നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ഞാൻ സുഖമായിരിക്കുന്നു'; വ്യാജ വാർത്തയ്‌ക്കെതിരെ പ്രതികരിച്ച് നിഷ ദഹിയ; വെടിയേറ്റ് മരിച്ചത് പരിശീലക താരം

    'ഞാൻ സുഖമായിരിക്കുന്നു'; വ്യാജ വാർത്തയ്‌ക്കെതിരെ പ്രതികരിച്ച് നിഷ ദഹിയ; വെടിയേറ്റ് മരിച്ചത് പരിശീലക താരം

    തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചാണ് താരം വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്.

    ദേശീയ ഗുസ്തി താരം നിഷ ദഹിയ (image: instagram)

    ദേശീയ ഗുസ്തി താരം നിഷ ദഹിയ (image: instagram)

    • Share this:
      ഹരിയാനയിലെ സോനിപത്തിൽ ഗുസ്തി താരവും സഹോദരനും വെടിയേറ്റ് മരിച്ചു. ഹരിയാനയുടെ പരിശീലക ഗുസ്തി താരമായ നിഷ ദഹിയയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് മരിച്ച നിഷ ഇന്ത്യക്ക് വേണ്ടി അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ നിഷ ദഹിയയാണ് എന്ന വാർത്ത ദേശീയ മാധ്യമങ്ങൾ അടക്കമുള്ളവ പ്രസിദ്ധീകരിച്ചിരുന്നു.

      വെടിയേറ്റ് മരിച്ച നിഷ ദഹിയ വെള്ളിയാഴ്ച സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 65 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ നിഷ അല്ലെന്നും മറിച്ച് പുതുമുഖം ആണെന്നും ഇന്ത്യൻ ഗുസ്തി ടീമിന്റെ പരിശീലകൻ പറഞ്ഞതായി പിടിഐ വ്യക്തമാക്കി.


      സോനിപ്പത്തിലെ സുശീൽകുമാർ അക്കാദമിക്ക് സമീപമാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിൽ നിഷയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇവരെ റോഹ്തക്കിലെ പിജിഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ അക്കാദമി കത്തിച്ചു.

      സോനിപത്തിൽ മരിച്ച നിഷയും മെഡൽ നേടിയ നിഷയും രണ്ട് താരങ്ങളാണ് എന്നത് സോനിപത്ത് എസ്പി രാഹുൽ ശർമ വ്യക്തമാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.



      വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നിഷേധിച്ച് നിഷ ദഹിയ സ്വയം രംഗത്ത് എത്തുകയും ചെയ്തു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചാണ് താരം വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്. താന്‍ സുരക്ഷിതയാണെന്നും സീനിയര്‍ നാഷണല്‍സില്‍ മത്സരിക്കാന്‍ ഉത്തര്‍ പ്രദേശിലെ ഗോണ്‍ഡയിലാണുള്ളതെന്നും നിഷ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്.




      വെടിവയ്പ്പിൽ കൊല്ലപ്പെട്ട നിഷ ദഹിയ കഴിഞ്ഞ വർഷങ്ങളായി സുശീൽ കുമാർ അക്കാദമിയിൽ പരിശീലനം നടത്തിവരികയായിരുന്നു. നിഷയുടെ അതേ ഗ്രാമത്തിൽ നിന്നുള്ള അക്കാദമി നടത്തിപ്പുകാരനായ പവൻ എന്ന വ്യക്തിയാണ് താരത്തെ കൊലപ്പെടുത്തിയത് എന്നാണ് ആരോപണം. തുടർന്ന് നിഷയെ കൂട്ടികൊണ്ട് പോകാൻ അക്കാദമിയിലേക്ക് എത്തിയ അമ്മയ്ക്കും സഹോദരനും നേരെ പവനും കൂട്ടാളിയായ സച്ചിനും വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്കാദമിയിലെ സിസിടിവി ക്യാമറയുമായി ഇവർ കടന്നുകളഞ്ഞതായാണ് വിവരം.ആക്രമണത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് വ്യക്തമായിട്ടില്ല.
      Published by:Naveen
      First published:
      )}