• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് ഒപ്പമെത്തി


Updated: July 14, 2018, 11:30 PM IST
ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് ഒപ്പമെത്തി

Updated: July 14, 2018, 11:30 PM IST
ലണ്ടൻ: ഏകദിനപരമ്പരയിൽ ജയം അനിവാര്യമായിരുന്ന മൽസരത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തി. 86 റൺസിനായിരുന്നു ഇംഗ്ലണ്ടിന്‍റെ തകർപ്പൻ ജയം. ഇംഗ്ലണ്ട് ഉയർത്തിയ റൺസിന്‍റെ ലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്ത്യയ്ക്ക് പക്ഷേ 236 റൺസെടുക്കാനെ സാധിച്ചുള്ളു. ഈ മൽസരത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് ഇന്ത്യയ്ക്കൊപ്പമെത്തി(1-1). ഇതോടെ ചൊവ്വാഴ്ച ലീഡ്സിൽ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഫൈനലിന് സമാനമായി. 300ന് മുകളിലുള്ള ലക്ഷ്യം മറികടക്കാൻ ബുദ്ധിമുട്ടേറിയ പിച്ചിൽ ഇന്ത്യയ്ക്കുവേണ്ടി വിരാട് കോലി(45), സുരേഷ് റെയ്ന(46), എം എസ് ധോണി(37) എന്നിവർ മാത്രമാണ് തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി.

സ്കോർ- ഇംഗ്ലണ്ട് 50 ഓവറിൽ ഏഴിന് 322 & ഇന്ത്യ ഓവറിൽ 50 ഓവറിൽ 236ന് പുറത്ത്

നിർണായകമായ രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ജോ റൂട്ടിന്‍റെ സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ ഏഴിന് 322 റൺസ് എടുക്കുകയായിരുന്നു. 116 പന്ത് നേരിട്ട റൂട്ട് പുറത്താകാതെയാണ് 113 റൺസെടുത്തത്. എട്ട് ബൌണ്ടറികളും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു റൂട്ടിന്‍റെ ഇന്നിംഗ്സ്. 53 റൺസെടുത്ത ഇയൻ മോർഗനും റൺസെടുത്ത 50 ഡേവിഡ് വില്ലിയും 40 റൺസെടുത്ത ജേസൻ റോയിയും ഇംഗ്ലണ്ടിനായി തിളങ്ങി. 10 ഓവറിൽ 68 റൺസ് വിട്ടുകൊടുത്തെങ്കിലും മൂന്നു വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ബൌളിംഗിൽ മികച്ചുനിന്നത്. ഉമേഷ് യാദവ്, ചഹൽ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
First published: July 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍