Tokyo Olympics | 2021 ൽ നടന്നാൽ നടന്നു; ഇല്ലെങ്കിൽ റദ്ദാക്കും: ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ

2021 ജുലൈ 23 ലോകം എങ്ങനെയിരിക്കുമെന്ന് വ്യക്തമായ ധാരണയുണ്ടായാൽ മാത്രം ഉചിതമായ തീരുമാനം എടുക്കും.

News18 Malayalam
Updated: May 21, 2020, 4:19 PM IST
Tokyo Olympics | 2021 ൽ നടന്നാൽ നടന്നു; ഇല്ലെങ്കിൽ റദ്ദാക്കും: ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ
2020 Tokyo Olympics
  • Share this:
2021 ൽ നടന്നില്ലെങ്കിൽ ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കേണ്ടി വരുമെന്ന സൂചന നൽകി ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി( ഐഒസി) അധ്യക്ഷൻ തോമസ് ബാക്ക്. ഈ വർഷം നടത്താനിരുന്ന ഒളിമ്പിക്സ് കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.

എന്നാൽ സാഹചര്യം ഇതേ അവസ്ഥയിൽ തുടർന്നാൽ അടുത്ത വർഷവും ഒളിമ്പിക്സ് നടത്താനാകുമോ എന്നാണ് ആശങ്ക. കോവിഡ് 19 നിയന്ത്രണവിധേയമാകില്ലെങ്കിൽ 2021 ൽ ഒളിമ്പിക്സ് നടത്താനാകില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയും സൂചിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഐഒസി അധ്യക്ഷന്റെ പരാമർശം.

"എല്ലാ വർഷവും ലോകമെമ്പാടുമുള്ള മുഴുവൻ കായിക ഷെഡ്യൂളും നിങ്ങൾക്ക് മാറ്റാൻ കഴിയില്ല. അത്ലറ്റുകളെ അനിശ്ചിതത്വത്തിലാക്കാനും കഴിയില്ല. ” തോമസ് ബാക്ക് പറയുന്നു.
You may also like:'നടനകലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ'; മോഹന്‍ലാലിന് ആശംസയുമായി മുഖ്യമന്ത്രി [NEWS]'കുപ്പി 'ആപ്പി'ലാകുമോ? 'ബെവ് ക്യൂ' വരാൻ തടസമെന്ത്? [NEWS]Choked | റോഷൻ മാത്യു നായകനാകുന്ന അനുരാഗ് കശ്യപ് ചിത്രം; ട്രെയിലർ എത്തി [NEWS]
അടുത്ത വർഷം ഇവന്റ് നടക്കുന്നതിന് മുന്നോടിയായി കായിക താരങ്ങളുടെ ക്വാറന്റൈൻ അടക്കമുള്ള മുൻ കരുതലുകൾ നടപടികൾ ഒളിമ്പിക് കമ്മിറ്റിക്ക് ചെയ്ത് തീർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇത് ബൃഹത്തായ പദ്ധതിയാണ്. ഇതിനായി വലിയ തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഒളിമ്പിക് കമ്മിറ്റിയുടെ മുന്നിൽ വലിയ വെല്ലുവിളികളാണുള്ളതെന്നും ബാക്ക്.

അതിനാൽ തന്നെ, 2021 ജുലൈ 23 ലോകം എങ്ങനെയിരിക്കുമെന്ന് വ്യക്തമായ ധാരണയുണ്ടായാൽ മാത്രം ഉചിതമായ തീരുമാനം എടുക്കും. എന്നുമാത്രമേ ഇപ്പോൾ പറയാന‍് സാധിക്കുകയുള്ളൂവെന്നും ബാക്ക് വ്യക്തമാക്കി.
First published: May 21, 2020, 4:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading