ഒളിമ്പിക്സിൽ നീന്തലിൽ 200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിൽ പങ്കെടുത്ത ഇന്ത്യയുടെ മലയാളി താരമായ സജൻ പ്രകാശ് സെമിയിലെത്താതെ പുറത്ത്. ഹീറ്റ്‌സിൽ നാലാമതായാണ് സജൻ ഫിനിഷ് ചെയ്തത്. 1:57:32 സെക്കന്റിലാണ് സജൻ മത്സരം പൂർത്തിയാക്കിയത്.
സെമി ഫൈനലിലേക്ക് യോഗ്യത നേടാനായി അഞ്ച് ഹീറ്റ്‌സുകളിലായി ഇറങ്ങിയ താരങ്ങളിൽ മികച്ച സമയം രേഖപ്പെടുത്തിയ 16 പേർ സെമിയിലേക്ക് മുന്നേറിയപ്പോൾ ഹീറ്റ്‌സിൽ മൊത്തത്തിൽ 24ആം സ്ഥാനത്തായിരുന്നു സജൻ. സജന്റെ ഹീറ്റ്‌സിൽ മത്സരിച്ച ആരും തന്നെ സെമിയിലേക്ക് യോഗ്യത നേടിയിട്ടില്ല.
ഹീറ്റ്‌സിൽ അവസാന നിമിഷമാണ് സജൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മൂന്നാം സ്ഥാനത്തെത്തിയ അയർലൻഡ് താരമായ ഹൈലാൻഡും സജനും തമ്മിൽ വെറും 13 മില്ലിസെക്കന്റിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. മത്സരത്തിൽ ഒന്നാം ഹീറ്റ്‌സിൽ മത്സരിച്ച ഹംഗേറിയൻ താരമായ ക്രിസ്റ്റോഫ് മിലാക്കിന്റെതാണ് മികച്ച സമയം (1:53:58).
200 മീറ്റർ ബട്ടർഫ്‌ളൈയിൽ നിന്നും പുറത്തായ താരത്തിന് ഇനി ഇതേ ഇനത്തിൽ 100 മീറ്ററിൽ കൂടി മത്സരമുണ്ട്. 29നാണ് 100 മീറ്റർ ബട്ടർഫ്‌ളൈയിലെ മത്സരങ്ങൾ നടക്കുക.
Also read- മീരാഭായ് ചാനുവിന്‍റെ വെള്ളി സ്വർണമാകുമോ? സ്വർണം നേടിയ ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധനനേരത്തെ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന ബഹുമതിയുമായാണ് സജന്‍ പ്രകാശ് ടോക്യോയിലേക്ക് ടിക്കറ്റെടുത്തത്. റോമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായാണ് സജന്‍ പ്രകാശ് യോഗ്യത ഉറപ്പിച്ചത്. നേരിട്ട് ഒളിമ്പിക്സ് യോഗ്യത എ വിഭാഗത്തിൽ ഉൾപ്പെട്ടാണ് സജൻ യോഗ്യത കരസ്ഥമാക്കിയത്. നീന്തലിൽ ഒരു മിനിറ്റ് 56.38 സെക്കന്റാണ് സജന്റെ മികച്ച പ്രകടനം.
Also read- Tokyo Olympics| ടേബിൾ ടെന്നീസ്: മണിക ബത്രയ്ക്ക് മൂന്നാം റൗണ്ടിൽ തോൽവി; വനിതാ സിംഗിൾസ് പ്രതീക്ഷകൾ അസ്തമിച്ചുഅതേസമയം നീന്തലിൽ ഇന്ത്യയുടെ ഇനിയുള്ള അവസാന പ്രതീക്ഷയാണ് സജൻ. ഇന്നലെ നടന്ന മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിറങ്ങിയ ശ്രീഹരി നടരാജനും മാനാ പട്ടേലും ഹീറ്റ്‌സിൽ തന്നെ പുറത്തായിരുന്നു. ഹീറ്റ്‌സിൽ ശ്രീഹരി അഞ്ചാം സ്ഥാനത്തായി നിരാശപെടുത്തുന്ന പ്രകടനമാണ് നടത്തിയത്. അതേസമയം അപ്രതീക്ഷിതമായി ഗെയിംസിന് യോഗ്യത നേടിയ മാനാ പട്ടേൽ ഹീറ്റ്‌സിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും സമയാടിസ്ഥാനത്തിൽ പുറകോട്ട് പോവുകയായിരുന്നു.
Also read- Tokyo Olympics | ശക്തമായ തിരിച്ചുവരവുമായി അചന്ദ ശരത് കമാല്‍; ചരിത്ര വിജയം നേടി പ്രീ ക്വാര്ട്ടേറിലേക്ക്ടോക്യോ ഒളിമ്പിക്സിന് ടിക്കറ്റെടുത്ത ഇന്ത്യൻ സംഘത്തിൽ ഒമ്പത് മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. ലോങ്ജംപില്‍ എം ശ്രീശങ്കര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ ടി ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി.ജാബിര്‍ 4 X 400 മീറ്റര്‍ റിലേ ടീമില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, 4 X 400 മീറ്റര്‍ മിക്സഡ് റിലേയില്‍ അലക്സ് ആന്റണി എന്നിവരാണ് ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന മലയാളി അത് ലറ്റുകള്‍. കൂടാതെ ഇന്ത്യന്‍ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷും സംഘത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.