പരിശീലന മത്സരത്തിനിടെ യുവ ക്രിക്കറ്റ് താരം ഗ്രൗണ്ടിൽ കുഴഞ്ഞു വീണു മരിച്ചു

ഹൃദയാഘാതമാണ് ഈ യുവകായിക താരത്തിന്റെ ജീവനെടുത്തതെന്നാണ് ഡോക്ടർമാരുടെ പ്രാഥമി നിഗമനം.

News18 Malayalam | news18
Updated: December 4, 2019, 12:55 PM IST
പരിശീലന മത്സരത്തിനിടെ യുവ ക്രിക്കറ്റ് താരം ഗ്രൗണ്ടിൽ കുഴഞ്ഞു വീണു മരിച്ചു
Mithun
  • News18
  • Last Updated: December 4, 2019, 12:55 PM IST
  • Share this:
അഗർത്തല: പരിശീലന മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് യുവക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. ത്രിപുര അണ്ടര്‍-23 ടീം അംഗം മിഥുൻ ദെബ്ബര്‍മ്മയാണ് അഗർത്തല മഹാരാജ ബിർ ബിക്രം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലന മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്. സഹതാരങ്ങൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴിമധ്യേ തന്നെ മിഥുൻ‌ മരണപ്പെട്ടുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

Also Read-എറിഞ്ഞു വീഴ്ത്തി അഞ്ജലി: വനിതാ ടി20യിൽ പുതിയ റെക്കോഡ് കുറിച്ച് നേപ്പാൾ താരം

അഗർത്തലയിൽ നിന്ന് കുറച്ചകലെയായുള്ള ബിഷൽഗർ സ്വദേശിയാണ് മിഥുൻ. ഹൃദയാഘാതമാണ് ഈ യുവകായിക താരത്തിന്റെ ജീവനെടുത്തതെന്നാണ് ഡോക്ടർമാരുടെ പ്രാഥമി നിഗമനം. എന്നാലും മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം വേണമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.

ദുരന്തവാർത്തയറിഞ്ഞ് ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് മിഥുനെ പ്രവേശിപ്പിച്ച ഇന്ദിരഗാന്ധി മെമ്മോറിയൽ ആശുപത്രിയിലെത്തിയിട്ടുണ്ട്. കായിക രംഗത്തെ പല പ്രമുഖരും സംഭവം അറിഞ്ഞ് ആശുപത്രിയിൽ തടിച്ചു കൂടിയിട്ടുണ്ട്.
First published: December 4, 2019, 12:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading