• HOME
 • »
 • NEWS
 • »
 • sports
 • »
 • EURO 2020: ജർമ്മനിയുടെ തോല്‍വിയില്‍ കുഞ്ഞ് ആരാധിക പൊട്ടിക്കരഞ്ഞു; കണ്ണീരൊപ്പാന്‍ ഇംഗ്ലീഷ് ആരാധകർ നൽകിയത് 18 ലക്ഷത്തോളം രൂപ

EURO 2020: ജർമ്മനിയുടെ തോല്‍വിയില്‍ കുഞ്ഞ് ആരാധിക പൊട്ടിക്കരഞ്ഞു; കണ്ണീരൊപ്പാന്‍ ഇംഗ്ലീഷ് ആരാധകർ നൽകിയത് 18 ലക്ഷത്തോളം രൂപ

വെംബ്ലിയിൽ നടന്ന മത്സരത്തിൽ ജർമനിക്കെതിരെ ഇംഗ്ലണ്ട് അവസാന നിമിഷം രണ്ട് ഗോളുകള്‍ നേടി കരസ്ഥമാക്കിയ വിജയത്തിൽ മനം നൊന്തുകരയുന്ന ജർമൻ ആരാധികയുടെഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വന്‍തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു.

German_Football_Fan

German_Football_Fan

 • Last Updated :
 • Share this:
  സ്പോർട്സിനെ സംബന്ധിച്ചിടത്തോളം ആരാധകരാണ് ഏറ്റവും വലിയ സമ്പത്തും ശക്തിയും. അവർ തങ്ങളുടെ പ്രിയപ്പെട്ട ടീമിനായി അക്ഷരാർത്ഥത്തിൽ ജീവിക്കുക മാത്രമല്ല, തോൽക്കുമ്പോൾ അവർക്കുവേണ്ടി കരയുകയും കൂടി ചെയ്യുന്നവരാണവർ. അടുത്തിടെ നടന്ന യൂറോ 2020 ഫുട്ബോൾ മത്സരം ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്. വെംബ്ലിയിൽ നടന്ന മത്സരത്തിൽ ജർമനിക്കെതിരെ ഇംഗ്ലണ്ട് അവസാന നിമിഷം രണ്ട് ഗോളുകള്‍ നേടി കരസ്ഥമാക്കിയ വിജയത്തിൽ മനം നൊന്തുകരയുന്ന ജർമൻ ആരാധികയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വന്‍തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു. പലരും ട്രോളുകള്‍ കൊണ്ട് ഈ കുട്ടിയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

  ടെലിവിഷനിൽ കാണിച്ച ഈ പെണ്‍കുട്ടി ജർമ്മൻ ഫുട്ബോൾ ടീമിന്റെ ഒരു കടുത്ത ആരാധികയാണ്. സ്വന്തം ടീം കളിയിൽ തോറ്റ സങ്കടം കാരണം പൊട്ടിക്കരയുന്ന 'കുഞ്ഞ് ആരാധികയുടെ' ദൃശ്യങ്ങള്‍ ട്രോളുകളായും തമാശകളുമായി ഇംഗ്ലണ്ടിലെ സാമൂഹ്യ മാധ്യമങ്ങള്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു.

  എന്നാൽ, ഈ കുഞ്ഞ് ആരാധികക്ക് നേരെയുണ്ടായ സൈബർ അധിക്ഷേപത്തിൽ അസ്വസ്ഥനായ, 51 വയസ്സുള്ള ജോയൽ ഹ്യൂസ് എന്ന വ്യക്തി ‘ജസ്റ്റ്‌ഗിവിംഗ്’ എന്ന ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റ് ഒരു ധനസമാഹരണം ആരംഭിക്കുകയായിരുന്നു. താൻ പിരിച്ചുനൽകുന്ന ഈ പണം പെൺകുട്ടിയുടെ മാതാപിതാക്കൾ അവള്‍ക്ക് ഒരു നല്ല വിരുന്നിനായി ചെലവഴിക്കുമെന്ന പ്രതീക്ഷയിലാണ് ഹ്യൂസ്.യുകെയിലുള്ള എല്ലാവരും ഭയങ്കരന്മാരല്ലെന്നും, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും അവളറിയട്ടെയെന്നും ഹ്യൂസ് ഇൻഡിപെൻഡന്റിനോട് പറഞ്ഞു.

  ഇന്റർനെറ്റ് ലോകം ചിലപ്പോൾ വളരെ ക്രൂരമായി പെരുമാറുമെന്ന് പലപ്പോഴും തെളിയിക്കപ്പെട്ട വസ്തുതയാണ്. മുൻ ഇംഗ്ലണ്ട് ഫുട്ബോൾ കളിക്കാരനും ടിവി അവതാരകനുമായ ഗാരി ലൈൻ‌കറും ഇതുമായി ബന്ധപ്പെട്ട ട്രോളുകളെ ‘വെറുപ്പുളവാക്കുന്നതും, ഇതര രാജ്യക്കാരോട് അസഹിഷ്ണുത ഉളവാക്കുന്നതാണെന്നുമാണ്’ അദ്ദേഹം പറയുന്നത്.

  ഇതിനോടകം, ധനസമാഹരണം 25,606 യൂറോ (18,25000 രൂപ) കവിഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഫണ്ട് ശേഖരണത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പണം എങ്ങോട്ടേക്കാണ്‌ പോകുന്നതെന്നാണ് പല ഇന്റർനെറ്റ് ഉപയോക്താക്കളും ചോദിക്കുന്നത്. ഇതിനു മറുപടിയായി ഹ്യൂസ് ട്വിറ്ററില്‍ ഒരു വിശദീകരണം നൽകിയിട്ടുണ്ട്.

  “ഇതിനു മറുപടി പറയേണ്ട കാര്യമില്ല.. ഇത് ഒരു കൊച്ചു കുട്ടിയെ സംബന്ധിക്കുന്ന കാര്യമല്ല, മറിച്ച് ആ കുട്ടി ഇഷ്ടപ്പെടുന്ന ഒരു ടീമിന് ഒരു ഒരു ഗൗരവമേറിയ മാച്ച് നഷ്ടപ്പെട്ടു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം… ,” അദ്ദേഹം പറഞ്ഞു.

  സാമൂഹ്യ മാധ്യമങ്ങളിലൂടെ ടെ ദുരുപയോഗം വർധിച്ചുകൊണ്ടിരിക്കുകയും, അസഹിഷ്ണുത കൂടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ പോസിറ്റീവായ ഒരു ശബ്ദം ചേർക്കാനാണ് ഇതിലൂടെ ഞങ്ങൾ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

  "ഇക്കാര്യം ഇവിടെ പറയേണ്ടതല്ല.. പക്ഷേ ഇതാണ് ഇവിടെ നടക്കുന്നത്. തന്റെ ഫുട്ബോൾ ടീം തോറ്റതിൽ ഒരു കൊച്ചുകുട്ടി കരയുന്നതല്ല കാര്യം, മറിച്ച് ഈ കാമ്പെയ്നിലൂടെ സാർവ്വലൗകികമായ സ്നേഹവും സൗഹൃദവും ഉറപ്പാക്കുകയാണ് ഞങ്ങൾ ലക്ഷ്യമാക്കുന്നത്," ഹ്യൂസ് കൂട്ടിച്ചേർത്തു.

  ഇനി പറയൂ.. ഈ ധനസമാഹരണത്തെക്കുറിച്ച് നിങ്ങൾ എന്താണ് കരുതുന്നത് ?
  Published by:Anuraj GR
  First published: