• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്രിസ് വോക്സിന് സെഞ്ച്വറി; ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് പിടിമുറുക്കി


Updated: August 12, 2018, 8:49 AM IST
ക്രിസ് വോക്സിന് സെഞ്ച്വറി; ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് പിടിമുറുക്കി

Updated: August 12, 2018, 8:49 AM IST
ലണ്ടൻ: ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യക്ക് എതിരെ ഇംഗ്ലണ്ട് പിടി മുറുക്കി. മൂന്നാം ദിനം മൽസരം അവസാനിച്ചപ്പോൾ ഇംഗ്ളണ്ടിന് 250 റൺസിന്റെ ലീഡ് ഉണ്ട്. ക്രിസ് വോക്സിന്റെ സെഞ്ച്വറിയും ബെയർ സ്റ്റോവിന്റെ അർധ സെഞ്ച്വറിയും ഇന്ത്യൻ പ്രതീക്ഷകൾക്ക് വിലങ്ങിട്ടു. നാലു വിക്കറ്റ് ശേഷിക്കെ 357 റൺസ് എന്ന നിലയിലാണ് ആതിഥേയർ.

അഞ്ചിന് 131 റൺസ് എന്ന നിലയിൽ പതറിയ ഇംഗ്ളണ്ടിന് നട്ടെല്ലായത് ക്രിസ് വോക്സ്-ബെയർ സ്റ്റോ സഖ്യമാണ്. ഇംഗ്ളണ്ട് ബൗളർമാരുടെ പാത പിന്തുടർന്ന ഇന്ത്യ മത്സരം വരുതിയിൽ ആക്കുമെന്ന പ്രതീക്ഷ ഉയരവെയാണ് ആറാം വിക്കറ്റിൽ ഒത്തുചേർന്ന വോക്സ്-ബെയർ സ്റ്റോ കൂട്ടുകെട്ട് ഇംഗ്ളണ്ടിന്റെ രക്ഷകരായത്. ഇരുവരും 189 റൺസാണ് കൂട്ടി ചേർത്തത്.
ക്രിസ് വോക്സ് 120 റൺസുമായി ക്രീസിലുണ്ട്. 129 പന്തിൽ നിന്നായിരുന്നു വോക്സിന്റെ സെഞ്ചറി.

സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ബെയർ സ്റ്റോയെ ഏഴു റൺസകലെ ഹാർദിക് പാണ്ഡ്യ പുറത്താക്കിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. 22 റൺസുമായി സാം കറണാണ് വോക്സിന് കൂട്ടായുള്ളത്.

ജോസ് ബട്ലർ 24ഉം ജോ റൂട്ട് 19 റൺസും ഒല്ലി പോപ് 28ഉം റൺസെടുത്ത് പുറത്തായി. മുഹമദ് ഷമി മൂന്നും പാണ്ഡ്യ രണ്ട് വിക്കറ്റും നേടി. നാലാം ദിനത്തിൽ മൂന്നൂറിനപ്പുറം ലീഡ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കാനാകും ഇംഗ്ളണ്ട് ശ്രമിക്കുക. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 107 റൺസിന് പുറത്തായിരുന്നു.
First published: August 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍