യുക്രെയ്ൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റഷ്യൻ ദേശീയ ടീമിനേയും ക്ലബ്ബുകളേയും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കി ഫിഫയും യുവേഫയും (UEFA, FIFA). റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ (war In Ukraine)പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് ടീമുകളെ വിലക്കുകയാണെന്ന് നോട്ടീസിൽ പറയുന്നു.
2022 ലോകകപ്പിൽ നിന്ന് റഷ്യയെ പുറത്താക്കിയതായും ടീമുകളെ എല്ലാ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തതായും ഫിഫയും യുവേഫയും തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
യുക്രെയിനിലെ ദുരിതബാധിതരായ ജനങ്ങളോട് ഐക്യർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഇതിനായി ഫുടോബോൾ പൂർണമായി ഐക്യപ്പെടുന്നുവെന്നുമാണ് പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
FIFA and UEFA suspend Russian clubs and national teams from all competitions.
Full statement: ⬇️
— UEFA (@UEFA) February 28, 2022
അതിനാൽ, ദേശീയ ടീമോ ക്ലബ്ബുകളോ ആകട്ടെ എല്ലാ റഷ്യൻ ടീമുകളേയും ഫിഫ, യുവേഫ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റി സസ്പെൻഡ് ചെയ്യുന്നതായി ഫിഫയും യുവേഫയും ഒന്നിച്ചു തീരുമാനിച്ചുവെന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
Also Read-റഷ്യക്കെതിരെ ഫിഫയും; റഷ്യയെന്ന പേരിൽ മത്സരിക്കാനാകില്ല; മത്സരങ്ങളും അനുവദിക്കില്ല
യുക്രെയിനിലെ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതുവഴി ഫുട്ബോൾ വീണ്ടും ആളുകൾക്കിടയിൽ ഐക്യത്തിനും സമാധാനത്തിനും വേഗം കൂട്ടുമെന്നും പ്രതീക്ഷിക്കുന്നതായി ഫിഫ, യുവേഫ പ്രസിഡന്റുമാരായ ഗിയാനി ഇൻഫാന്റിനോ, അലക്സാണ്ടർ സെഫറിൻ എന്നിവർ അറിയിച്ചു.
Also Read-റഷ്യയെ പുറത്താക്കണം; ആവശ്യവുമായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ
ഫിഫയുടെയും യുവേഫയുടേയും ഉപരോധം റഷ്യൻ പുരുഷ-വനിതാ ടീമുകൾക്ക് തിരിച്ചടിയാകും. ഈ വർഷം അവസാനം ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ പുരുഷ ടീം മാർച്ചിൽ യോഗ്യതാ പ്ലേ ഓഫിൽ കളിക്കാനിരിക്കുകയായിരുന്നു. ജൂലൈയിൽ ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് വനിതാ ടീം യോഗ്യത നേടിയിരുന്നു. യൂറോപ്യൻ മത്സരങ്ങളിൽ കളിക്കാനിരിക്കുന്ന റഷ്യൻ ക്ലബ്ബുകളേയും ഉപരോധം പ്രതികൂലമായി ബാധിക്കും.
റഷ്യയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്നും പോളണ്ട് നേരത്തെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. മാർച്ച് 24 ന് മോസ്കോയിൽ നടക്കേണ്ട യോഗ്യതാ മത്സരത്തില്‍ നിന്നാണ് പോളണ്ടിന്‍റെ പിന്‍മാറ്റം. പോളണ്ടിന്റെ ഫുട്ബോൾ അസോസിയേഷൻ നടത്തിയ തീരുമാനത്തെ അവരുടെ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി സ്വാഗതം ചെയ്തിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി റഷ്യയിൽ നിന്ന് മാറ്റുകയും, ഫോർമുല വൺ കാറോട്ട മത്സരത്തിലെ റഷ്യൻ ഗ്രാൻഡ്പ്രീ റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു പോളണ്ടിന്റെ പിന്മാറ്റം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fifa, Football News, Russia-Ukraine war, UEFA