നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെ അംപയർ കുഴഞ്ഞുവീണ് മരിച്ചു

  ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെ അംപയർ കുഴഞ്ഞുവീണ് മരിച്ചു

  മത്സരത്തിൽ ഒന്നാം അപയർ ആയി നിൽക്കവെയാണ് നസീം ഷെയ്ഖ് കുഴഞ്ഞുവീണത്

  umpire

  umpire

  • Share this:
   കറാച്ചി: ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെ അംപയർ മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു. പാകിസ്ഥാനിലെ കറാച്ചിയിൽ പ്രാദേശിക ക്ലബ് ടൂർണമെന്‍റിനിടെയാണ് സംഭവം. കറാച്ചി ടിഎംസി മൈതാനത്ത് നടന്ന അഭിഭാഷകരുടെ മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് അംപയർ നസീം ഷെയ്ക്കിന് ഹൃദയാഘാതം സംഭവിച്ചത്.

   മത്സരത്തിൽ ഒന്നാം അപയർ ആയി നിൽക്കവെയാണ് നസീം ഷെയ്ഖ് കുഴഞ്ഞുവീണത്. ഉടൻതന്നെ കളിക്കാർ ഓടിയെത്തി ഇദ്ദേഹത്തെ താങ്ങിയെടുത്തു. സംഘാടകർ ഇടപെടപെട്ട് ഉടൻ ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

   പാലായിലെ ഹാമർ ത്രോ അപകടം; കാരണമായത് സംഘാടനത്തിലെ പിഴവെന്ന് ആരോപണം

   56 വയസുള്ള നസീം ഷെയ്ഖ് നേരത്തെ ഇറച്ചിവെട്ട് തൊഴിലാളി ആയിരുന്നു. എന്നാൽ ക്രിക്കറ്റിനോട് ഇഷ്ടം കാരണം പിന്നീട് അംപയറിങ് ലൈസൻസ് സ്വന്തമാക്കുകയായിരുന്നു. കറാച്ചിയിലെ പ്രാദേശിക മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ലൈസൻസ് ആണ് ഷെയ്ഖിനുള്ളത്.
   First published:
   )}