മുംബൈ ഇന്ത്യന്‍സ് (Mumbai Indians) എന്ന ഫ്രാഞ്ചൈസിക്ക് വേണ്ടി 2013 ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചപ്പോഴാണ് ജസ്പ്രീത് ബുംറ (Jasprit Bumrah) എന്ന പേസറെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Indian Cricket Team) സെലക്ടര്‍മാരും ആരംധകരും ശ്രദ്ധിച്ചു തുടങ്ങിയത്. തുടര്‍ന്നുള്ള ഐപിഎല്‍ സീസണുകളിലും ആഭ്യന്തര ക്രിക്കറ്റിലും തന്റെ മികച്ച ബൗളിംഗ് പ്രകടനത്തോടെ ബുംറ കഴിവ് തെളിയിച്ചു.
ഒടുവില്‍ 2015-16 ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം നേടിയ ബുംറയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏകദിന ടീമിലും ഇടം നേടിയ താരം വൈകാതെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. ഇതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ടീം ഇന്ത്യയുടെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമായി ബുംറ മാറി.
ഇതുവരെയുള്ള തന്റെ ചെറിയ കരിയറിനുള്ളിൽ തന്നെ ടീം ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുന്ന വിധത്തിൽ നിര്‍ണായകമായ നിരവധി പ്രകടനങ്ങള്‍ കാഴ്ചവെക്കാൻ ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ ഈ പഞ്ചാബിക്കാരന് കഴിഞ്ഞിട്ടുണ്ട്. ഇന്ന്, ഡിസംബർ ആറിന് തന്റെ 28-ാം ജന്മദിനം ആഘോഷിക്കുന്ന ബുംറയുടെ ഇതുവരെയുള്ള അന്താരാഷ്ട്ര കരിയറിലെ അവിസ്മരണീയമായ ചില പ്രകടനങ്ങള്‍ നോക്കാം:
ശ്രീലങ്കയ്ക്കെതിരെ 27ന് 52017 ഓഗസ്റ്റിലെ ശ്രീലങ്കന്‍ പര്യടനത്തിലെ പ്രകടനം ബുംറയുടെ കരിയറിലെ ഏക്കാലത്തെയും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ആതിഥേയരായ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാനിറങ്ങി. മികച്ച സ്‌കോര്‍ കെട്ടിപ്പെടുക്കാനുള്ള പദ്ധതികളുമായിട്ടായിരുന്നു ശ്രീലങ്കന്‍ ടീം കളത്തിലിറങ്ങിയത്. പക്ഷെ ബുംറയ്ക്ക് പദ്ധതികള്‍ വേറെയായിരുന്നു. ഇന്നിംഗ്സിന്റെ നാലാം ഓവറില്‍ 13 റണ്‍സ് എടുത്ത നിരോഷന്‍ ഡിക്ക്വെല്ലയെ പുറത്താക്കി ബുംറ തന്റെ പദ്ധതിക്ക് തുടക്കമിട്ടു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ കുശാല്‍ മെന്‍ഡീസ്, ലഹരു തിരിമാനെ, അഖില ധനഞ്ജയ്, മിലിന്ത സിറിവര്‍ദ്ധന എന്നിവരെ ബുംറ പവലിയനില്‍ എത്തിച്ചു. ബുംറയുടെ മാരകമായ ബൗളിംഗ്, ലങ്കന്‍ ടീമിനെ 217/9 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ ഇന്ത്യയെ സഹായിച്ചു. ഈ സ്‌കോര്‍ ഇന്ത്യൻ ടീം വളരെ എളുപ്പത്തില്‍ പിന്തുടര്‍ന്ന് ജയിച്ചു.
ഇംഗ്ലണ്ടിനെതിരെ 14ന് 32017 ലെ ടി-20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ഇന്ത്യ, 202 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. വലിയ സ്‌കോറിന്റെ സമ്മര്‍ദത്തിലാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് കളത്തിലേക്ക് ഇറങ്ങേണ്ടി വന്നത്. യുസുവേന്ദ്ര ചാഹലിന്റെയും ജസ്പ്രീത് ബുംറയുടെയും മിന്നുന്ന സ്പെല്ലുകള്‍ കൂടി ആയപ്പോള്‍ ഇന്ത്യ അനായാസമായി വിജയം നേടി. 2.3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയാണ് ബുംറ മത്സരം അവസാനിപ്പിച്ചത്. ഇംഗ്ലണ്ട് 127 റണ്‍സിന് ഒതുങ്ങിയപ്പോള്‍ ആതിഥേയര്‍ 75 റണ്‍സിന്റെ വിജയം സ്വന്തമാക്കി.
ഓസ്ട്രേലിയയ്ക്കെതിരെ 16ന് 32019 ലെ ഈ ടി-20 മത്സരത്തിലും ബുംറയുടെ സ്‌പെല്ലുകള്‍ നിര്‍ണായകമായി. വെറും 127 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. പക്ഷെ അവിടെ ബുംറയുടെ പന്തുകള്‍ ഓസീസിന് വിജയത്തിലേക്കുള്ള വഴി ദുഷ്‌കരമാക്കി. അനായാസ ജയമെന്നു തോന്നിയ ആ മത്സരം അവസാന പന്തില്‍ വരെ ആവേശം നിറച്ചു. മത്സരം വിജയിക്കാന്‍ ഓസ്ട്രേലിയന് ടീമിന് കഴിഞ്ഞെങ്കിലും നാല് ഓവറില്‍ 16 റണ്‍സിന് 3 വിക്കറ്റ് നേടിയ ബുംറയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഓസ്ട്രേലിയയ്ക്കെതിരെ 33ന് 6, 53ന് 32018 ലെ ടെസ്റ്റില്‍ ഓസിസിനെതിരെ തന്റെ ഏറ്റവും അവിസ്മരണീയമായ പ്രകടനമായിരുന്നു ബുംറ പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ 443 റണ്‍സിന്റെ സമ്മര്‍ദ്ദത്തിലായിരുന്ന ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിരയിലെ ആറ് വിക്കറ്റുകളാണ് വെറും 33 റണ്‍സ് വിട്ടുകൊടുത്ത് ബുംറ പിഴുത് എടുത്തത്. രണ്ടാം ഇന്നിംഗ്സില്‍ 53 റണ്‍സ് വഴങ്ങിമറ്റൊരു 3 വിക്കറ്റും കൂടി താരം സ്വന്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരെ 27ന് 62020 ഓഗസ്റ്റിലെ വിന്‍ഡീസ് പര്യടനം അക്ഷരാര്‍ത്ഥത്തില്‍ ബുംറ ഷോ ആയിരുന്നു. ഈ മത്സരത്തില്‍ 27 റണ്‍സ് വഴങ്ങിയ ബുംറ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. അതില്‍ 6 വിക്കറ്റുകളും നേടിയത് ആദ്യ ഇന്നിംഗ്സിലായിരുന്നു. വിന്‍ഡീസ് ടോപ്പ്-ഓര്‍ഡര്‍ ബാറ്റിംഗ് ലൈനപ്പിലെ മികച്ച 5 ബാറ്റര്‍മാരെയും താരം ഒറ്റക്ക് തന്നെ പുറത്താക്കി. ബുംറ നല്‍കിയ പ്രഹരങ്ങളില്‍ നിന്ന് കരകയറാനാവാതെ ആതിഥേയരായ വിന്‍ഡീസ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 416 ന് മറുപടിയായി നിഡോയത് വെറും 117 റൺസ് മാത്രം.
ജസ്പ്രീത് ജസ്ബീര്‍സിങ് ബുംറ എന്ന ജസ്പ്രീത് ബുംറ, ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്ഥിരതാമസമാക്കിയ പഞ്ചാബി കുടുംബത്തില്‍ 1993 ഡിസംബര്‍ 6 നാണ് ജനിച്ചത്. 2013 ഒക്ടോബറില്‍ വിദര്‍ഭയ്ക്കെതിരെ അരങ്ങേറ്റം കുറിച്ചുക്കൊണ്ട് ഗുജറാത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായി എത്തിയ ബുംറയ്ക്ക് നേട്ടമായത് ഐപിഎല്ലിലെ പ്രകടനമാണ്.
ഗുജറാത്തിനായി മികച്ച പ്രകടനം കാഴ്ച വെച്ചത്തോടെ ബുംറ 19-ാം വയസ്സില്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സില്‍ എത്തി. ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ സെലക്ടമാരുടെ ശ്രദ്ധയിപ്പെട്ടത്തോടെ 2016 ജനുവരിയിലെ ഓസ്ട്രേലിയന്‍ പര്യടനത്തിലൂടെ ടി-20, ഏകദിന ടീമുകളിൽ ദേശീയ കുപ്പായത്തില്‍ ബുംറ പന്തെറിഞ്ഞുതുടങ്ങി. 2016 ഓഗസ്റ്റിലെ വിന്‍ഡീസ് പര്യടനം കൂടി കഴിഞ്ഞതോടെ ബുംറ ദേശീയ ടീമിന്റെ അവിഭാജ്യഘടകമായി മാറി. 2018 ജനുവരിയില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റവും നടത്തിയതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ടീം ഇന്ത്യയില്‍ സ്ഥിരമായ ഇടം ബുംറ നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.