HOME » NEWS » Sports » UEFA CHAMPIONS LEAGUE QUARTER FINALS HAS BEEN ANNOUNCED AS INT

UEFA Champions League | ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം; ലിവർപൂൾ റയലിനെയും പിഎസ്ജി ബയെണിനെയും നേരിടും

ഏപ്രില്‍ 6-7 ദിവസങ്ങളിലായാണ് ക്വാര്‍ട്ടറിലെ ആദ്യപാദ മത്സരങ്ങള്‍. രണ്ടാം പാദ മത്സരങ്ങള്‍ ഏപ്രില്‍ 13-14 ദിവസങ്ങളിലായും നടക്കും

News18 Malayalam | news18-malayalam
Updated: March 20, 2021, 6:48 AM IST
UEFA Champions League | ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം; ലിവർപൂൾ റയലിനെയും പിഎസ്ജി ബയെണിനെയും നേരിടും
UEFA Champions League 2020-21
  • Share this:
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി. നറുക്കെടുപ്പിൽ വാശിയേറിയ മത്സരങ്ങൾക്ക് തന്നെയാണ് കളം ഒരുങ്ങിയിരിക്കുന്നത്. 2018 ലെ ഫൈനലിൽ ഏറ്റുമുട്ടിയ ലിവർപൂളും റയൽ മാഡ്രിടും ഇത്തവണത്തെ ക്വാർട്ടറിൽ നേർക്കുനേരെ വരുന്നുണ്ട്. ക്വാര്‍ട്ടറില്‍ ഏറ്റവും കരുത്ത പോരാട്ടവും ഇവര്‍ തമ്മിലായിരിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടിയ പി എസ് ജിയും ബയേൺ മ്യൂണിക്കും മറ്റൊരു ക്വാർട്ടറിൽ ഏറ്റുമുട്ടും.

ഏപ്രില്‍ 6-7 ദിവസങ്ങളിലായാണ് ക്വാര്‍ട്ടറിലെ ആദ്യപാദ മത്സരങ്ങള്‍. രണ്ടാം പാദ മത്സരങ്ങള്‍ ഏപ്രില്‍ 13-14 ദിവസങ്ങളിലായും നടക്കും. മെയ്‌ 29 ന് ഇസ്താംബൂളിൽ ആണ് ഫൈനൽ മത്സരം നടക്കുക. ഇംഗ്ലണ്ടില്‍നിന്നും മൂന്നു ടീമുകള്‍, ജര്‍മനിയില്‍നിന്നും രണ്ടുപേര്‍, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍നിന്നും ഓരോ ടീമുകള്‍ വീതവുമാണ് ക്വാര്‍ട്ടറിലെത്തിയത്. 2016ന് ശേഷം ആദ്യമായി ഒരു ഇറ്റാലിയന്‍ ടീം ക്വാര്‍ട്ടറിലെത്തിയില്ല എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

Also Read-Kerala Balsters | ബ്ലാസ്റ്റേഴ്സിന് രക്ഷകനാകാൻ പോർച്ചുഗലിൽ നിന്നൊരു യുവതാരം വരുന്നു

ചെൽസിക്ക് ഇത്തവണ പോർട്ടോയാണ് എതിരാളികൾ. കിരീട പ്രതീക്ഷകളുമായി ഇറങ്ങുന്ന പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ ബൊറൂസിയ ഡോർട്മുണ്ട് ആണ് ഉള്ളത്. പി എസ് ജി ബയേൺ മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ഡോർട്മുണ്ട് മത്സരത്തിലെ വിജയികളെ നേരിടും. പ്രീ ക്വാർട്ടറിൽ റൊണാൾഡോയുടെ യുവന്റസിനെ തകർത്ത് വരുന്ന പോർട്ടോയെ തകർക്കുക എന്നത് ചെൽസിക്ക് കടുപ്പമായിരിക്കും. റയൽ മാഡ്രിഡ് ലിവർപൂൾ മത്സരത്തിലെ വിജയികൾ സെമിയിൽ ചെൽസി പോർട്ടോ മത്സരത്തിലെ വിജയികളെയും നേരിടും.

ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ ലയണൽ മെസിയും റൊണാൾഡോയും ഇല്ലാതെയാകും ഇത്തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരങ്ങൾ നടക്കുക. ഇരുവരുടെയും ടീമുകൾ പ്രീ ക്വാർട്ടറിൽ പുറത്തായതോടെയാണിത്. 16 വർഷത്തിനിടെ ഇവരിൽ ഒരാളെങ്കിലും ഇല്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ നടക്കുന്നത്.

പ്രീ ക്വാർട്ടറിൽ ഘട്ടത്തിൽ പി‌ എസ്‌ ജിയാണ് മെസിയുടെയും ബാഴ്‌സലോണയുടെയും ക്വാർട്ടർ ഫൈനൽ സ്വപ്നങ്ങൾക്ക് മേൽ വെള്ളിടി വീഴ്ത്തിയത്. ബുധനാഴ്ച നടന്ന രണ്ടാം പാദ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ അടിച്ചു സമനിലയിൽ പിരിഞ്ഞപ്പോൾ നൂക്യാംപിൽ നടന്ന ആദ്യ പാദത്തിലെ 4-1 ഉജ്ജ്വല വിജയത്തിന്‍റെ ബലത്തിലാണ് പി‌എസ്‌ജി ക്വാർട്ടറിൽ കടന്നത്. ഇരുപാദങ്ങളിലുമായി 5-2 ന് ആയിരുന്നു പി എസ് ജി യുടെ മിന്നുന്ന വിജയം.

News summary: UEFA Champions League: quarter finals has been announced. Bayern face PSG and Real Madrid play Liverpool
Published by: Asha Sulfiker
First published: March 20, 2021, 6:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories