ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics | വനിതാ ഫുട്ബോളിൽ അമേരിക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി; ചൈനയെ വീഴ്ത്തി ബ്രസീൽ

Tokyo Olympics | വനിതാ ഫുട്ബോളിൽ അമേരിക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി; ചൈനയെ വീഴ്ത്തി ബ്രസീൽ

Sweeden_Football

Sweeden_Football

ഗ്രൂപ്പ് എഫിൽ ചൈനയെ 5-0ന് പരാജയപ്പെടുത്തി ബ്രസീൽ കിരീട പോരാട്ടത്തിന് നാന്ദി കുറിച്ചു. സുവർണ താരം മാർത്ത രണ്ട് ഗോളുകൾ നേടി

  • Share this:

ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് ടോക്യോ ഒളിംപിക്സിലെ ഗെയിംസ് ഇനങ്ങൾ ആരംഭിച്ചു. ഇന്നു നടന്ന വനിതാ ഫുട്ബോളിൽ അഞ്ചാം കിരീടം തേടി ടോക്യോയിലെത്തിയ അമേരിക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി. സ്വീഡനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അമേരിക്ക തോറ്റത്. സാംബിയയെ 10-ന് തോൽപ്പിച്ച് നെതർലൻഡ്സ് കരുത്ത് കാട്ടിയപ്പോൾ ചൈനയ്ക്കെതിരെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് ബ്രസീൽ ജയിച്ചു കയറി.

റിയോ ഒളിംപിക്സിൽ ക്വാർട്ടറിൽ പുറത്തായ അമേരിക്ക, സ്വർണ മെഡൽ തേടിയാണ് ജപ്പാനിലെത്തിയത്. കർശനമായ കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം ശൂന്യമായ സ്റ്റേഡിയത്തിൽ കളിച്ച മത്സരത്തിൽ സ്റ്റിന ബ്ലാക്ക്സ്റ്റീനിയസിന്‍റെ ഇരട്ട ഗോളുകളും പകരക്കാരിയായ ലിന ഹർട്ടിഗ് നേടിയ ഒരു ഗോളുമാണ് സ്വീഡന്‍റെ പട്ടിക തികച്ചത്. 2016 ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാക്കളാണ് സ്വീഡൻ. “അവർ (സ്വീഡൻ) ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്,” യുഎസ് ഫോർവേഡ് മേഗൻ റാപ്പിനോ പറഞ്ഞു.

സാംബിയയുടെ ശ്രദ്ധേയമായ 10-3 തോൽവിയിൽ ആഴ്സണൽ സ്‌ട്രൈക്കർ വിവിയാൻ മിഡാമ നാല് തവണ ഗോൾ നേടിയതോടെയാണ് ഡച്ചുകാർ ചരിത്രം കുറിച്ചത്. ലീക്ക് മാർട്ടൻസ് രണ്ടുതവണ വല കുലക്കിയപ്പോൾ ഷാനീസ് വാൻ ഡി സാൻഡൻ, ജിൽ റോഡ്, ലിനെത്ത് ബിയറൻസ്റ്റെയ്ൻ, വിക്ടോറിയ പെവ്‌ലോവ എന്നിവരും സ്കോർ ചെയ്തു. വനിതകളുടെ ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറിംഗ് ഗെയിമാണിത്. അതേസമയം വിജയ മാർജിനിലെ റെക്കോർഡ ഇപ്പോഴും ജർമ്മനിയുടെ പേരിലാണ്. 2004 ൽ ജർമ്മനി 8-0ന് ചൈനയെ തോൽപ്പിച്ചതാണ് ഏറ്റവും വലിയ വിജയം.

സപ്പോരോയിൽ ഗ്രേറ്റ് ബ്രിട്ടൻ അവരുടെ ഗ്രൂപ്പ് ഇയിലെ ആദ്യ കളിയിൽ 2-0 ന് വിജയിച്ചു, മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എല്ലെൻ വൈറ്റ് രണ്ടുതവണ സ്കോർ ചെയ്തു. ഒളിമ്പിക് ഫുട്ബോൾ മെഡൽ നേടുന്ന ആദ്യ ബ്രിട്ടീഷ് ടീമായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് ഹെഗെ റൈസും സംഘവും ജപ്പാനിൽ എത്തിയിരിക്കുന്നത്.

ഗ്രൂപ്പ് എഫിൽ ചൈനയെ 5-0ന് പരാജയപ്പെടുത്തി ബ്രസീൽ കിരീട പോരാട്ടത്തിന് നാന്ദി കുറിച്ചു. സുവർണ താരം മാർത്ത രണ്ട് ഗോളുകൾ നേടി. ഇതോടെ തുടർച്ചയായ അഞ്ച് ഒളിമ്പിക്സുകളിൽ ഗോൾ നേടുന്ന താരമായി മാർത്ത മാറി. ഗ്രൂപ്പ് ഇ മത്സരത്തിൽ ആസ്റ്റൺ വില്ലയുടെ മന ഇവാബൂച്ചി 84-ാം മിനിറ്റിൽ സമനില നേടിയതോടെ ആതിഥേയരായ ജപ്പാൻ കാനഡയുമായി 1-1ന് കടന്നുകൂടി.

ടോക്കിയോ ഒളിമ്പിക്സ് വനിത ഫുട്ബോൾ ഫലങ്ങൾ:

ഗ്രൂപ്പ് ഇ

സപ്പോരോ

ബ്രിട്ടൻ 2 (വൈറ്റ് 17, 72) ചിലി 0

ജപ്പാൻ 1 (ഇവാബൂച്ചി 84) കാനഡ 1 (സിൻക്ലെയർ 6)

ഗ്രൂപ്പ് എഫ്

മിയാഗി

ചൈന 0 ബ്രസീൽ 5 (മാർട്ട 9, 74, ഡെബിൻഹ 22, ആൻഡ്രെസ 82-പെൻ, ബിയാട്രിസ് 89)

സാംബിയ 3 (ബന്ദ 19, 82, 83) നെതർലാൻഡ്‌സ് 10 (മൈഡാമ 9, 15, 29, 59, മാർട്ടൻസ് 14, 38, വാൻ ഡി സാൻഡൻ 44, റോഡ് 64, ബിയറൻ‌സ്റ്റൈൻ 75, പെവ്‌ലോവ 80)

ഗ്രൂപ്പ് ജി

ടോക്കിയോ

സ്വീഡൻ 3 (ബ്ലാക്ക്സ്റ്റീനിയസ് 25, 55, ഹർട്ടിഗ് 72) അമേരിക്ക 0

ഓസ്‌ട്രേലിയ 2 (യാലോപ്പ് 20, കെർ 33) ന്യൂസിലൻഡ് 1 (റെന്നി 90 + 1)

First published:

Tags: Tokyo Olympics 2020, Tokyo Olympics 2020 Date, Tokyo Olympics 2020 Events, Tokyo Olympics 2020 fixture, Tokyo Olympics 2020 schedule