ന്യൂഡൽഹി: കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കളിക്കളത്തിൽ ഹസ്തദാനം ഒഴിവാക്കി ഇന്ത്യൻ ബാഡ്മിന്‍റൺ താരം പി വി സിന്ധു. അടുത്ത ആഴ്ച മുതൽ ബർമിംഗ്ഹാമിൽ ആരംഭിക്കുന്ന ആൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ അഭിവാദനം ചെയ്യുന്ന പരമ്പരാഗത രീതിയായ നമസ്തേ പിന്തുടരാനാണ് താരത്തിന്‍റെ തീരുമാനം, കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് 24കാരിയായ സിന്ധു വ്യക്തമാക്കി കഴിഞ്ഞു.
ലോകത്താകമാനം 1,06,000 ആളുകൾക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 3,600 പേരാണെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഏതായാലും സാഹചര്യം ഇത്രയേറെ മോശമായ സാഹചര്യത്തിൽ ഒളിംപിക് വർഷത്തിൽ തങ്ങളുടെ ജീവിതശൈലിയിൽ മാറ്റം വരുത്താൻ കായികതാരങ്ങൾ നിർബന്ധിതരായിരിക്കുകയാണ്.
BEST PERFORMING STORIES:3000 പേരെങ്കിലും രോഗബാധിതരുമായി സമ്പർക്കം നടത്തിയിരിക്കാമെന്ന് കളക്ടർ; അന്തിമ പട്ടിക ഉടനെ [NEWS]കൊറോണ ബാധിതരെ സ്വീകരിക്കാനെത്തിയ ബന്ധുക്കളെ കണ്ടെത്തി [NEWS]കോവിഡ് 19: ആറ്റുകാൽ പൊങ്കാല അടക്കമുള്ള ആഘോഷങ്ങളിൽ ആശങ്ക അറിയിച്ച് IMA
[NEWS]മാർച്ച് 11 മുതൽ 15 വരെ ബർമിംഗ്ഹാമിൽ നടക്കുന്ന ടൂർണമെന്‍റിൽ കളിക്കാരെയും ഒഫീഷ്യൽസിനെയും എങ്ങനെ അഭിവാദനം ചെയ്യുമെന്ന് ചോദ്യത്തിന് മറുപടിയായാണ് 'നമസ്തേ മാത്രം' എന്ന മറുപടി പി വി സിന്ധു നൽകിയത്. 'ഹസ്തദാനം എപ്പോഴും ഒഴിവാക്കേണ്ടതുണ്ട്. അധിക ശ്രദ്ധ പുലർത്തുന്നത് സുരക്ഷയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ വളരെ ശരിയാണ്" - റിയോ ഒളിംപിക്സ് വെള്ളിമെഡൽ ജേതാവായ സിന്ധു പറഞ്ഞു.
"സുരക്ഷാമാസ്ക് ധരിക്കുക, എല്ലായ്പ്പോഴും ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. ഗ്രൂപ്പുകളായി പോകരുത്. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക. എല്ലായ്പ്പോഴും ജാഗ്രത പാലിക്കുന്നത് നല്ലതാണ്." - താരം വ്യക്തമാക്കി. ഇതിനിടെ, കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഏഴ് ഇന്ത്യൻ ബാഡ്മിന്‍റൺ താരങ്ങൾ ബർമിംഗ്ഹാം ടൂർണമെന്‍റിൽ നിന്ന് പിൻമാറി. ആലിംഗനവും ഹസ്തദാനവും ഒഴിവാക്കാൻ കായികതാരങ്ങളോട് കായികമന്ത്രി കിരണ റിജിജു ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.