ഇന്റർഫേസ് /വാർത്ത /Sports / Ayanti Reang Found Dead |വനിതാ ക്രിക്കറ്റ് താരം വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Ayanti Reang Found Dead |വനിതാ ക്രിക്കറ്റ് താരം വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

News18 Malayalam

News18 Malayalam

Tripura U 19 Cricketer Ayanti Reang | 16 വയസുള്ള താരത്തെ ചൊവ്വാഴ്ച രാത്രി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

  • Share this:

അഗർത്തല:ത്രിപുരയിൽ വനിതാ ക്രിക്കറ്റ് താരത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ത്രിപുര അണ്ടർ 19 ടീം അംഗം അയന്തി റിയാങാണ് മരിച്ചത്. 16 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

നാലു സഹോദരങ്ങളിൽ ഏറ്റവും ഇളയവളാണ് അയന്തി. ത്രിപുര അണ്ടർ 19 ടീമിൽ ഒരു വർഷമായി അംഗമാണ്. അണ്ടർ 23 ടീമിന് വേണ്ടി ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. തലസ്ഥാനമായ അഗർത്തലയിൽ നിന്ന് 90 കിലോ മീറ്റർ അകലെ ഉദയ്പൂർ തയ്നാനി ഗ്രാമത്തിലെ ആദിവാസി വിഭാഗമായ റിയാങ് സമുദായ അംഗമാണ് അയന്തി.

ഭാവിയിലെ മികവാർന്ന താരത്തെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്ന് ത്രിപുര ക്രിക്കറ്റ് അസോസിയേഷന‍് സെക്രട്ടറി തിമിർ ചന്ദ പറഞ്ഞു. ''അണ്ടർ 16 തലംമുതൽ സംസ്ഥാന ടീമിന്റെ ഭാഗമായിരുന്നു അയന്തി. ഭാവി വാഗ്ദാനമായിരുന്നു. ഈ വാർത്ത ഞെട്ടിപ്പിക്കുന്നതാണ്''- ചന്ദ പ്രതികരിച്ചു.

You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?

[NEWS]'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]

മാനസികമായ എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടിയിരുന്നോ എന്ന ചോദ്യത്തിന് ചന്ദയുടെ മറുപടി ഇങ്ങനെ- '' അവസാന സീസൺവരെയും മികച്ച പ്രകടനമായിരുന്നു അയന്തി കാഴ്ചവെച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പരിശീലനമടക്കം നിർത്തിവക്കേണ്ടിവന്നു. ഓൺലൈൻ ക്ലാസ് നൽകിയിരുന്നു. പക്ഷേ കുടുംബപരമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ല''.

First published:

Tags: Cricket, Suicide, Tripura