നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'അമ്പയറാണെങ്കിലെന്താ ദേഷ്യം വരില്ലെ' കോഹ്‌ലിയും ഉമേഷും ചൂടായി; റൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് നീല്‍ ലോംഗ്

  'അമ്പയറാണെങ്കിലെന്താ ദേഷ്യം വരില്ലെ' കോഹ്‌ലിയും ഉമേഷും ചൂടായി; റൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് നീല്‍ ലോംഗ്

  സംഭവത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ലോംഗ് 5000 രൂപ പിഴയടച്ചിട്ടുണ്ട്

  Nigel Llong

  Nigel Llong

  • News18
  • Last Updated :
  • Share this:
   ബാംഗ്ലൂര്‍: ക്രിക്കറ്റ് കളത്തില്‍ താരങ്ങള്‍ ചൂടാകുന്നതും അമ്പയറിന്റെ തെറ്റായ തീരുമാനത്തില്‍ നിയന്ത്രണം വിട്ട് ഡ്രസിങ് റൂമില്‍ പെരുമാറുന്നതും പതിവ് കാഴ്ചയാണ്. എന്നാല്‍ താരങ്ങളോടുള്ള കലിപ്പ് അമ്പയര്‍ റൂമില്‍ തീര്‍ത്ത വാര്‍ത്തയാണ് ഐപിഎല്ലില്‍ നിന്ന് പുറത്തുവരുന്നത്.

   റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടന്ന മത്സരത്തിനിടെ കോഹ്‌ലിയും ഉമേഷ് യാദവും തന്നെ ചോദ്യം ചെയ്തതിന്റെ അരിശം കളി നിയന്ത്രിച്ചിരുന്ന അമ്പയര്‍ നീല്‍ ലോംഗാണ് അമ്പയര്‍ റൂമില്‍ തീര്‍ത്തത്. റൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചായിരുന്നു ലോംഗ് തന്റെ ദേഷ്യം തീര്‍ക്കുന്നത്.

   Also Read: അടിച്ചു പറത്തിയ വമ്പന്മാര്‍; സീസണിലെ മികച്ച റണ്‍വേട്ടക്കാര്‍ ഇവര്‍

   ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ അമ്പയര്‍ റൂമാണ് നീല്‍ ലോംഗ് തന്റെ ദേഷ്യം തീര്‍ക്കാന്‍ ഉപയോഗിച്ചത്. മത്സരത്തിലെ അവസാന ഓവറിലെ നോ ബോള്‍ വിവാദമാണ് അമ്പയറെ പ്രകോപിപ്പിച്ചത്. ഉമേഷ് യാദവിന്റെ ഒരു പന്ത് ഓവര്‍ സ്‌റ്റെപ്പാണെന്ന വാദിച്ച നീല്‍ ലോംഗ് നോ ബോള്‍ വിളിക്കുകയായിരുന്നു. ടെലിവിഷന്‍ റീ പ്ലേയില്‍ നോ ബോളല്ലെന്ന് വ്യക്തമായതോടെ നായകന്‍ കോഹ്‌ലിയും ഉമേഷും അമ്പയറിനോട് തര്‍ക്കിക്കുകയായിരുന്നു.

   ഇരുവരോടും തര്‍ക്കത്തിലേര്‍പ്പെട്ട നീല്‍ ലോംഗ് തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ മത്സരം പൂര്‍ത്തിയായപ്പോഴായിരുന്നു അമ്പയറുടെ ദേഷ്യപ്രകടനം. സംഭവത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ലോംഗ് 5000 രൂപ പിഴയടച്ചിട്ടുണ്ട്.

   First published: