ലണ്ടൻ: അർജന്റീനൻ താരം എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ തകർന്നടിഞ്ഞ് റയൽ മാഡ്രിഡ്. യുവേഫ ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ്ജെർമെയ്നോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തോറ്റമ്പിയത്. എയഞ്ചൽ ഡി മരിയയുടെ ഇരട്ടഗോളുകളാണ് പി.എസ്.ജിയ്ക്ക് വൻ ജയം സമ്മാനിച്ചത്.
ഗ്രൂപ്പ് എയിൽ പാരിസ് സെന്റ്ജെർമെയ്ന്റെ തട്ടകത്തിലാണ് റയൽ വൻ തോൽവി ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിലായിരുന്നു ഡി മരിയയുടെ ഗോളുകൾ. 14, 33 മിനുട്ടുകളിലായിരുന്നു അർജന്റീന താരം റയൽ മാഡ്രിഡിന്റെ നെഞ്ചകം പിളർത്തിയത്. 82-ാം മിനിട്ടിൽ തോമസ് മുനിയർ നേടിയ ഗോളിൽ പി.എസ്.ജി പട്ടിക തികച്ചത്.
മറ്റ് മത്സരങ്ങളിൽ ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളും ജയിച്ചു. ബയേൺ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എഫ്.കെ ക്രവേണ സവേസ്ഡയെ തോൽപ്പിച്ചു. കിങ്സ്ലി കോമൻ, റോബർട്ട് ലവൻഡോവ്സ്കി, തോമസ് മുള്ളർ എന്നിവരാണ് ബയേണിന്റെ ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ജർമ്മൻ ക്ലബായ ഷാക്തറിനെ തോൽപ്പിച്ചു. റിയാദ് മാറെസ്, ഇകേ ഗുണ്ടോകൻ, ഗബ്രിയേൽ ജീസസ് എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.