ടോക്യോയിലെ ഗോദയിൽ കരുത്ത് കട്ടി ഇന്ത്യൻ ഗുസ്തിവീരന്മാർ. ഇന്ന് നടന്ന ഗുസ്തി മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഇന്ത്യയുടെ ഗുസ്തി താരങ്ങൾ പുറത്തെടുത്തത്. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ക്വാർട്ടറിൽ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന നിലയിൽ തകർത്താണ് രവി കുമാർ സെമിയിൽ പ്രവേശിച്ചത്. പുരുഷന്മാരുടെ 86 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ചൈനയുടെ സുഷെന്‍ ലിന്നിനെ 6-3ന് മറികടന്നായിരുന്നു ദീപക് പുനിയയുടെ സെമി പ്രവേശം.
ഇരുവരും സെമിയിലേക്ക് ജയിച്ച് മുന്നേറിയപ്പോൾ റൗണ്ട് ഓഫ് 16 റൗണ്ടിൽ മത്സരിച്ച ഇന്ത്യയുടെ വനിതാ താരമായ അൻഷു മാലിക്കിന് മുന്നേറാൻ കഴിഞ്ഞില്ല. ഇതിൽ തോറ്റ താരത്തിന് ഇനി റെപ്പാഷെ റൗണ്ടിലെ മത്സരത്തിനായി കാത്തിരിക്കണം.
നേരത്തെ റൗണ്ട് ഓഫ് 16 മത്സരത്തിൽ കൊളമ്പിയയുടെ എഡ്വാര്‍ഡോ ഓസ്കോര്‍ അര്‍ബാനോ ടൈഗേറോസിനെതിരെ ടെക്ക്നിക്കൽ സുപ്പീരിയോരിറ്റിയുടെ അടിസ്ഥാനത്തിൽ 13-2ന്റെ തകർപ്പൻ ജയം നേടിയ രവി കുമാർ ക്വാർട്ടറിൽ ബൾഗേറിയൻ താരത്തിനെതിരെയും അതേ ഫോം നിലനിർത്തിയാണ് മുന്നേറിയത്.
അതേസമയം റൗണ്ട് ഓഫ് 16 മത്സരത്തിൽ നൈജീരിയൻ താരമായ എകേറെകീമേ അഗിയോമോറിനെ 12-1ന് തകർത്തെറിഞ്ഞ പ്രകടനവുമായി ക്വാർട്ടറിൽ എത്തിയ ദീപക് പുനിയ ചൈനീസ് താരത്തിനെതിരെ അവസാന നിമിഷം പുറത്തെടുത്ത മികവിലൂടെയാണ് ജയം നേടിയെടുത്തത്. ആദ്യ റൗണ്ടിൽ ദീപക് 1-0ന് മുന്നിലായിരുന്നു. 3-1ന് മുന്നിലായിരുന്ന ദീപക് പിന്നീട് 5-1ന്റെ ലീഡ് നേടിയെങ്കിലും ഈ തീരുമാനത്തെ ചലഞ്ച് ചെയ്ത ചൈന താരത്തിന്റെ ലീഡ് കുറച്ച് കൊണ്ടുവന്നു.പിന്നാലെ തന്നെ ചൈനീസ് താരം 3-3ന് ദീപക്കിന് ഒപ്പമെത്തി. ഇരുവരും ജയത്തിനായി പോരാടിക്കൊണ്ടിരിക്കെ അവസാന അഞ്ച് സെക്കന്റിൽ നടത്തിയ മികച്ച ഒരു നീക്കമാണ് ജയം നേടിക്കൊടുത്തത്. ഇതിൽ നിന്നും മൂന്ന് പോയിന്റ് നേടിയ താരം മത്സരം 6-3 എന്ന നിലയിൽ ജയിക്കുകയായിരുന്നു.
അതേസമയം 57 കിലോ ഫ്രീസ്റ്റൈൽ വനിതകളുടെ വിഭാഗത്തിൽ ഇന്ത്യക്കായി മത്സരിച്ച അൻഷു മാലിക്കിന് ക്വാർട്ടർ യോഗ്യത നേടാൻ കഴിഞ്ഞില്ല. ലോക രണ്ടാം നമ്പർ താരമായ ബെലാറസ് താരം ഐറൈന കറച്കീനയെ നേരിട്ട അൻഷു മാലിക്കിന് അവരുടെ മികവിനെതിരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. കറച്കീനയ്ക്കെതിരെ 2-8 എന്ന പോയിന്റിനാണ് അന്‍ഷു പരാജയം ഏറ്റുവാങ്ങിയത്. ലോക ചാമ്ബ്യന്‍ഷിപ്പില്‍ 2 തവണ മെഡല്‍ നേട്ടക്കാരിയാണ് കറച്കീന.
Also read- Tokyo Olympics| ഇടിക്കൂട്ടിൽ നിന്നും വെങ്കലവുമായി ലവ്‌ലിന; ടോക്യോയിൽ ഇന്ത്യയുടെ മൂന്നാം മെഡൽആദ്യ റൗണ്ട് അവസാനിക്കുമ്പോൾ തന്നെ ബെലാറസ് താരം 4-0ന്റെ ലീഡുമായി മുന്നിൽ എത്തിയിരുന്നു. എന്നാൽ രണ്ടാം റൗണ്ടിൽ രണ്ട് പോയിന്റുകള്‍ തുടരെ നേടി അന്‍ഷു തിരിച്ചുവരവ് നടത്തിയെങ്കിലും ബെലാറസ് താരം നടത്തിയ മികച്ച ഒരു കൗണ്ടറിന് മുന്നിൽ ഇന്ത്യൻ താരം വീണു പോവുകയായിരുന്നു. റെപ്പാഷെ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയാൽ താരത്തിന് മെഡൽ പ്രതീക്ഷ വെക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.