• HOME
 • »
 • NEWS
 • »
 • sports
 • »
 • UAE Golden Visa | സാനിയ മിർസയ്ക്ക് യുഎഇ ഗോൾഡൻ വിസ; ഇന്ത്യയിൽനിന്ന് മൂന്നാമത്തെ ആൾ

UAE Golden Visa | സാനിയ മിർസയ്ക്ക് യുഎഇ ഗോൾഡൻ വിസ; ഇന്ത്യയിൽനിന്ന് മൂന്നാമത്തെ ആൾ

ഒരു ദേശീയ സ്പോൺസറുടെ ആവശ്യമില്ലാതെ ഒരു വിദേശിക്ക് താമസിക്കാനും പഠിക്കാനും ജോലിചെയ്യാനും ദീർഘകാല താമസത്തിന് അനുമതി നൽകിക്കൊണ്ടാണ് യു എ ഇ സർക്കാർ 2019 ൽ ഗോൾഡൻ വിസ അവതരിപ്പിച്ചത്

Sania-mirza

Sania-mirza

 • Share this:
  അബുദാബി: ഇന്ത്യൻ ടെന്നീസ് താരവും ആറ് തവണ ഗ്രാൻഡ്സ്ലാം ജേതാവുമായ സാനിയ മിർസയ്ക്ക് യു എ ഇ ഗോൾഡൻ വിസ. സാനിയയ്ക്കും ഭർത്താവും പാകിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷോയിബ് മാലിക്കിനുമാണ് 10 വർഷത്തെ യു എ ഇ ഗോൾഡൻ വിസ’ അഥവാ ദീർഘകാല റെസിഡൻസ് വിസ ലഭിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് യു എ ഇ ഗോൾഡൻ വിസ ലഭിച്ച കാര്യം സാനിയ ആരാധകരുമായി പങ്കുവെച്ചത്.

  'ഞങ്ങൾക്ക് ദുബായ് ഗോൾഡൻ വിസ നൽകിയതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് & സ്‌പോർട്‌സ് ദുബായുടെ ജനറൽ അതോറിറ്റി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന് നന്ദി പറയുന്നു. എനിക്കും എന്റെ കുടുംബത്തിനും ദുബായ് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. ഇത് എന്റെ രണ്ടാമത്തെ വീടാണ്, ഞങ്ങൾ ഇവിടെ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. ഗോൾഡൻ വിസയ്ക്കായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത ചുരുക്കം ചില പൗരന്മാരിൽ ഒരാളായതിനാൽ ഇത് ഞങ്ങൾക്ക് ഒരു സമ്പൂർണ്ണ ബഹുമതി തന്നെയാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്ന ഞങ്ങളുടെ ടെന്നീസ്, ക്രിക്കറ്റ് സ്പോർട്സ് അക്കാദമിയ്ക്കുവേണ്ടി പ്രവർത്തിക്കാൻ ഇത് അവസരമൊരുക്കും, ”- സാനിയ മിർസ വ്യക്തമാക്കി.

  കഴിഞ്ഞ വർഷങ്ങളിൽ, സാനിയ മിർസയും കുടുംബവും യുഎഇയിൽ കൂടുതൽ സമയം ചെലവഴിച്ചു. സാനിയയുടെ കുടുംബം ദുബായിലേക്കുള്ള അവരുടെ യാത്രകളിൽ നിന്നുള്ള ഫോട്ടോകൾ പതിവായി സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.

  Also Read- ഇംഗ്ലണ്ടില്‍ കോവിഡ് പോസിറ്റീവായ ഇന്ത്യന്‍ താരം റിഷഭ് പന്ത്; വിമര്‍ശനങ്ങളുമായി ആരാധകര്‍

  ഒരു ദേശീയ സ്പോൺസറുടെ ആവശ്യമില്ലാതെ ഒരു വിദേശിക്ക് താമസിക്കാനും പഠിക്കാനും ജോലിചെയ്യാനും ദീർഘകാല താമസത്തിന് അനുമതി നൽകിക്കൊണ്ടാണ് യു എ ഇ സർക്കാർ 2019 ൽ ഗോൾഡൻ വിസ അവതരിപ്പിച്ചത്. ഈ വിസകൾ അഞ്ച് അല്ലെങ്കിൽ പത്തു വർഷത്തേക്ക് സാധുതയുള്ളതാണ്. കാലാവധിക്കു ശേഷം അവ പുതുക്കപ്പെടുകയും ചെയ്യും.

  വനിതാ ഡബിൾസിൽ ടോക്കിയോ ഒളിമ്പിക്സ് 2021 ൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാനിയ മിർസ തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു. വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിനുള്ള എൻട്രികൾ ജൂലൈ ഒന്ന് വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടോക്കിയോ 2020 ഒളിമ്പിക്സിൽ അരങ്ങേറ്റം ആഘോഷിക്കുന്ന മറ്റൊരു ഇന്ത്യൻ ടെന്നീസ് താരമായ അങ്കിത റെയ്‌നയും സാനിയയ്‌ക്കൊപ്പം പങ്കെടുക്കുന്നുണ്ട്.

  2010 ഏപ്രിൽ 12 ന് ഹൈദരാബാദിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ സാനിയ മിർസയും ഷോയിബ് മാലിക്കും വിവാഹിതരായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷവും തർക്കങ്ങളും രൂക്ഷമായ ഘട്ടത്തിൽ തന്നെയാണ് സാനിയയും ഷോയ്ബ് മാലികും ജീവിതത്തിൽ ഒരുമിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചത്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചു. ഇസാൻ മിർസ മാലിക്ക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
  Published by:Anuraj GR
  First published: