ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics | ഒളിംപിക്സ് വില്ലേജിൽ മുലയൂട്ടാൻ അനുമതിയില്ല; മകനെ ഒപ്പം കൂട്ടാനാകാത്ത സങ്കടത്തിൽ ഒരു കായികതാരം

Tokyo Olympics | ഒളിംപിക്സ് വില്ലേജിൽ മുലയൂട്ടാൻ അനുമതിയില്ല; മകനെ ഒപ്പം കൂട്ടാനാകാത്ത സങ്കടത്തിൽ ഒരു കായികതാരം

Ona-Carbonell

Ona-Carbonell

'ഭർത്താവിനും കുഞ്ഞിനുമൊപ്പം എത്തിയാൽ ഒളിംപിക്സ് വില്ലേജിൽ പ്രവേശനം നൽകില്ല. പകരം സ്വന്തം ചെലവിൽ ഹോട്ടൽ മുറിയെടുത്ത് 20 ദിവസം ക്വറന്‍റീനിൽ കഴിയണം'

  • Share this:

കോവിഡ് മഹാമാരി രൂക്ഷമായ സമയത്താണ് ഒളിംപിക്സ് എന്ന വലിയ വെല്ലുവിളി ജപ്പാന ഏറ്റെടുക്കുന്നത്. ലോകമെങ്ങുമുള്ള കായികതാരങ്ങൾ ടോക്യോ എന്ന ഒറ്റ ലക്ഷ്യത്തോടെ വരുമ്പോൾ കോവിഡ് നിയന്ത്രണങ്ങളും കർക്കശമാക്കിയിരിക്കുകയാണ് ജപ്പാൻ. അതിനിടെ ഒളിംപിക്സ് വില്ലേജിൽ കുഞ്ഞുങ്ങളുള്ള കായികതാരങ്ങൾക്ക് മുലയൂട്ടാൻ അനുമതി നിഷേധിച്ചിരിക്കുകയാണ് സംഘാടകർ. ഇതോടെ പിഞ്ചു കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാനാകാത്ത സങ്കടത്തിലാണ് കായികതാരങ്ങൾ. ഇക്കാര്യത്തിൽ പരിഭവം പങ്കുവെക്കുകയാണ് സ്പാനിഷ് നീന്തൽ താരം ഓന കാർബോനെൽ.

ഒരു വയസിൽ താഴെ പ്രായമുള്ള മകൻ കായിയെ ഒളിംപിക്സിനായി ജപ്പാനിലേക്ക് ഒപ്പം കൂട്ടാൻ ഓന നടത്തിയ പോരാട്ടം ഒടുവിൽ വിഫലമായി. ഭർത്താവിനും കുഞ്ഞിനുമൊപ്പം എത്തിയാൽ ഒളിംപിക്സ് വില്ലേജിൽ പ്രവേശനം നൽകില്ല. പകരം സ്വന്തം ചെലവിൽ ഹോട്ടൽ മുറിയെടുത്ത് 20 ദിവസം ക്വറന്‍റീനിൽ കഴിയണം. ഈ ദിവസങ്ങളിൽ ഹോട്ടൽ മുറി വിട്ട് പുറത്തുപോകാൻ അനുവദിക്കില്ല. ഇത് പരിശീലനത്തെ ബാധിക്കുമെന്നതിനാൽ, ടീം പരിശീലകൻ എതിർപ്പ് അറിയിച്ചു. ഇതോടെയാണ് മകനെ സ്പെയിനിൽ വിട്ട് ഓന ജപ്പാനിലേക്ക് വരാൻ തീരുമാനിച്ചത്.

You May Also Like- Tokyo Olympics | സ്വർണം നേടിയാൽ 75 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

മനസില്ലാ മനസോടെയാണ് ഓന ജപ്പാനിൽ എത്തിയിരിക്കുന്നത്. കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാൻ കായികതാരങ്ങളെ സംഘാടകർ അനുവദിക്കേണ്ടതായിരുന്നുവെന്ന് ഓന പറയുന്നു. വ്യക്തിപരമായി ഇവിടുത്തെ നിർദേശങ്ങൾ തനിക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും അവർ പറഞ്ഞു. 20 ദിവസത്തോളം ജപ്പാനിൽ കഴിയണം. ഈ സമയത്ത് ദിവസവും ബ്രസ്റ്റ് പമ്പ് ഉപയോഗിക്കേണ്ടി വരുന്നതിന്‍റെ ബുദ്ധിമുട്ടും ഉണ്ടാകുമെന്ന് ഓന പറയുന്നു.

മകനെ ഒപ്പം കൂട്ടാനാകില്ലെന്ന് ആദ്യം തന്നെ സംഘാടകർ ഓനയെ അറിയിച്ചു. ഇതോടെ പരിശീലകന്‍റെ സഹായത്തോടെ ഓന അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിക്ക് നിവേദനം നൽകി. എന്നാൽ രണ്ടാഴ്ച മുമ്പ് ഐ ഒ സി നൽകിയ മറുപടിയിൽ ഇങ്ങനെ വ്യക്തമാക്കി, 'ഓനയ്ക്ക് മകനെ കൂട്ടാം, പക്ഷേ ജപ്പാൻ സർക്കാരിന്‍റെ കർശനമായ മാർഗനിർദേശം പാലിക്കണം'. 20 ദിവസം ഹോട്ടലിൽ ക്വറന്‍റീൻ വേണമെന്ന മാർഗനിർദേശം പാലിക്കാനാകാത്തതിനാൽ മകനെ കൊണ്ടുവരാമെന്ന സ്വപ്നം ഓന അവസാനിപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ഇളവ് നൽകാനാകില്ലെന്ന നിലപാടിലാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി.

First published:

Tags: Breast feeding, Spanish swimmer Ona Carbonell, Tokyo Olympics, Tokyo Olympics 2020, Tokyo Olympics 2020 Date, Tokyo Olympics 2020 Events, Tokyo Olympics 2020 fixture, Tokyo Olympics 2020 schedule, Tokyo Olympics 2021