'എല്ലാം ശരിയാക്കണമെന്ന് പറയുന്നില്ല, എല്ലാം ശരിയാകണമെന്ന അമിതാഗ്രഹവും ഇല്ല' കോഴിക്കോട് സായ് സെന്ററിന്റെ ദുരവസ്ഥയെക്കുറിച്ച് ടോം ജോസഫ്
നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ മാത്രം കിട്ടുന്ന കയ്യടികളും, നല്ല വാക്കും അല്ല പുതുകായിക താരങ്ങളുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടത്
news18
Updated: July 10, 2019, 3:35 PM IST

tom joseph
- News18
- Last Updated: July 10, 2019, 3:35 PM IST
കോഴിക്കോട്: കോഴിക്കോട് സായ് സെന്ററില്‍ വെള്ളക്കെട്ടും മലിനജലവും കെട്ടിക്കിടക്കുന്നതിനെതിരെ ഇന്ത്യന്‍ വോളിബോള്‍ ടീം മുന്നായകന് ടോം ജോസഫ്. കെട്ടിടത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ടോം ജോസഫ് സായ് സെന്ററിന്റെ ദുരവസ്ഥയ്ക്കെതിരെ രംഗത്തെത്തിയത്. നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ മാത്രം കിട്ടുന്ന കയ്യടികളും, നല്ല വാക്കും അല്ല പുതുകായിക താരങ്ങളുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടതെന്നും കായിക അധികൃതരും ഭരണകൂടവും ഇത് മനസിലാക്കണമെന്നും ടോം ജോസഫ് പറഞ്ഞു.
എല്ലാം ശരിയാക്കണമെന്ന് പറയുന്നില്ലെന്നും എല്ലാം ശരിയാകണമെന്ന അമിതാഗ്രഹവും ഇല്ലൈന്ന് പറയുന്ന ടോം ജോസഫ് കായിക താരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവും ആവശ്യകതയും ഒരുക്കി നല്‍കണമെന്നും ആവശ്യപ്പെട്ടു. Also Read: 'കിവികളെ എറിഞ്ഞൊതുക്കി' ഇന്ത്യയ്ക്കും ഫൈനലിനുമിടയില്‍ 240 റണ്‍സ് ദൂരം
ടോം ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
'നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ മാത്രം കിട്ടുന്ന കയ്യടികളും, നല്ല വാക്കും അല്ല പുതുകായിക താരങ്ങളുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടത്. നമ്മുടെ കായിക അധികൃതരും, ഭരണകൂടവും എന്നാണ് ഇനി ഇതൊക്കെ ഒന്ന് മനസിലാക്കുക.
മറ്റൊന്നുമല്ല മഴയില്‍ കോഴിക്കോട് സായ് സെന്ററിന്റെ അവസ്ഥ കണ്ട് പറഞ്ഞുപോയതാണ്. എല്ലാം ശരിയാക്കണമെന്ന് പറയുന്നില്ല. എല്ലാം ശരിയാകണം എന്ന അമിതാഗ്രഹവും ഇല്ല.
നിങ്ങള്‍ നോക്കു. മഴവെള്ളം കയറിയ കോഴിക്കോട് സായ് സെന്ററിന്റെ ദുരവസ്ഥയാണിത്. ആരോട് പറയാന്‍. ആര് കേള്‍ക്കാന്‍.
അത്ലറ്റിക്സില് ഒളിംമ്പ്യന്‍ കെ.ടി.ഇര്ഫാന്, വോളിയില്‍ രാജ്യാന്തര താരങ്ങളായി വളര്‍ന്ന കിഷോര്‍ കുമാര്‍, വിപിന്‍ ജോര്‍ജ്, ആര്. രാജീവ് പിന്നെ ഞാന്‍. ഫുട്ബോളില്‍ ഷിബിന്‍ ലാല്‍ മെലോളി .
ഇവരൊക്കെ ഈ ഇടത്തില്‍ നിന്നാണ് ഉയിര് കൊണ്ടത്.
കായിക താരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവും ആവശ്യകതയും ഒരുക്കി നല്കു. ഇപ്പോഴുള്ളതിനേക്കള് ശക്തമായവര്‍ ഇനിയും പിറവി കൊള്ളും. പകരം മലിനജലവും രോഗവും കളിയിടങ്ങളിലേയ്ക്ക് പകര്‍ത്താനാണ് ഭാവമെങ്കില്‍ ഭരണകൂടമേ നിങ്ങളോര്‍ക്കുക . ഊര്‍ജമുള്ള ഒരു തലമുറയെ നിങ്ങള്‍ ഇല്ലാതാക്കുകയാണ്.
സായ് സെന്ററിനെ മലിനജലത്തില്‍ നിന്നും വെള്ളക്കെട്ടില്‍ നിന്നും സംരക്ഷിക്കുമെന്ന് കരുതുന്നു.'
എല്ലാം ശരിയാക്കണമെന്ന് പറയുന്നില്ലെന്നും എല്ലാം ശരിയാകണമെന്ന അമിതാഗ്രഹവും ഇല്ലൈന്ന് പറയുന്ന ടോം ജോസഫ് കായിക താരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവും ആവശ്യകതയും ഒരുക്കി നല്‍കണമെന്നും ആവശ്യപ്പെട്ടു.