'വീണ്ടും എറിഞ്ഞിട്ടു'; ഫീല്‍ഡറുടെ ഏറു കൊണ്ട് അമ്പയര്‍ നന്ദന് പരുക്ക്
'വീണ്ടും എറിഞ്ഞിട്ടു'; ഫീല്‍ഡറുടെ ഏറു കൊണ്ട് അമ്പയര്‍ നന്ദന് പരുക്ക്
റെസ്റ്റ് ഓഫ് ഇന്ത്യയും രഞ്ജി ചാമ്പ്യന്മാരായ വിദര്‍ഭയും തമ്മിലുള്ള മത്സരത്തിന്റെ 95 ാം ഓവറിലായിരുന്നു അമ്പയര്‍ നന്ദന്റെ തലയ്ക്ക് ഫീല്‍ഡറുടെ 'ത്രോ' വന്ന് വീഴുന്നത്
UMPIRE
Last Updated :
Share this:
നാഗ്പൂര്‍: ക്രിക്കറ്റ് കളത്തില്‍ ബൗളറുടെ ഏറുകൊണ്ട് ബാറ്റ്സ്മാനും, ബാറ്റ്സ്മാന്റെ പവര്‍ ഷോട്ടേറ്റ് ഫീല്‍ഡര്‍ക്കും പരുക്കേല്‍ക്കുന്നത് പതിവ് കാഴ്ചയാണ്. അടുത്ത കാലത്തായി ബൗണ്‍സറുകളേറ്റ് മനിരവധി താരങ്ങള്‍ കളത്തില്‍ വീഴുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയായിരുന്നു. കഴിഞ്ഞദിവസം ഇറാനി ട്രോഫിക്കിടെയും ക്രിക്കറ്റ് കളത്തിലെ ഒരപകടത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ ഇത്തവണ പരുക്കേറ്റത് അമ്പയര്‍ക്കാണ്.
റെസ്റ്റ് ഓഫ് ഇന്ത്യയും രഞ്ജി ചാമ്പ്യന്മാരായ വിദര്‍ഭയും തമ്മിലുള്ള മത്സരത്തിന്റെ 95 ാം ഓവറിലായിരുന്നു അമ്പയര്‍ സികെ നന്ദന്റെ തലയ്ക്ക് ഫീല്‍ഡറുടെ 'ത്രോ' വന്ന് വീഴുന്നത്. ബാറ്റു ചെയ്യുകയായിരുന്ന ഹനുമ വിഹാരി ലോങ് ഓഫിലേക്ക് കളിച്ച് സിംഗിളെടുക്കുന്നതിനിടെയാണ് സംഭവം. പന്ത് കൈയിലെടുത്ത ഫീല്‍ഡര്‍ ബൗളിങ് എന്‍ഡിലേക്ക് എറിയുകയായിരുന്നു. പന്ത് ശ്രദ്ധിക്കാതെ തിരിഞ്ഞു നിന്ന അമ്പയറിന്റെ തലയിലായിരുന്നു പന്ത് വന്ന് വീണത്.
പന്ത് തലയില്‍കൊണ്ട് അമ്പയര്‍ കളത്തില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ സ്റ്റാഫിന്റെ പരിശോധനകള്‍ക്ക് ശേഷമാണ് കളി പുനരാരംഭിക്കുന്നത്. നേരത്തെ ഐപിഎല്ലിനിടെയും ഫീല്‍ഡറുടെ ഏറുകൊണ്ട് നന്ദന് പരുക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു അന്ന് നന്ദന്റെ തലയില്‍ പന്തുകൊണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.