• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഇതാണ് നമ്മുടെ നായകന്‍' കോഹ്‌ലി വാക്കു പാലിച്ചു; ഇന്ത്യ ശ്രീലങ്ക മത്സരത്തിനും ചാരുലത മുത്തശ്ശിയെത്തി

ക്രിക്കറ്റിനോടും ഇന്ത്യന്‍ ടീമിനോടുമുള്ള താങ്കളുടെ ആവേശം ഞങ്ങളെ പ്രചോദിപ്പിക്കുന്നു...

news18
Updated: July 6, 2019, 8:42 PM IST
'ഇതാണ് നമ്മുടെ നായകന്‍' കോഹ്‌ലി വാക്കു പാലിച്ചു; ഇന്ത്യ ശ്രീലങ്ക മത്സരത്തിനും ചാരുലത മുത്തശ്ശിയെത്തി
india sl
  • News18
  • Last Updated: July 6, 2019, 8:42 PM IST IST
  • Share this:
ലീഡ്‌സ്: ഇന്ത്യ ബംഗ്ലാദേശ് മത്സരത്തില്‍ കാണികളുടെയും ഇന്ത്യന്‍ താരങ്ങളുടെയും ഹൃദയം കീഴടക്കിയ 'സൂപ്പര്‍ ഫാന്‍' 87 കാരി ചാരുലത പട്ടേല്‍ ഇന്നത്തെ മത്സരത്തിനും സ്റ്റേഡിയത്തിലെത്തി. കഴിഞ്ഞ മത്സരത്തിനു പിന്നാലെ നായകന്‍ വിരാട് കോഹ്‌ലി ചാരുലതയ്ക്ക് തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കും ടിക്കറ്റ് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതുപാലിക്കപ്പെട്ടതോടെയാണ് മുത്തശ്ശി ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനുമെത്തിയത്.

കഴിഞ്ഞ മത്സരത്തിനു പിന്നാലെ നേരില്‍ കണ്ടപ്പോഴാണ് കോഹ്‌ലി ചാരുലത മുത്തശ്ശിയ്ക്ക് ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തത്. ടിക്കറ്റിനൊപ്പം കോഹ്‌ലി മുത്തശ്ശിയ്ക്ക് അയച്ചുകൊടുത്ത ടിക്കറ്റ് സഹിതം മുത്തശ്ശി സ്റ്റേഡിയത്തിലിരിക്കുന്ന ചിത്രങ്ങള്‍ ബിസിസിഐയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Also Read: കരുതലോടെ രാഹുലും രോഹിത്തും; ഇന്ത്യയ്ക്ക് മികച്ച തുടക്കം

'പ്രിയപ്പെട്ട ചാരുലതാ ജി, ക്രിക്കറ്റിനോടും ഇന്ത്യന്‍ ടീമിനോടുമുള്ള താങ്കളുടെ ആവേശം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. നിങ്ങളും കുടുംബവും ഇന്ത്യയുടെ മത്സരങ്ങള്‍ ആസ്വദിച്ചാലും. സ്‌നേഹത്തോടെ വിരാട് കോഹ്‌ലി' എന്നാണ് കോഹ്‌ലിയുടെ കുറിപ്പില്‍ പറയുന്നത്.



Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍