• HOME
  • »
  • NEWS
  • »
  • sports
  • »
  • Viral video |ആദ്യം ഔട്ട് വിളിച്ചു; തൊട്ടടുത്ത നിമിഷം തിരുത്തി; ബിഗ്ബാഷ് ലീഗില്‍ അമ്പയറുടെ വിചിത്ര നടപടി

Viral video |ആദ്യം ഔട്ട് വിളിച്ചു; തൊട്ടടുത്ത നിമിഷം തിരുത്തി; ബിഗ്ബാഷ് ലീഗില്‍ അമ്പയറുടെ വിചിത്ര നടപടി

ഔട്ട് വിളിച്ച ഉടനെ തന്നെ അത് അമ്പയര്‍ തിരുത്തി നോട്ട്ഔട്ട് എന്ന് പറയുകയായിരുന്നു.

  • Last Updated :
  • Share this:
    ബിഗ് ബാഷ് ലീഗ് (Big Bash League) കരിയറിലെ തന്റെ ആദ്യ വിക്കറ്റ് നേട്ടമെന്ന സേവിയര്‍ ക്രോണിന്റെ സന്തോഷത്തിന് മൂന്ന് സെക്കന്‍ഡ് മാത്രമായിരുന്നു ആയുസ്. ഔട്ട്(Out) വിളിച്ച ഉടനെ തന്നെ അത് അമ്പയര്‍(Umpire) തിരുത്തി നോട്ട്ഔട്ട് എന്ന് പറയുകയായിരുന്നു.

    മെല്‍ബണ്‍ സ്റ്റാര്‍സും പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് വിചിത്രസംഭവം അരങ്ങേറിയത്. സേവിയര്‍ ക്രോണെയുടെ അപ്പീലില്‍ ബാറ്റ്‌സ്മാന്‍ ആഷ്ടണ്‍ ടേര്‍ണര്‍ ഔട്ട് എന്നാണ് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ബ്രൂസ് ഓക്സെന്‍ഫോര്‍ഡ് ആദ്യം വിധിച്ചത്.

    എന്നാല്‍ തൊട്ടടുത്ത നിമിഷം അമ്പയര്‍ തന്റെ തീരുമാനം മാറ്റി. നോട്ട്ഔട്ട് എന്ന സിഗ്‌നല്‍ നല്‍കി. പന്ത് ആഷ്ടണ്‍ ടേര്‍ണറിന്റെ ഹെല്‍മറ്റിലാണ് കൊണ്ടത് ബാറ്റില്‍ അല്ല എന്നാണ് അമ്പയര്‍ വിശദീകരിച്ചത്. മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ മാക്സ് വെല്ലും അമ്പയറുടെ അടുത്തെത്തി സംസാരിച്ചു.


    അമ്പയര്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്നത് വിരളമായാണ് ക്രിക്കറ്റില്‍ കാണാറുള്ളത്. നോട്ട്ഔട്ട് വിളിച്ചതോടെ ആഷ്ടണ്‍ ടേര്‍ണറിന്റെ കൂടി മികവില്‍ 180 റണ്‍സ് ടോട്ടല്‍ കണ്ടെത്താന്‍ പെര്‍ത്തിന് കഴിഞ്ഞു. മെല്‍ബണ്‍ സ്റ്റാര്‍സ് 130 റണ്‍സിന് ഓള്‍ഔട്ടായി.

    SA vs IND |ചരിത്ര ജയത്തിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നഷ്ടം; മാച്ച് ഫീയുടെ 20 ശതമാനം പിഴ

    സെഞ്ചൂറിയനില്‍ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന തകര്‍പ്പന്‍ നേട്ടം കരസ്ഥമാക്കിയതിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

    മാച്ച് ഫീയുടെ 20 ശതമാനമാണ് ഇന്ത്യന്‍ ടീമിന് പിഴ വിധിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒരു പോയിന്റും ഇന്ത്യക്ക് നഷ്ടമായി. നിശ്ചിത സമയത്ത് ഒരു ഓവര്‍ കുറവാണ് ഇന്ത്യ എറിഞ്ഞത്. എത്ര ഓവറാണോ കുറവ് വരുന്നത് അത്രയും പോയിന്റും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നിന്ന് പിന്‍വലിക്കും.

    Also read: SA vs IND |ഏകദിന പരമ്പരയിലും രോഹിത്ത് ഇല്ല; കെ എല്‍ രാഹുല്‍ നയിക്കും; ബുംറ വൈസ് ക്യാപ്റ്റന്‍

    സെഞ്ചൂറിയനിലെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ വിജയ ശരാശരി 64.28 ആയി മാറിയിരുന്നു. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്കില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇത് 63.09 ആയി കുറഞ്ഞു. ഓസ്ട്രേലിയയും ശ്രീലങ്കയുമാണ് പോയിന്റ് പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്നത്. മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ഇരു ടീമുകളും നേടിയത്. പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനാണ് ഇന്ത്യക്ക് മുകളിലുള്ളത്.
    Published by:Sarath Mohanan
    First published: