ഒളിമ്പിസ്കിൽ ഇന്ത്യക്ക് വീണ്ടും നിരാശ. ലോങ് ജമ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറങ്ങിയ മലയാളി താരം ശ്രീശങ്കർ ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യത നേടാൻ കഴിയാതെ പുറത്തായി. ഫൈനലിലേക്കുള്ള യോഗ്യതാ പോരാട്ടത്തിൽ ഗ്രൂപ്പ് ബിയിൽ 13ആം സ്ഥാനത്താണ് താരം പോരാട്ടം അവസാനിപ്പിച്ചത്. ഇരു ഗ്രൂപ്പുകളിലെയും കൂടി പരിഗണിക്കുമ്പോൾ താരം 25ആം സ്ഥാനത്തായി. ഫൈനൽ റൗണ്ടിലേക്ക് മികച്ച പ്രകടനം നടത്തുന്ന 12 അത്‌ലറ്റുകളാണ് യോഗ്യത നേടുക.
യോഗ്യതാ റൗണ്ടിലെ ആദ്യ മൂന്ന് ശ്രമങ്ങളും അവസാനിച്ചപ്പോൾ ശ്രീശങ്കറിന്റെ മികച്ച ദൂരം 7.69 മീറ്റർ ആയിരുന്നു. ഗ്രൂപ്പിൽ ഒന്നാമതെത്തിയ താരത്തെക്കാൾ 1.19 മീറ്റർ പുറകിലായിരുന്നു ഇന്ത്യൻ താരത്തിന്റെ പ്രകടനം. തന്റെ ഏറ്റവും മികച്ച പ്രകടനമായ 8.26 മീറ്ററിന്റെ അടുത്തെത്തുന്ന പ്രകടനം പോലും പുറത്തെടുക്കാൻ മലയാളി താരത്തിന് കഴിഞ്ഞില്ല.
യോഗ്യതാ റൗണ്ടില്‍ ആദ്യത്തെ ശ്രമത്തിലായിരുന്നു ശ്രീശങ്കര്‍ ഏറ്റവും മികച്ച ദൂരമായ 7.69 മീറ്റര്‍ കുറിച്ചത്. തുടര്‍ന്നുള്ള രണ്ടു ശ്രമങ്ങളിലും താരത്തിന്റെ പ്രകടനം പിന്നിലേക്കു പോവുന്നതാണ് കണ്ടത്. രണ്ടാമത്തെ ശ്രമത്തില്‍ 7.51 മീറ്ററും മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 7.43 മീറ്ററും പിന്നിടാനേ ശ്രീശങ്കറിന് കഴിഞ്ഞുള്ളു.
Also read- Tokyo Olympics| ഇന്ത്യയുടെ സ്വർണമോഹം പൊലിഞ്ഞു; വനിതാ ബാഡ്മിന്റണിൽ സിന്ധു സെമിയിൽ പുറത്ത്ബോക്സിങ്ങിൽ തിരിച്ചടി, പൂജ റാണി ക്വാർട്ടറിൽ പുറത്ത്ബോക്സിങ്ങിൽ ലവ്ലിന ബോർഗോഹെയ്നൊപ്പം മെഡൽ പ്രതീക്ഷ നൽകി മുന്നേറിയ ഇന്ത്യൻ ബോക്സറായ പൂജ റാണി ക്വാർട്ടറിൽ പുറത്ത്. ലോക രണ്ടാം നമ്പർ താരമായ ചൈനയുടെ ലീ ക്വിയാങിനെതിരെ പൊരുതാൻ പോലുമാകാതെ ആയിരുന്നു ഇന്ത്യൻ താരത്തിന്റെ പുറത്താകൽ. സ്‌കോർ: 5-0.
നേരത്തെ അൾജീരിയയുടെ ഐർചക് ചിയർബാനെ തോൽപ്പിച്ച് ക്വാർട്ടറിലേക്ക് എത്തിയ പൂജയ്ക്ക് പക്ഷെ ചൈനീസ് താരത്തിന് മുന്നിൽ അതെ മികവ് ആവർത്തിക്കാൻ കഴിഞ്ഞില്ല. മികച്ച പ്രകടനം നടത്താൻ കഴിയാതെ വന്ന ഇന്ത്യൻ താരം സമ്മർദ്ദത്തിന് അടിപ്പെടുകയായിരുന്നു.
റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവും രണ്ടു തവണ ഏഷ്യന്‍ ചാംപ്യനും മുന്‍ ലോക ചാംപ്യനുമായ ലി മല്‍സരത്തിന്റെ തുടക്കം മുതല്‍ പൂജയ്ക്കുമേല്‍ മേധാവിത്വം പുലര്‍ത്തിയാണ് ജയിച്ചുകയറിയത്. മൂന്ന് റൗണ്ടിലും അഞ്ച് ജഡ്ജിമാരും ചൈനീസ് താരത്തെയാണ് വിജയിയായി തിരഞ്ഞെടുത്തത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് പൂജയ്‌ക്കെതിരേ ലി വിജയം കൊയ്തത്. നേരത്തേ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചൈനീസ് താരത്തിനൊപ്പമായിരുന്നു. 2014ലെ ഏഷ്യന്‍ ഗെയിംസിലായിരുന്നു ഇരുവരും ആദ്യമായി മുഖാമുഖം വന്നത്. അന്നു ലി 2-0നു പൂജയെ തോല്‍പ്പിച്ചിരുന്നു. ടോക്കിയോ ഒളിംപിക്‌സ് യോഗ്യതാ റൗണ്ടിലായിരുന്നു അടുത്ത പോരാട്ടം. കഴിഞ്ഞ വര്‍ഷം ജോര്‍ദാനിനെ അമാനില്‍ നടന്ന ടൂര്‍ണമെന്റിലും പൂജയെ ലി 5-0നു തകര്‍ത്തുവിടുകയായിരുന്നു.
മീരാഭായി ചാനു ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ആദ്യ ദിനത്തിൽ സമ്മാനിച്ച വെള്ളി മെഡലിന് ശേഷം മറ്റൊരു മെഡലിനായി ഇന്ത്യയുടെ കാത്തിരിപ്പ് തുടരുകയാണ്. ബോക്സിങ്ങിൽ ഇന്ത്യക്ക് ഇനി പ്രതീക്ഷ ലവ്ലിന ബോർഗോഹെയ്നിലും സതീഷ് കുമാറിലുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.