ബംഗളൂരു: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ആരാധകരും താരങ്ങളും ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രിഹിക്കാത്ത സീസണാണ് നടക്കുന്നത്. തോല്‍വിയോടെ സീസണ് ആരംഭിച്ച ടീം പിന്നീട് വിജയ വഴിയില്‍ തിരിച്ചെത്തിയെങ്കിലും പ്ലേ ഓഫിലേക്കെത്താന്‍ ഈ പ്രകടനം മതിയായിരുന്നില്ല. ബൗളിങ് നിരയുടെ പ്രകടനമായിരുന്നു ബാംഗ്ലൂരിനെ കൂടുതല്‍ പ്രശ്നത്തിലാക്കിയത്.
ടീം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഉമേഷ് യാദവ് ശരാശരിയ്ക്കും താഴേക്ക് പോയപ്പോള്‍ പല മത്സരങ്ങളിലും കൂറ്റന്‍ സ്കോര്‍ നേടിയിട്ടും ബാംഗ്ലൂരിന് പരാജയപ്പെടേണ്ടി വന്നു. ഉമേഷ് യാദവിന്റെ പ്രകടനത്തെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരവെ താരത്തിന് സംഭവിച്ചതെന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബാംഗ്ലൂരിന്റെ ബൗളിങ് പരിശീലകന് ആശിഷ് നെഹ്റ.
Also Read: 'ഇനി രാജാവ് ഞാന്‍ തന്നെ'; ഐപിഎല്ലില്‍ കരുത്തരുടെ റെക്കോര്‍ഡ് സ്വന്തമാക്കി റസല്‍; നേട്ടത്തിലെത്തുന്ന രണ്ടാം താരം
ആത്മവിശ്വാസമില്ലായ്മയാണ് ഉമേഷിന് വിനയായതെന്നാണ് നെഹ്റ പറയുന്നത്. ദേശീയ ടീമിന്റെ ഭാഗമല്ലാത്തതും ലോകകപ്പ് ടീം പ്രഖ്യാപനവുമെല്ലാം താരത്തിന് വിനയായെന്നും നെഹ്റ പറയുന്നു.' കഴിഞ്ഞ നാല് അഞ്ച് മാസങ്ങളായി ഉമേഷ് ഇന്ത്യക്ക് വേണ്ടി കളിക്കുന്നില്ല. ലോകകപ്പ് ടീമിലും ഉമേഷിന് ഭാഗമാവാന്‍ കഴിഞ്ഞില്ല. ഏതൊരു ക്രിക്കറ്ററുടെ സ്വപ്നാണ് ലോകകപ്പ് ടീമില്‍ കളിക്കുകയെന്നത്. അത് ഉമേഷിന്റെ മനസിലുണ്ട്' നെഹ്റ പറഞ്ഞു.
ഇതൊക്കെയാണ് താരത്തിന്റെ പ്രകടനത്തെ ബാധിച്ചതെന്നും എന്നാല്‍ പുതിയ പന്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിക്കാറുണ്ടെന്നും നെഹ്റ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.