• HOME
  • »
  • NEWS
  • »
  • sports
  • »
  • പട്ടാമ്പിയിലെ ഹാരി കെയിന്റെ 40 അടി കട്ടൗട്ട് ടോട്ടനം ക്ലബ്ബിന്റെ ഫേസ്ബുക്കില്‍

പട്ടാമ്പിയിലെ ഹാരി കെയിന്റെ 40 അടി കട്ടൗട്ട് ടോട്ടനം ക്ലബ്ബിന്റെ ഫേസ്ബുക്കില്‍

കട്ടൗട്ട് സ്ഥാപിക്കാൻ അരലക്ഷത്തിലധികം രൂപ ചെലവുവന്നതായി ഇംഗ്ലണ്ട് ഫാൻസ് കൂട്ടായ്മ പറയുന്നു.

  • Share this:
പട്ടാമ്പി: ഖത്തറിലെ ഫുട്ബോൾ ആവേശം മലയാളികളിൽ അലയടിച്ചുകൊണ്ടേയിരിക്കുകയാണ്. ആരാധകർ തങ്ങളുടെ പ്രിയ ടീമുകളോടും താരങ്ങളോടുമുള്ള പിന്തുണ കട്ടൗട്ടുകളായി ഫ്ലക്സുകളായിം കൊടിതോരണങ്ങളായും നാട്ടിൽ നിറച്ചു കഴിഞ്ഞു. പുള്ളവൂരിലെ മെസ്സിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും കട്ടൗട്ടുകളും ഫിഫ വരെ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ പട്ടാമ്പിയിലെ ഇംഗ്ലണ്ട് ആരാധകർ സ്ഥാപിച്ച ക്യാപ്റ്റൻ ഹാരി കെയിന്റെ കട്ടൗട്ട് ഫെസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പർ. ഭാരതപ്പുഴയിൽ ഉയർത്തിയ 40 അടി ഉയരമുള്ള കട്ടൗട്ടാണ് ആരാധകരുടെ ആവേശം ഇംഗ്ലണ്ടിലുമെത്തിച്ചത്.

Also Read-നാടകീയാന്ത്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

സമൂഹമാധ്യമങ്ങളിൽ പടുകൂറ്റൻ കട്ടൗട്ട് വൈറലായതിന് പിന്നാലെയാണ് തങ്ങളുടെ താരം കൂടിയായ ഹാരി കെയ്ന്റെ കട്ടൗട്ട് ചിത്രം പങ്കുവെച്ചത്. കട്ടൗട്ട് സ്ഥാപിക്കാൻ അരലക്ഷത്തിലധികം രൂപ ചെലവുവന്നതായി ഇംഗ്ലണ്ട് ഫാൻസ് കൂട്ടായ്മ പറയുന്നു.
Published by:Jayesh Krishnan
First published: