• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആ മൂവർസംഘം ഒരുമിച്ച് തിളങ്ങി; ഫ്രാൻസ് കിരീടവുമായി മടങ്ങി


Updated: July 15, 2018, 10:55 PM IST
ആ മൂവർസംഘം ഒരുമിച്ച് തിളങ്ങി; ഫ്രാൻസ് കിരീടവുമായി മടങ്ങി

Updated: July 15, 2018, 10:55 PM IST
ഈ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഫ്രാൻസിന് സാധ്യത കൽപ്പിക്കപ്പെട്ടത് ആ മൂന്നു പേരുടെ പേരിലായിരുന്നു. ഗ്രീസ്മാൻ-പോഗ്ബ-എംബാപ്പെ ത്രയം. ഫൈനലിൽ ഈ മൂന്നു പേരും ഗോൾ നേടിയത് ഫ്രഞ്ച് വിജയത്തിൽ നിർണായകമായി. നിരന്തരം ഭീതിവിതച്ച് ഇരമ്പിക്കയറിയ ക്രൊയേഷ്യയെ വരുതിയിൽനിർത്തിയത് ഇവരുടെ പ്രകടനം തന്നെയായിരുന്നു. മോഡ്രിച്ച്-റാക്കിട്ടിച്ച് സഖ്യത്തിലൂടെ വല നെയ്ത ക്രൊയേഷ്യയെ തടയിട്ട മധ്യനിരയിലെ കരുത്തനായിരുന്നു പോഗ്ബ എങ്കിൽ വേഗതയിലൂടെ എതിരാളികളെ വിറപ്പിച്ചായിരുന്നു എംബാപ്പെയുടെ കളി. സെറ്റ് പീസുകളും നിർണായക മുന്നേറ്റങ്ങളുമായി ഗ്രീസ്മാൻ ടീമിന്‍റെ നെടുന്തൂണായി മാറുകയും ചെയ്തു.

ഗ്രൂപ്പ് ഘട്ടത്തിൽ ശരാശരി പ്രകടനമാണ് ഫ്രാൻസ് പുറത്തെടുത്തതെങ്കിൽ പ്രീ-ക്വാർട്ടറിൽ അർജന്‍റീനയ്ക്കെതിരായ പോരാട്ടത്തോടെ ടീം ഒന്നാകെ ഉണർന്നെഴുന്നേൽക്കുകയായിരുന്നു. അതിന് നന്ദി പറയേണ്ടത് കൈലിൻ എംബാപ്പെ എന്ന പത്തൊമ്പതുകാരനോടാണ്. ആദ്യ റൌണ്ടിൽ പെരുമയ്ക്കൊത്ത പ്രകടനം മൂവർസംഘത്തിൽനിന്ന് ഉണ്ടായില്ലെങ്കിലും നിർണായകമായ ക്വാർട്ടർ, സെമി, ഫൈനൽ മൽസരങ്ങളിൽ ഇവർ അവസരത്തിനൊത്ത് ഉയർന്നു. ക്വാർട്ടറിൽ ഉറുഗ്വായ്ക്കെതിരെ വരാനെയ്ക്കൊപ്പം ഗ്രീസ്മാനും ഗോൾ കണ്ടെത്തി. സെമിയിൽ ലോകകപ്പിൽ ഉടനീളം നന്നായി കളിച്ച ബെൽജിയത്തെ മറികടക്കാൻ ഫ്രാൻസിനെ സഹായിച്ചതും ഗ്രീസ്മാൻ-പോഗ്ബ-എംബാപ്പെ ത്രയത്തിന്‍റെ സാനിധ്യമാണ്. ഉംറ്റിറ്റിയുടെ ഗോളിന് വഴിയൊരുക്കിയത് ഗ്രീസ്മാന്‍റെ കോർണറായിരുന്നു.
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍