നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs UAE Friendly | സൗഹൃദം വാക്കുകളിൽ മാത്രം; ഇന്ത്യക്കെതിരെ ഗോൾ മഴ പെയ്യിച്ച് യു.എ.ഇ.

  India Vs UAE Friendly | സൗഹൃദം വാക്കുകളിൽ മാത്രം; ഇന്ത്യക്കെതിരെ ഗോൾ മഴ പെയ്യിച്ച് യു.എ.ഇ.

  UAE beats India for six goals in the India Vs UAE friendly | നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനിനെതിരെ 1-1 സമനിലയില്‍ പിരിഞ്ഞ കളിയുടെ ഒരു പ്രഭാവവും ഈ മത്സരത്തിൽ കാണാൻ കഴിഞ്ഞിരുന്നില്ല

  India Vs UAE

  India Vs UAE

  • Share this:
   ദുബായിൽ നടന്ന രണ്ടാം അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ യു.എ.ഇ. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് ഇന്ത്യയെ പരാജയപ്പെടുത്തി. ഒമാനെ സമനിലയില്‍ തളച്ച ആവേശവുമായി പോയ സ്റ്റിമാക്കിനും കൂട്ടര്‍ക്കും വൻ തിരിച്ചടിയാണ് നേരിട്ടത്. മത്സരത്തില്‍ യു.എ.ഇ. താരം അലി മബ്കൂത്തിന്റെ ഹാട്രിക്കാണ് ടീമിന് തുണയായത്. ദുബായിലെ സബീന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടന്നത്. കഴിഞ്ഞ മത്സരത്തില്‍ ഒമാനെതിരെ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച്‌ ഇഗോര്‍ സ്റ്റിമാച് ഇന്ത്യയെ ഇറക്കിയത്.

   എട്ടോളം മാറ്റങ്ങളാണ് കോച്ച് ഇഗോർ സ്റ്റിമാച്ച് ഈ മത്സരത്തിൽ വരുത്തിയത്. ഗുർപ്രീത് സിങ്ങ്, ആദില്‍ ഖാന്‍, അനിരുദ്ധ് ഥാപ്പ, ലാലിയാന്‍സുവാല ചാങ്‌ടെ, അപുയ, പ്രീതം കോട്ടാല്‍, ലിസ്റ്റണ്‍ കൊളാക്കോ, മഷൂര്‍ ഷെരീഫ് എന്നിവര്‍ ആരംഭ ഇലവനില്‍ ഇടം നേടി. ആദ്യ പകുതിയില്‍ തന്നെ യു.എ.ഇ. 2-0ന് മുന്നിലെത്തി.

   പന്ത്രണ്ടാം മിനിട്ടില്‍ ഫാബിയോ ലിമയില്‍ നിന്നുള്ള ലോംഗ് പാസ് സ്വീകരിച്ചശേഷം ഇന്ത്യയുടെ ഓഫ്സൈഡ് കെണി സമര്‍ത്ഥമായി മറികടന്ന് അലി മബ്കൂത്താണ് യുഎഇയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. മുപ്പതാം മിനിട്ടിലെ ആദില്‍ ഖാന്റെ ഹാന്‍ഡ്ബോള്‍ ഫൗളിന് ലഭിച്ച പെനാല്‍റ്റിയാണ് ആതിഥേയരുടെ രണ്ടാം ഗോളായി മാറിയത്. മബ്കൂത്ത് തന്നെയാണ് പെനാല്‍റ്റി വലയിലാക്കിയത്. ഗുര്‍പ്രീത് സിംഗാണ് ഇന്നലെ ഇന്ത്യന്‍ വല കാത്തത്.   12, 32, 60 എന്നീ മിനിട്ടുകളില്‍ ഗോള്‍ നേടിക്കൊണ്ടാണ് യു.എ.ഇ. സ്‌ട്രൈക്കര്‍ അഹ്മദ് മബ്കൂത്ത് ഹാട്രിക്ക് കരസ്ഥമാക്കിയത്. തുടര്‍ന്ന് 64, 71, 84 മിനുട്ടുകളില്‍ യഥാക്രമം ഖലീല്‍ ഇബ്രാഹിം, ഡേ ലിമ, സെബാസ്റ്റിയന്‍ ടഗ്ളിയാബൂ എന്നിവര്‍ ആണ് യുഎഇയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

   നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനിനെതിരെ 1-1 സമനിലയില്‍ പിരിഞ്ഞ കളിയുടെ ഒരു പ്രഭാവവും ഈ മത്സരത്തിൽ കാണാൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിന്റെ തുടക്കം മുതല്‍ യു.എ.ഇ. ആധിപത്യം പുലര്‍ത്തുകയായിരുന്നു. ഭാഗ്യത്തിനാണ് ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങുന്നതില്‍ നിന്ന് ഇന്ത്യ രക്ഷപെട്ടത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ചെറിയ രീതിയില്‍ ചെറുത്തുനില്‍പ്പ് നടത്തിയ ഇന്ത്യയുടെ മുന്നില്‍ യു.എ.ഇ. കിട്ടിയ അവസരങ്ങള്‍ നന്നായി മുതലെടുത്തു.

   English summary: Indian men’s national team lose 6-0 against United Arab Emirates (UAE) in Dubai on Monday. India was clearly no match to UAE, who looked far more superior. Ali Mabkhout got a hat-trick while Fabio de Lima wrecked havoc as UAE walked all over the Indian national team. India’s defence was split open way too easily and UAE got those killer through pass and crosses to leave Gurpreet in precarious spots
   Published by:user_57
   First published:
   )}