• HOME
  • »
  • NEWS
  • »
  • sports
  • »
  • Olympic medal | ആ പരമാബദ്ധം ഷെയർ ചെയ്യരുതേ; അത് മഹാമനസ്ക്കതയല്ല; ഒളിംപിക് മെഡൽ പങ്കിട്ടത് നിയമപ്രകാരം

Olympic medal | ആ പരമാബദ്ധം ഷെയർ ചെയ്യരുതേ; അത് മഹാമനസ്ക്കതയല്ല; ഒളിംപിക് മെഡൽ പങ്കിട്ടത് നിയമപ്രകാരം

2.39 മീറ്ററിൽ ഇരുവരും പരാജയപ്പെട്ടത്തോടെ രണ്ടു പേരും മെഡൽ പങ്കുവയ്ക്കുന്ന നിയമം അറിയാവുന്ന ബാർഷിം അക്കാര്യം റഫറിയെ അറിയിച്ചു. അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡൽ പങ്കുവയ്ക്കൽ നടന്നതെന്നും മൊഹമ്മദ് അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

Olympic High Jump

Olympic High Jump

  • Share this:
    ഒളിംപിക്സ് ഹൈജംപ് പുരുഷവിഭാഗത്തിൽ സ്വർണ മെഡൽ പങ്കിട്ടതുമായി ബന്ധപ്പെട്ട ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് വളരെ വേഗത്തിലായിരുന്നു. ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും 2.37 മീറ്റർ ഉയരം താണ്ടി. മൂന്ന് അവസരം അധികം നൽകിയിട്ടും ഇരുവർക്കും ആ ഉയരം മറികടക്കാനായില്ല. ഇതിനിടെ ഇറ്റാലിയൻ താരത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ തങ്ങൾക്ക് സ്വർണമെഡൽ പങ്കിട്ടു നൽകുമോയെന്ന് ഖത്തർ താരം ബാർഷിം ഒളിംപിക്സ് ഒഫീഷ്യൽസിനോട് ചോദിക്കുന്നതും, തുടർന്ന് അത്തരത്തിൽ മെഡൽ പങ്കിട്ട് നൽകുകയും ചെയ്തു. ഇതേത്തുടർന്നാണ് ഖത്തർ താരത്തിന്‍റെ മഹാമനസ്ക്കതയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇരുവരും കെട്ടിപ്പിടിക്കുന്ന ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. എന്നാൽ ഇത് തെറ്റായ കാര്യമാണെന്നും, മെഡൽ പങ്കിട്ടത് ഖത്തർ താരത്തിന്‍റെ അപേക്ഷപ്രകാരമല്ലെന്നും, കൃത്യമായും ഒളിംപിക്സ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമാണ് സ്പോർട്സ് കൌൺസിൽ മുൻ സെക്രട്ടറിയും കാലിക്കറ്റ് സർവ്വകലാശാല പരിശീലകനുമായിരുന്ന ഡോ. മൊഹമ്മദ് അഷ്റഫ് പറയുന്നത്.

    ഖത്തറിന്റെ വിഖ്യാത ഹൈ ജംപു ലോക ചാമ്പ്യൻ അമുഅതസ് ബർഷിമിനെ ഒരു അത്ഭുത കഥാ പാത്രമായി ചിത്രീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കാരുണ്യവും മഹാ മനസ്കതയും കാരണം ഇറ്റലിയുടെ ഗിയാൻ മാർക്കോ ടംബേറിക്കും ഒളിമ്പിക് ഹൈ ജംപ് സ്വർണ്ണത്തിൽ പങ്കാളിത്തം കിട്ടി എന്നാണു വാർത്തകൾ പ്രചരിക്കുന്നതെന്ന് മൊഹമ്മദ് അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 2.39 മീറ്ററിൽ ഇരുവരും പരാജയപ്പെട്ടത്തോടെ രണ്ടു പേരും മെഡൽ പങ്കുവയ്ക്കുന്ന നിയമം അറിയാവുന്ന ബാർഷിം അക്കാര്യം റഫറിയെ അറിയിച്ചു. അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡൽ പങ്കുവയ്ക്കൽ നടന്നതെന്നും മൊഹമ്മദ് അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

    മൊഹമ്മദ് അഷ്റഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    ഇനിയും ഈ അബദ്ധത്തിനു പിന്നാലെ പോകരുത്
    കാട്ടു തീ പോലെ പടരുകയാണ് ഒരു പരമാബദ്ധം
    അതുകൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് ഞാൻ എന്റെ ഇൻ ബോക്സിലും സ്വകാര്യ ഫോണിലും വന്നു കൊണ്ടിരിക്കുന്ന സ്ന്ദേശങ്ങൾക്കു കണക്കില്ല ഖത്തറിന്റെ വിഖ്യാത ഹൈ ജംപു ലോക ചാമ്പ്യൻ അമുഅതസ് ബർഷിമിനെ ഒരു അത്ഭുത കഥാ പാത്രമായി ചിത്രീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കാരുണ്യവും മഹാ മനസ്കതയും കാരണം ഇറ്റലിയുടെ ഗിയാൻ മാർക്കോ ടംബേറിക്കും ഒളിമ്പിക് ഹൈ ജംപ് സ്വർണ്ണത്തിൽ പങ്കാളിത്തം കിട്ടി എന്നാണു വാർത്തകൾ പ്രചരിക്കുന്നത്.

    ഈ മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നറിഞ്ഞ ഞാൻ ഹൈ ജംപ് ടൈ ബ്രേക്കർ നിയമം എന്താണെന്നും അതനുസരിച്ചു 2 .37 മീറ്റർ ഉയരം പിന്നിട്ട രണ്ടു പേർക്ക് സ്വർണ്ണ മെഡലും അതെ ഉയരം കടക്കാൻ ഒരു ചാൻസ് കൂടുതൽ വേണ്ടി വന്ന ബെലറൂസ് കാരനു ഒട്ടു മെഡലും കിട്ടി എന്ന് മത്സരം തീർന്ന ഉടനെ എഫ് ബി യിൽ പോസ്റ്റ് ചെയ്തു
    എന്നാൽ അതിനുള്ള എൻറെ അർഹത ചോദ്യം ചെയ്ത് കൊണ്ട് അറുപതോളം കമന്റുകൾ എനിക്ക് കിട്ടി അവരോടു ഒന്ന് പറഞ്ഞോട്ടെ ഞാൻ ആത്യന്തികമായി ഒരു അത്‌ ലറ്റിക്ക് കോച്ചാണ് ഈ നിയമം പഠിപ്പിക്കുന്നയാൾ..!

    Also Read- India vs Belgium Hockey Tokyo Olympics | ഹോക്കിയിൽ ഇന്ത്യയ്ക്ക് നിരാശ; പുരുഷൻമാർ ഫൈനൽ കാണാതെ പുറത്ത്

    ഇറ്റലിക്കാരനു പരുക്ക് പറ്റിയത് കൊണ്ട് മത്സരം അവിടെ അവസാനിപ്പിക്കണമെന്നും ഞങ്ങൾക്ക് രണ്ടു പേർക്കും സ്വർണ്ണ മെഡൽ പങ്കിട്ടു തരണമെന്നും ബർഷിം റഫറിയോടു അഭ്യർധിച്ചുവെന്നും അത് കേട്ട ഉടനെ അയാൾ അത് തല കുലുക്കി സമ്മതിച്ചു എന്നുമാണ് പ്രചരിക്കുന്നത്..!
    എന്നാൽ അതൊരു പരമ അബദ്ധമാണ്.

    ഹൈ ജംപിൽ ഒരേ ഉയരം ഒരു പോലുള്ള ചാൻസുകളിൽ രണ്ടു പേര് ചാടിക്കടക്കുകയാണെങ്കിൽ അവസാനം ഒരു ടൈ ബ്രെക്കർ വേണ്ടി വരുന്നു അതിനായി ബാർ ഒരുപടി ഉയർത്തും അത് ഇവിടെ 2 .39 ആയപ്പോൾ രണ്ടു പേരും പരാജയപ്പെട്ടു ജമ്പ്അ ഓഫ് നിയമം
    If the event remains tied for first place the jumpers have a jump-off, beginning at the next height above their highest success. Jumpers have one attempt at each height.

    ഇവിടെ ഓരോ ഉയരത്തിനും ഒരു ചാൻസെ ലഭിക്കൂ വീണ്ടും ടൈ അവശേഷിക്കുന്നുവെങ്കിൽ അടുത്ത നടപടി ഉയരം കുറച്ചു ഒരു അവസരം കൊടുക്കുകയോ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയോ ആണ്
    നിയമം

    2.39 ൽ ഇരുവരും പരാജയപ്പെട്ടത്തോടെ
    രണ്ടു പേരും മെഡൽ പങ്കുവയ്ക്കുന്ന നിയമം അറിയാവുന്ന ബാർഷിം അക്കാര്യം റഫറിയെ അറിയിച്ചു അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡൽ പങ്കുവയ്ക്കൽ നടന്നത്
    അതിനാണ് ഖത്തറുകാരൻ ചാട്ടക്കാരൻന്റെ മഹാ മനസ്കത കൊണ്ടാണ് പരിക്കുപറ്റിയ ഇറ്റലിക്കാരനു സ്വർണ്ണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതെന്ന വൈകാരിക കഥ പ്രചരിപ്പിക്കുന്നത് ..!

    ആരുടെയെങ്കിലും നിർദ്ദേശം കേട്ട് മെഡൽ പങ്കുവയ്ക്കാനുള്ള സലോമൻ നിയമം ഒന്നും അത്ലറ്റിക്സിൽ നിലവിലില്ല അങ്ങനെ ഏതെങ്കിലും റഫറി തീരുമാനിച്ചാൽ അയാൾക്കുള്ള ഇടം വേറെ ആകും

    അതൊക്കെ ചോദിക്കാനും നിയമങ്ങൾ നടപ്പാക്കാനും ഒളിമ്പിക് സമിതിയും ലോക സ്പോർട്സ് കോടതിയും ഉള്ള കാര്യം മറക്കുകയും വേണ്ട

    ഇനി 2 37 തന്നെ പിന്നിട്ട ബെലറൂസ്കൂ കാരന്. കൂടി എന്ത് കൊണ്ട് സ്വർണ്ണ മെഡൽ കൊടുത്തില്ല എന്നതാണ് അടുത്ത ചോദ്യം
    അവർക്കുള്ള മറുപടി അയാൾ ഈ അവസാന ടൈ ബ്രെക്കറിൽ വരുന്നില്ല കാരണം ആ ഉയരം പിന്നീടാൻ അയാൾക്ക്‌ ഒരു ചാൻസ് കൂടുതൽ വേണ്ടി വന്നു

    എന്നാൽ പിന്നെ എന്ത് കൊണ്ട് അയാൾക്ക്‌ വെള്ളി കൊടുത്തില്ല എന്നതാണ് മറ്റൊരു ചോദ്യം

    അത് ഈ നിയമം ഉണ്ടാക്കിയവർ നിർവചിച്ചിരിക്കുന്നതു 2 സ്വർണ്ണം കഴിഞ്ഞാൽ ഒരു ഓട് അല്ലങ്കിൽ 2 ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും എന്നാണു

    അതുകൊണ്ടു കാര്യങ്ങൾ മനസിലാക്കി സ്പോർട്സിനെ സ്പോർട്സ് ആയിക്കാണുക അല്ലാതെ വൈകാരികമായി കണ്ടാൽ അതുപോലുള്ള അബദ്ധങ്ങൾ ഉണ്ടാകും
    അതുകൊണ്ടു ഇനി അന്വേഷണങ്ങൾ വേണ്ട...

    ഡോ. മൊഹമ്മദ് അഷ്റഫ്
    Published by:Anuraj GR
    First published: