ഫൈനലില്‍ നേരിട്ട് ഇടംപിടിച്ചത്. ഗ്രൂപ്പ് ബിയില്‍ ആദ്യ ശ്രമത്തില്‍ 60.29 മീറ്ററും രണ്ടാം ശ്രമത്തില്‍ 63.97 മീറ്ററും ആണ് താരം എറിഞ്ഞത്. അതേ സമയം ആദ്യ റൗണ്ടില്‍ ആറാം സ്ഥാനത്തെത്തിയ സീമ പൂനിയയ്ക്ക് യോഗ്യതയില്ല. 60.57 മീറ്ററാണ് സീമ എറിഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.