HOME » NEWS » Sports » UEFA CHAMPIONS LEAGUE 2021 PSG IN THE SEMIFINALS AFTER BEATING BAYERN MUNICH INT NAV

UEFA Champions League 2021 | നിലവിലെ ജേതാക്കളെ വീഴ്ത്തി പി.എസ്.ജി സെമിയിൽ, പോർട്ടോയെ മറികടന്ന് ചെൽസിയും

UEFA Champions League 2021 | 2014ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ സെമി ഉറപ്പിക്കുന്നത്. നാളെ നടക്കുന്ന ലിവർപൂൾ – റയൽ മാഡ്രിഡ് മത്സരത്തിലെ വിജയികളാവും സെമിയിൽ ചെൽസിയുടെ എതിരാളികൾ.

News18 Malayalam | news18-malayalam
Updated: April 14, 2021, 5:23 PM IST
UEFA Champions League 2021 | നിലവിലെ ജേതാക്കളെ വീഴ്ത്തി പി.എസ്.ജി സെമിയിൽ, പോർട്ടോയെ മറികടന്ന് ചെൽസിയും
PSG
  • Share this:
ചാമ്പ്യൻസ് ലീഗില്‍ ക്വാർട്ടറിൽ നിന്നും സെമിയിലേക്ക് മുന്നേറി പി എസ് ജിയും ചെല്‍സിയും. ക്വാർട്ടറിൽ രണ്ടാം പാദ മത്സരത്തിൽ ഇരു ടീമുകളും തോറ്റെങ്കിലും ആദ്യ പാദ മത്സരത്തിലെ മികച്ച വിജയത്തിൻ്റെ അടിസ്ഥാനത്തിലാണ് ചെൽസിയും പി എസ് ജിയും സെമിയിലെത്തിയത്.

നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിൻ്റെ വെല്ലുവിളി അതിജീവിച്ചാണ് പി എസ് ജി സെമിയില‍െത്തിയത്. ആദ്യപാദത്തിൽ ബയേണിന്‍റെ ഹോം ഗ്രൗണ്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പി എസ് ജി ജയിച്ചിരുന്നു.

ഇന്ന് രാവിലെ പി എസ് ജിയുടെ ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ 1-0ന്റെ ജയം നേടിയിട്ടും ബയേൺ മ്യൂണിക് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തുപോവുകയായിരുന്നു. രണ്ട് പാദങ്ങളിലും കൂടി 3-3നാണ് മത്സരം അവസാനിച്ചതെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ പി എസ് ജി സെമി ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റതിനുള്ള മധുര പ്രതികാരം കൂടിയായി പി എസ് ജിക്ക് ഈ ജയം.

Also Read- ഇത്രക്ക് വലിയ പിശുക്കൻ ആണോ നെയ്മർ? അനധികൃതമായി മാച്ച് സ്ട്രീം ചെയ്യുന്ന താരം, വിശ്വസിക്കാനാവാതെ ആരാധകർ

മത്സരത്തിൽ തുടക്കത്തിൽ പി എസ് ജിയാണ് ആധിപത്യം പുലർത്തിയതെങ്കിലും കളിയുടെ ഒഴുക്കിനെതിരായി ബയേൺ മ്യൂണിക്കാണ് മത്സരത്തിൽ ഗോൾ നേടിയത്. ബയേൺ മ്യൂണിക്കിന് വേണ്ടി എറിക് മാക്സിം ചൗപോ മോട്ടിങ് ആണ് ഗോൾ നേടിയത്. ബയേൺ ഗോൾ നേടുന്നതിന് തൊട്ട് മുൻപ് ബ്രസീലിയൻ താരം നെയ്മറിന്റെ രണ്ട് ശ്രമങ്ങൾ ബാറിലും പോസ്റ്റിലും തട്ടി തെറിച്ചതും പി എസ് ജിക്ക് തിരിച്ചടിയായി. ഒരു ഗോൾ വഴങ്ങിയതിന് ശേഷം മത്സരത്തിൽ കൂടുതൽ ഗോൾ വഴങ്ങാതെ പി എസ് ജി സെമി ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

അതേസമയം എഫ്‌ സി പോർട്ടോയെ മറികടന്നാണ് ചെല്‍സി സെമിയിലെത്തിയത്. ആദ്യപാദ ക്വാർട്ടറില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സി ജയിച്ചിരുന്നു. എന്നാൽ ഇന്ന് നടന്ന രണ്ടാം പാദത്തിൽ ചെൽസിക്കെതിരെ 1-0നാണ് പോർട്ടോ ജയിച്ചത്. കളി തീരുന്നതിന് തൊട്ടുമുമ്പ് മെഹ്ദി ടരേമിയാണ് വല കുലുക്കിയത്. എന്നാല്‍ ഇരുപാദങ്ങളിലുമായി 2-1ന്‍റെ ലീഡ് നേടിയതിനാല്‍ ചെല്‍സി സെമിയില്‍ കടന്നു.

ഇന്ന് നടന്ന രണ്ടാം പാദ മത്സരത്തിൽ പോർട്ടോയുടെ ആക്രമണത്തിന് തടയിടാൻ ചെൽസിക്ക് കഴിഞ്ഞെങ്കിലും ഇഞ്ചുറി ടൈമിൽ പോർട്ടോ താരം ടരേമിയുടെ വണ്ടർ ഗോളിൽ ചെൽസിക്ക് തോൽവി വഴങ്ങേണ്ടി വന്നു. മികച്ചൊരു ബൈസിക്കിൾ കിക്കിലൂടെയാണ് പോർട്ടോ താരം ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷത്തിൽ ആയതിനാൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടിയെടുക്കാൻ ആവശ്യമായ രണ്ടാമത്തെ ഗോൾ നേടാൻ പോർട്ടോക്ക് കഴിഞ്ഞതുമില്ല.

2014ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ സെമി ഉറപ്പിക്കുന്നത്. നാളെ നടക്കുന്ന ലിവർപൂൾ – റയൽ മാഡ്രിഡ് മത്സരത്തിലെ വിജയികളാവും സെമിയിൽ ചെൽസിയുടെ എതിരാളികൾ.

രണ്ടാംപാദ ക്വാർട്ടറില്‍ റയല്‍ മാഡ്രിഡ്, ലിവർപൂളിനെയും മാഞ്ചസ്റ്റർ സിറ്റി, ബൊറൂസ്യ ഡോർട്ട്മുണ്ടിനെയും നേരിടും. ആദ്യപാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ്, ലിവർപൂളിനെ തോല്‍പ്പിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് വിജയിക്കുകയും ചെയ്തിരുന്നു.

മത്സരം രാത്രി 12.30ന് സോണി നെറ്റ്‌വർക്കിൽ തൽസമയം കാണാം.

Summary- PSG and Chelsea moves ahead of Bayern and Porto respectively, progresses into the Semi finals of Champions league
Published by: Anuraj GR
First published: April 14, 2021, 5:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories