ടോക്യോ: ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി. വി സിന്ധുവിന് ആദ്യ മത്സരത്തില്‍ ത്രസിപ്പിക്കുന്ന വിജയം. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പോളികാര്‍പ്പോവയെ തോല്‍പ്പിച്ചാണ് സിന്ധു തുടങ്ങിയത്. കേവലം 13 മിനിട്ടിനുള്ളിൽ അവസാനിച്ച മത്സരത്തിൽ 21-7, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ തകർപ്പൻ ജയം.
റിയോ ഒളിമ്ബിക്‌സ് വെള്ളി മെഡല്‍ ജേതാവാണ് പി വി സിന്ധു. റിയോയിൽ സ്പാനിഷ് താരം കരോലിന മാരിനോട് ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ തോറ്റതോടെയാണ് സിന്ധു വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെട്ടത്. ഇത്തവണ മികച്ച ഫോമിലുള്ള സിന്ധു സ്വർണം നേടുമെന്നാണ് ഇന്ത്യൻ ക്യാംപിന്‍റെയും ആരാധകരുടെയും പ്രതീക്ഷ.
അതേസമയം, ഒളിംപിക്‌സ് ഷൂട്ടിംഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നും നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുണ്ടായിരുന്ന താരങ്ങൾ ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനല്‍ യോഗ്യത നേടാനായില്ല.
ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലും ഇന്ത്യയ്ക്ക് ഇന്ന് നിരാശയുടെ ദിവസമാണ്. ഇന്ത്യൻ താരം പ്രണതി നായക് 12-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 42.565 പോയിന്‍റ് മാത്രമാണ് പ്രണതിക്ക് ലഭിച്ചത്. ഇറ്റലിയുടെയും ജപ്പാന്‍റെയും താരങ്ങൾ ഈ ഇനത്തിൽ സമ്പൂർണ ആധിപത്യം പുലർത്തി. ആദ്യ ഏഴു സ്ഥാനങ്ങളിലും ഈ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഫിനിഷ് ചെയ്തത്.
ഒളിംപിക്സിൽ ഇന്ത്യയുടെ ഇന്നത്തെ മത്സരങ്ങൾ; സമയക്രമം ഇങ്ങനെ
ഭാരദ്വേഹനത്തിൽ വെള്ളി മെഡൽ നേടിയ മീര ചാനു ഭായിയിലുടെ ഒളിംപിക്സിന്‍റെ ആദ്യ ദിനം ഇന്ത്യയ്ക്ക് തിളക്കമുള്ളതായിരുന്നു. വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാ ഭായ് ചാനു വെള്ളി മെഡൽ നേടിയത്. ഒളിംപിക്സ് മുന്നോട്ടു പോകുമ്പോൾ കൂടുതൽ മെഡലുകൾ നേടുമെന്ന പ്രതീക്ഷയിലാണ് രാജ്യം. മൊത്തം 115 ഇന്ത്യൻ അത്‌ലറ്റുകൾ ഒളിംപിക്സിൽ മത്സരിക്കുന്നുണ്ട്. ഇതിൽ 63 പുരുഷന്മാരും 52 സ്ത്രീകളും ഉൾപ്പെടുന്നു.
ഒളിംപിക്സിൽ ഇന്ത്യയെ സംബന്ധിച്ച് ഇന്ന് ഏറെ നിർണായകമായ ദിവസമാണ്. ഒട്ടേറെ ഇനങ്ങളിൽ ഇന്ന് ഇന്ത്യൻ താരങ്ങൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മത്സരിക്കുന്നുണ്ട്.
ഒളിംപിക്സ് മത്സരങ്ങൾ എവിടെ കാണാനാകും?
ടോക്കിയോ ഒളിമ്പിക്സ് 2020 ന്റെ പ്രക്ഷേപണ അവകാശം സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സിനാണ്. കായിക പ്രേമികൾക്ക് സോണി ടെൻ 1, സോണി ടെൻ 2 ചാനലുകളിൽ ഒളിംപിക്സ് മത്സരങ്ങൾ തത്സമയം കാണാൻ കഴിയും. കൂടാതെ ദൂരദർശനും ഇന്ത്യയുടെ മത്സരങ്ങൾ പ്രക്ഷേപണം ചെയ്യും.
ടോക്കിയോ ഒളിമ്പിക്സ് 2020 എങ്ങനെ ഓൺലൈനിൽ തത്സമയം കാണാനാകും?
ഒളിംപിക്സ് മത്സരങ്ങൾ ഓൺലൈനിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് സോണി Sony LIV ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും തത്സമയം കാണാം.
ജൂലൈ 25 ഞായറാഴ്ച ഇന്ത്യയുടെ മത്സരങ്ങൾ:
ബാഡ്മിന്റൺ:
വനിതാ സിംഗിൾസ് ഗ്രൂപ്പ് ഘട്ടം: പി. വി. സിന്ധു vs പോളികാർപോവ ക്സെനിയ, 7:10 AM IST
ബോക്സിംഗ്:
വനിതാ ഫ്ലൈ പ്രാഥമിക റൌണ്ട് 32: മേരി കോം vs ഹെർണാണ്ടസ് ഗാർസിയ മിഗുവലിന, 1: 30 PM IST
പുരുഷന്മാരുടെ ലൈറ്റ് പ്രാഥമിക റൌണ്ട് 32: കൌശിക് മനീഷ് vs മക്കോർമാക് ലൂക്ക്, 3:06 PM IST
ഹോക്കി:
പുരുഷന്മാർ പൂൾ എ: ഇന്ത്യ vs ഓസ്‌ട്രേലിയ, 3:00 PM IST ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു
ടെന്നീസ്:
വനിതാ ഡബിൾസ് റൌ ണ്ട് 1: സാനിയ മിർസ, അങ്കിത റെയ്‌ന vs നാദിയ കിച്ചെനോക്, ല്യൂഡ്‌മൈല കിച്ചെനോക്ക് രാവിലെ 7:30 IST
നീന്തൽ:
സ്ത്രീകളുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക്: മനാ പട്ടേൽ, 3:32 PM IST
റോയിംഗ്:
പുരുഷന്മാർ: അർജുൻ ലാൽ ജാട്ട്, അരവിന്ദ് സിംഗ് 6:40 AM IST
ഷൂട്ടിംഗ്:
വനിതകൾ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യതാ റൌണ്ട്: യശസ്വിനി സിംഗ് ദേസ്വാൾ, 5:30 AM IST
പുരുഷന്മാരുടെ സ്കീറ്റ് യോഗ്യതാ റൌണ്ട്: മൈരാജ് അഹമ്മദ് ഖാൻ, 6:30 AM IST
ടേബിൾ ടെന്നീസ്:
വനിതാ സിംഗിൾസ്: മാനിക ബാത്ര vs മാർഗരിറ്റ പെസോട്‌സ്ക, 11:15 AM IST
പുരുഷന്മാരുടെ സിംഗിൾസ്: സത്യൻ ജ്ഞാനശേഖരൻ vs ലാം സിയു-ഹാംഗ്, 1:30 PM IST
സെയിലിങ്:
ലേസർ റേസ് 1: വി. ശരവണൻ, 11:05 AM IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.