ലിസ്ബൺ: ചാംപ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജെർമെയ്നിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി ബയേൺ മ്യൂണിക്ക് ജേതാക്കളായി. കിംഗ്സ്ലി കോമനാണ് ബയേണിനുവേണ്ടി ഗോളടിച്ചത്. 59-ാം മിനിട്ടിൽ ജോഷ്വാ കിമ്മിച്ചിന്റെ ക്രോസ് ഹെഡറിലൂടെയാണ് കോമൻ ലക്ഷ്യത്തിലേക്ക് വഴിതിരിച്ചുവിട്ടത്. ചരിത്രത്തിൽ ഇത് ആറാം തവണയാണ് ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ചാംപ്യൻസ് ലീഗ് കിരീടം നേടുന്നത്. ഈ സീസണിൽ ജർമ്മൻ ബുണ്ടസ് ലിഗെ, ജർമ്മൻ കപ്പ് തുടങ്ങിയ കിരീടങ്ങളും ബയേൺ നേടിയിരുന്നു.
നെയ്മർ, എംബാപ്പെ തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരന്ന പി.എസ്.ജി മത്സരത്തിൽ ഉടനീളം വീറുറ്റ പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യം മുതൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ബയേണിനെതിരെ നെയ്മര്‍-എംബാപ്പെ-ഡി മരിയ കൂട്ടുകെട്ടിന്റെ ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യങ്ങൾ പി.എസ്.ജിയുടെ വഴിക്കായിരുന്നില്ല. ആദ്യ പകുതി ഇരു ടീമുകളും മികച്ച പ്രടനം തന്നെ കാഴ്ച വച്ചു. മാനുവല്‍ ന്യൂയറും കീലര്‍ നവാസും ഗോളുകള്‍ വീഴാതിരിക്കാന്‍ കഠിന പരിശ്രമം തന്നെ നടത്തി. ഇതിനിടെ നെയ്മറിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ന്യൂയര്‍ തട്ടിയകറ്റി. എംബപ്പെക്കും ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ലക്ഷ്യം കണ്ടില്ല.
ആദ്യ പകുതി പോലെ, രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണത്തിലൂന്നിയാണ് കളിച്ചത്. എന്നാൽ 59 ആം മിനുട്ടില്‍ കളിയുടെ ഗതി മാറ്റിയ ഗോൾ വന്നു. ജോഷ്വ കിമ്മിച്ച് നല്കിയ ക്രോസില്‍ കിംഗ്സ്ലി കോമാന് ബയേണിന്റെ ഏക ഗോള്‍ നേടി. ഒരു ഗോൾ ലീഡ് വന്നതോടെ ബയേൺ താരങ്ങൾ കൂടുതൽ ആത്മവിശ്വാസത്തോടെ കളിച്ചു. ചില നല്ല നീക്കങ്ങളിലൂടെ ആക്രമിക്കുമ്പോൾ ഗോൾ വഴങ്ങാതെ അവർ ശ്രദ്ധ പുലർത്തി. ലീഡ് വഴങ്ങിയതോടെ എങ്ങനെയെങ്കിലും ഗോൾ മടക്കാനുള്ള ശ്രമത്തിലായിരുന്നു പി.എസ്.ജി താരങ്ങൾ. എന്നാൽ നെയ്മറും എംബാപ്പെയും നിറംമങ്ങിയതോടെ അവരുടെ പ്രതീക്ഷകൾ അസ്ഥാനത്തായി.
ചാംപ്യൻസ് ലീഗിലെ ആദ്യ കിരീടം ലക്ഷ്യമിട്ടുവന്ന പി.എസ്.ജിയെ വൻ തോൽവിയിൽനിന്ന് രക്ഷപെടുത്തിയതിന് പ്രതിരോധനിരയിലെ കരുത്തൻ സിൽവയ്ക്കും കൂട്ടർക്കും നന്ദി പറയാം. ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ സ്പാനിഷ് വമ്പൻമാരായാ ബാഴ്സലോണയുടെ വലനിറച്ച് ബയേൺ അടിച്ചുകയറ്റിയത് 8 ഗോളുകളായിരുന്നു. അതേ ആക്രമണം ഇത്തവണയും മുള്ളറും കോമനും പുറത്തെടുത്തെങ്കിലും അതൊക്കെ സിൽവയുടെയും കൂട്ടരുടെയും പ്രതിരോധ മതിലിൽ തട്ടിത്തെറിക്കുകയായിരുന്നു.
You may also like:Exclusive: വിദേശത്തുനിന്നും നയതന്ത്രചാനൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ കഴിയുമോ? വിദേശകാര്യ മന്ത്രാലയം പറയുന്നതെന്ത്? [NEWS]മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസുവിനു നേരെ അക്രമ ശ്രമം; പിന്നിൽ ആർ.എസ്.എസ് എന്ന് ആരോപണം [NEWS] വിനായക ചതുര്‍ത്ഥി 2020| ഗണേശ വിഗ്രഹ നിമഞ്ജനം; പത്ത് നിർദേശങ്ങളുമായി തിരുവനന്തപുരം ജില്ലാഭരണകൂടം [NEWS]
ഖത്തർ ഉടമകൾ വൻ തുക മുടക്കി നെയ്മർ, എംബാപ്പെ തുടങ്ങിയവരെ ടീമിലെത്തിച്ചെങ്കിലും പാരിസ് സ്വദേശിയായ കോമൻ അവരുടെ പ്രതീക്ഷകൾ തച്ചുടച്ചു എന്നതാണ് ഈ മത്സരത്തിന്റെ സവിശേഷത. പാരീസിൽ ജനിച്ച കോമൻ എന്ന 24കാരൻ പിഎസ്ജിയിലൂടെ ഔദ്യോഗിക കരിയർ ആരംഭിച്ചതെങ്കിലും, 2014 ൽ യുവന്റസിലേക്ക് പോയി. അതിനുശേഷമാണ് ബയേണിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.