COVID 19 | 124 വർഷത്തിനിടയിൽ ആദ്യമായി ഒളിമ്പിക്സ് മാറ്റിവെച്ചു; ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷം

124 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് ഒളിമ്പിക്സ് മാറ്റിവെക്കുന്നത്. 1916, 1940 വർഷങ്ങളിലെ ലോക മഹായുദ്ധങ്ങളുടെ സമയത്ത് ഗെയിംസ് നടത്തിയിരുന്നില്ല.

News18 Malayalam | news18-malayalam
Updated: March 25, 2020, 8:44 AM IST
COVID 19 | 124 വർഷത്തിനിടയിൽ ആദ്യമായി ഒളിമ്പിക്സ് മാറ്റിവെച്ചു; ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷം
Tokyo Olympics
  • Share this:
ടോക്കിയോ: കോവിഡ് 19 ഭീതി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ ഈ വർഷം നടത്താൻ നിശ്ചയിച്ച ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചു. ഇക്കാര്യം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ ഔദ്യോഗികമായി അറിയിച്ചു. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഗെയിംസ് മാറ്റിവെക്കണമെന്ന് നേരത്തേ താരങ്ങളും രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. മാറ്റിവെക്കാതെ വേറെ വഴിയില്ലെന്ന് ആബേയും പറഞ്ഞിരുന്നു. ഈ വർഷം ജൂലായ് 24 മുതൽ ഓഗസ്റ്റ് 9 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്.
BEST PERFORMING STORIES:ലോക്ക് ഡൗൺ; രാജ്യം 21 ദിവസം അടച്ചിടും; 15,000 കോടിയുടെ പാക്കേജ്’ [NEWS]തമിഴ്നാട്ടിൽ ആദ്യമരണം; രാജ്യത്ത് കോവിഡ് മരണം 11 ആയി [NEWS]ലോക്ക് ഡൗൺ ആണെങ്കിലും ആലപ്പുഴക്കാർ വിശന്നിരിക്കേണ്ട; 20 രൂപയ്ക്ക് വയറു നിറച്ചുണ്ണാം [PHOTO]

124 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് ഒളിമ്പിക്സ് മാറ്റിവെക്കുന്നത്. 1916, 1940 വർഷങ്ങളിലെ ലോക മഹായുദ്ധങ്ങളുടെ സമയത്ത് ഗെയിംസ് റദ്ദാക്കിയതാണ് ഇതിനുമുമ്പുണ്ടായത്.

ഒളിമ്പിക്സിനായുള്ള എല്ലാ ഒരുക്കങ്ങളും ജപ്പാൻ പൂർത്തിയാക്കിയിരുന്നു. ടിക്കറ്റുകളെല്ലാം വിറ്റഴിക്കപ്പെടുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക നഷ്ടവും ഇതോടെ ഉണ്ടാകും. അടുത്ത വർഷം വേനലിൽ ആയിരിക്കും ഗെയിംസ് നടത്തുകയെന്ന് ടോക്കിയോ ഗവർണർ യുരീക്കോ കയോക്കി അറിയിച്ചു. ടോക്കിയോ 2020 എന്ന ബ്രാന്റിൽ തന്നെയാകും ഇവന്റ് നടക്കുക.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 25, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍