നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • UEFA Champions League| തകർപ്പൻ ജയങ്ങളുമായി റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ക്വാർട്ടറിൽ

  UEFA Champions League| തകർപ്പൻ ജയങ്ങളുമായി റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ക്വാർട്ടറിൽ

  കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടും അതിനു മുന്നേ സീസണിൽ അയാക്‌സിനോടും തോറ്റ് പുറത്തായ റയൽ 2018ന് ശേഷം ആദ്യമായാണ് ചാമ്പ്യൻസ് ലീഗിന്‍റെ ക്വാർട്ടറിൽ എത്തുന്നത്.

  Real Madrid

  Real Madrid

  • Share this:
   റയൽ മാഡ്രിഡിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ 3-1 എന്ന സ്കോറിനാണ് റയൽ അറ്റലാന്‍റിക്കിനെതിരെ ജയം നേടിയത്. ഇരു പാദങ്ങളിലുമായി 4-1 ന് ആണ് റയൽ വിജയിച്ചത്. ആദ്യ പാദ മത്സരം റയൽ 1-0 ന് വിജയിച്ചിരുന്നു. കരീം ബെൻസിമ, ക്യാപ്റ്റൻ സെർജിയോ റാമോസ് മാർക്കോ അസൻസിയോ എന്നിവർ റയലിനായി ഗോൾ നേടി. അറ്റ്‌ലാന്‍റയുടെ ആശ്വാസ ഗോൾ നേടിയത് ലൂയിസ് മുര്യേൽ ആണ്.

   34ാം മിനുട്ടിൽ ബെൻസിമയാണ് റയലിന്‍റെ അക്കൗണ്ട് തുറന്നത്. അറ്റ്‌ലാന്‍റ ഗോളിയുടെ മോശം കിക്ക് പിടിച്ചെടുത്ത് ലൂക്കാ മോഡ്രിച്ച് നൽകിയ പന്തിൽ നിന്നായിരുന്നു ഫ്രഞ്ച് താരം ഗോൾ നേടിയത്. റയലിന്‍റെ രണ്ടാമത്തെ ഗോൾ വന്നത് ക്യാപ്റ്റൻ സെർജിയോ റാമോസിന്‍റെ ബൂട്ടിൽ നിന്നായിരുന്നു. പെനാൽട്ടിയിൽ നിന്നായിരുന്നു താരം ഗോൾ നേടി റയലിന്‍റെ ലീഡ് ഉയർത്തിയത്. 83ാം മിനുട്ടിൽ ലൂയിസ് മുര്യേലിന്‍റെ ഗോളിലൂടെ തിരിച്ചുവരാൻ ഇറ്റാലിയൻ ക്ലബ് ശ്രമിച്ചെങ്കിലും ഒരു മിനുട്ടിന് ശേഷം വന്ന റയലിന്‍റെ മൂന്നാം ഗോൾ ആ പ്രതീക്ഷയും ഇല്ലാതാക്കി. പകരക്കാരനായി ഇറങ്ങിയ മാർക്കോ അസൻസിയോടെ വകയായിരുന്നു മൂന്നാം ഗോൾ.

   You May Also Like- സ്ലാട്ടൻ ഇബ്രാഹിമോവിച്ച് വീണ്ടും ദേശീയ ടീമിൽ; സ്വീഡൻ ടീമിലെത്തുന്നത് അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം

   കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടും അതിനു മുന്നേ സീസണിൽ അയാക്‌സിനോടും തോറ്റ് പുറത്തായ റയൽ 2018ന് ശേഷം ആദ്യമായാണ് ചാമ്പ്യൻസ് ലീഗിന്‍റെ ക്വാർട്ടറിൽ എത്തുന്നത്.

   മോൺചെൻഗ്ലാഡ്ബാഷിനെ തകർത്ത് സിറ്റി

   ജർമൻ ക്ലബായ ബോറൂസിയ മോൺചെൻഗ്ലാഡ്ബാഷിനെ 2-0ന് തോൽപ്പിച്ച് ക്വാർട്ടർ പ്രവേശനം നേടി മാഞ്ചസ്റ്റർ സിറ്റിയും. കോവിഡ് നിയന്ത്രണങ്ങൾ കാരണം സിറ്റിക്ക് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ കളിക്കാൻ കഴിഞ്ഞില്ലെങ്കിലും ബുഡാപെസ്റ്റിൽ വച്ച് നടന്ന രണ്ടാം പാദ മത്സരം ക്ലബ്ബ് തങ്ങളുടേതാക്കി. ഇരു പാദങ്ങളിലുമായി 4-0ന് ആണ് സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ ആയിരുന്നു ഇരു ഗോളുകളും വീണത്. ഇൽകേ ഗുണ്ടോഗനും ഡിബ്രൂയിനെയും ചേർന്നാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. മനോഹരമായ കളിയാണ് പെപ് ഗ്വാർഡിയോളയുടെ ടീം കാഴ്ചവച്ചത്.

   കഴിഞ്ഞ 25 മത്സരങ്ങളിലെ 24ാമത്തെ ജയമാണ് സിറ്റി ഇന്നലെ സ്വന്തമാക്കിയത്. ഇന്നലത്തെ മത്സരത്തിൽ ഗോളൊന്നും വഴങ്ങാതെ നിന്ന സിറ്റിക്ക് ഇതോടെ ചാമ്പ്യൻസ് ലീഗിൽ തുടരെ ഏഴ് ക്ലീൻഷീറ്റുകളായി. മത്സരത്തിലെ ജയത്തിന് ശേഷം ഗ്വാർഡിയോള മാധ്യമങ്ങളോട് പ്രതികരിച്ച ഗ്വാർഡിയോള പറഞ്ഞത്- അഞ്ച് വർഷം മുമ്പ് താൻ സിറ്റിയിൽ എത്തുമ്പോൾ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് നേടി കൊടുക്കണം എന്ന് തന്നോട് സിറ്റി അധികൃതർ തന്നോട് പറഞ്ഞിരുന്നു. അത് നേടാൻ ഉള്ള വഴിയിൽ ആണ് താൻ. എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് വൈകാതെ ട്രോഫി എത്തുമെന്നും അദ്ദേഹം പറഞ്ഞു.

   Summary- Real Madrid and Manchester City cruise their ways towards Champions league quarters
   Published by:Anuraj GR
   First published:
   )}