HOME » NEWS » Sports » UEFA CHAMPIONS LEAGUE REAL MADRID KNOCK OUT LIVERPOOL TO REACH SEMI FINALS INT SAR

UEFA Champions League 2021 | ചാമ്പ്യൻസ് ലീഗ് സെമി ലൈനപ്പായി, റയലും സിറ്റിയും സെമിയിലേക്ക്

UEFA Champions League 2021 | ലിവര്‍പൂളിനെ മറികടന്ന് റയല്‍ മാഡ്രിഡും ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിയും അവസാന നാലിലെത്തി

News18 Malayalam | news18-malayalam
Updated: April 15, 2021, 5:41 PM IST
UEFA Champions League 2021 | ചാമ്പ്യൻസ് ലീഗ് സെമി ലൈനപ്പായി, റയലും സിറ്റിയും സെമിയിലേക്ക്
real-madrid
  • Share this:
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സെമിഫൈനല്‍ ലൈനപ്പായി. ലിവര്‍പൂളിനെ മറികടന്ന് റയല്‍ മാഡ്രിഡും ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിയും അവസാന നാലിലെത്തി. ലിവര്‍പൂളുമായുള്ള റയലിന്റെ രണ്ടാം പാദ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. ആദ്യപാദത്തിലെ ജയത്തിന്റെ പിന്‍ബലത്തിലാണ് റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചത്. ആദ്യപാദത്തില്‍ 3-1ന് ജയിച്ച റയല്‍ ലിവര്‍പൂളിനെ എല്ലാ അര്‍ത്ഥത്തിലും പിടിച്ചുകെട്ടുകയായിരുന്നു.

ഇന്ന് നടന്ന രണ്ടാം പാദത്തില്‍ ലിവര്‍പൂള്‍ താരങ്ങളെ ഗോളടിക്കാന്‍ വിടാതെ വന്‍ പ്രതിരോധം തീര്‍ത്താണ് സിദ്ദാന്റെ ശിഷ്യന്മാരുടെ സെമി പ്രവേശനം. 15 ഓളം ഷോട്ടുകള്‍ ലിവര്‍പൂള്‍ ഉയര്‍ത്തെങ്കിലും അത് എല്ലാം റയല്‍ തട്ടിമാറ്റി. സെമിയില്‍ ചെല്‍സിയാണ് റയലിന്റെ എതിരാളി.

ആന്‍ഫീല്‍ഡില്‍ നടന്ന രണ്ടാം പാദത്തില്‍ ലിവര്‍പൂളിന്റെ പതിവ് ചേരുവകളെല്ലാം ഉണ്ടായിരുന്നു. ക്രോസ് ഫീല്‍ഡ് പാസുകള്‍, മുഹമ്മദ് സലയുടെ മുന്നേറ്റങ്ങള്‍. രണ്ടാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ റയലിനെ ഞെട്ടിച്ചു. സലയുടെ ഷോട്ട് റയല്‍ ഗോളിക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല. പിന്നീടും ലിവര്‍പൂള്‍ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

Also Read- ഇത്രക്ക് വലിയ പിശുക്കൻ ആണോ നെയ്മർ? അനധികൃതമായി മാച്ച് സ്ട്രീം ചെയ്യുന്ന താരം, വിശ്വസിക്കാനാവാതെ ആരാധകർ

രണ്ടാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജോര്‍ജിനോ വിജനാള്‍ഡം ലിവര്‍പൂളിന് ലഭിച്ച സുവര്‍ണാവസരം പോസ്റ്റിന് പുറത്തേക്ക് അടിച്ച്‌ നഷ്ടമാക്കി. ആക്രമണ പ്രത്യാക്രമണങ്ങള്‍ കണ്ട രണ്ടാം പകുതിയിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. കിട്ടിയ അവസരങ്ങള്‍ പാഴാക്കിയതാണ് ലിവര്‍പൂളിന് തിരിച്ചടിയായത്. ഈ വര്‍ഷം ഒരു കിരീടം പോലുമില്ലാതെയാണ് യുര്‍ഗന്‍ ക്ലോപ്പിന്‍റെ ചെമ്പട മടങ്ങുന്നത്. അതേസമയം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ റയലിന്റെ 30ആം സെമി പ്രവേശനമാണിത്.

Also Read- UEFA Champions League 2021 | നിലവിലെ ജേതാക്കളെ വീഴ്ത്തി പി.എസ്.ജി സെമിയിൽ, പോർട്ടോയെ മറികടന്ന് ചെൽസിയും

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ കീഴടക്കി. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ വിജയം. പതിനഞ്ചാം മിനുട്ടില്‍ മുന്നിലെത്തിയ ശേഷമാണ് ഡോര്‍ട്ട്മുണ്ട് കീഴടങ്ങിയത്. റിയാദ് മഹെരസും ഫില്‍ ഫോഡനുമാണ് സിറ്റിക്കായി വലകുലുക്കിയത്. ഇരു പാദങ്ങളിലുമായി 4-2 നാണ് ഇംഗ്ലീഷ് വമ്പന്മാര്‍ ജയം പിടിച്ചെടുത്തത്. അവസാന നാലിലെത്തുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി. ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിയാണ് സെമിയില്‍ സിറ്റിയുടെ എതിരാളികള്‍.

ഈ മാസം 27നാണ് സെമിഫൈനല്‍ മത്സരങ്ങള്‍.

News summary: The four Uefa Champions League semi-finalists have been confirmed, with Chelsea to face Real Madrid and Paris Saint-Germain going up against Manchester City.
Published by: Anuraj GR
First published: April 15, 2021, 5:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories