ഖേലോ ഇന്ത്യ: 'ഓര്‍മ്മ ചെപ്പ് തുറന്ന് റാത്തോര്‍'; കായിക മന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ട്വിറ്റര്‍ ലോകം

News18 Malayalam
Updated: January 9, 2019, 3:23 PM IST
ഖേലോ ഇന്ത്യ: 'ഓര്‍മ്മ ചെപ്പ് തുറന്ന് റാത്തോര്‍'; കായിക മന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ട്വിറ്റര്‍ ലോകം
  • Share this:
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ യുവകായിക മേളയായ ഖേലോ ഇന്ത്യയുടെ ഭാഗമായി കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ ആരംഭിച്ച ഷാഷ്ടാഗില്‍ അണിചേര്‍ന്ന് ട്വിറ്റര്‍ ലോകം. #5MinuteAur, #Kheloindia എന്നീ ഷാഷ്ടാഗുമായാണ് കേന്ദ്ര കായിക മന്ത്രി ഖേലോ ഇന്ത്യയുടെ രണ്ടാം പതിപ്പിനെ വരവേറ്റത്.

രാജ്യത്തെ കൂടുതല്‍ കുട്ടികളെ കായികലോകത്തേക്ക് സ്വാധീനിക്കുക എന്ന ലക്ഷ്യവുമായാണ് മന്ത്രിയുടെ വീഡിയോ. 2004 ലെ ഏഥന്‍സ് ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായ റാത്തോര്‍ വിരാട് കോഹ്‌ലി, സൈന നെഹ്‌വാള്‍, ദീപിക പദുകോണ്‍ എന്നിവരെ ടാഗ് ചെയ്താണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Also Read: 'തുറന്നു പറച്ചില്‍ കുടുക്കി'; പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ നോട്ടീസ്

 'കുട്ടിക്കാലത്ത് നമ്മള്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാകും നിങ്ങളുടെ രക്ഷിതാക്കള്‍ നിങ്ങളെ ഹോം വര്‍ക്കിന്റെ കാര്യം ഓര്‍മ്മിപ്പിക്കുക. അപ്പോള്‍ നമ്മുടെ മറുപടി അഞ്ച് മിനിറ്റ് കൂടി എന്നായിരിക്കും' റാത്തോര്‍ വീഡിയോയില്‍ പറയുന്നു. അന്ന് നമുക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇന്ന് നമുക്ക് രാജ്യത്തെ കുട്ടികള്‍ക്കായി സംസാരിക്കാം അവര്‍ കളിക്കട്ടെ എന്നും പറഞ്ഞാണ് മന്ത്രി ഹാഷ്ടാഗിന് തുടക്കം കുറിച്ചത്.

Dont Miss: 'ധോണി ഔട്ടാകുമോ?'; ലോകകപ്പിലേക്ക് പന്തും പരിഗണനയിലെന്ന് മുഖ്യ സെലക്ടര്‍

ടേബിള്‍ ടെന്നീസ് കളിച്ചുകൊണ്ടായിരുന്നു റാത്തോറിന്റെ വീഡിയോ. ഇതിനു പിന്നാലെ പിന്തുണയുമായി രംഗത്തെത്തിയ കേന്ദ്ര ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹ ടെന്നീസ് കോര്‍ട്ടില്‍ നിന്നുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തത്.ഇത് റീ ട്വീറ്റ് ചെയ്തും കായിക മന്ത്രി രംഗത്തെത്തിയിട്ടുണ്ട്.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍