ലോഡ്സ്: ഇംഗ്ലണ്ട് ലോകകപ്പിന്റെ തുടകം മുതല്‍ അംപയറിങ്ങിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പലപ്പോഴും തേര്‍ഡ് അംപയറിങ്ങിനെതിരെയും താരങ്ങളും മുന്‍താരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇന്ന് ന്യൂസീലന്‍ഡും ഇംഗ്ലണ്ടും ലോഡ്സില്‍ കലാശപോരാട്ടത്തില്‍ ഏറ്റമുട്ടുമ്പോഴും അംപയറിങ്ങില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.
മൂന്നാം ഓവറിലെ മൂന്നാം പന്തുമുതല്‍ അംപയര്‍മാര്‍ക്ക് പിഴവുകള്‍ ആരംഭിക്കുകയായിരുന്നു. കുമാര്‍ ധര്‍മ്മസേനയും മരെയ്സ് എറാസ്മസുമാണ് ഇന്നത്തെ മത്സരം നിയന്ത്രിക്കുന്നത്. മൂന്നാം ഓവറില്‍ ധര്‍മസേനയാണ് പിഴവുകളുടെ കളി ആരംഭിക്കുന്നത്. ക്രിസ് വോക്സിന്റെ പന്തില്‍ നിക്കോള്‍സ് എല്‍ബിയില്‍ കുരുങ്ങിയതായി ധര്‍മസേന വിധിക്കുകയായിരുന്നു. എന്നാല്‍ താരം റിവ്യു നല്കിയപ്പോള് അത് ഔട്ടല്ലെന്ന് തെളിഞ്ഞു.
Also Read: 'കപ്പിലേക്ക് കരുതലോടെ' ഇംഗ്ലീഷ് പടയ്ക്ക് ആദ്യ തിരിച്ചടി; 28 റണ്‍സിനിടെ ജേസണ്‍ റോയി മടങ്ങി
പിന്നീട് 23 ാം ഓവറിലെ അഞ്ചാം പന്തിലാണ് ധര്‍മ്മസേനയുടെ അടുത്ത പിഴവ്. പ്ലങ്കറ്റിന്റെ പന്തില്‍ വില്യംസണെ കീപ്പര്‍ ബട്ലര് പിടികൂടിയതോടെ ഇംഗ്ലണ്ട് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ ഔട്ടല്ലെന്ന തീരുമാനത്തില്‍ അംപയര്‍ ഉറച്ച് നിന്നതോടെ മോര്ഗന് റിവ്യൂ വിളിച്ചു. റീപ്ലേയില്‍ ഔട്ടാണെന്ന് തെളിഞ്ഞതോടെ ധര്‍മ്മസേന തീരുമാനം മാറ്റി.
പിന്നീട് 34 ാം ഓവറില്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ റോസ് ടെയ്ലര് എല്‍ബിയില്‍ കുരുങ്ങിയതായി എറാസ്മസ് വിധിക്കുകയായിരുന്നു. നേരത്തെ തന്നെ റിവ്യു നഷ്ടപ്പെട്ടതിനാല്‍ ടെയ്ലര്‍ക്ക് കളം വിടേണ്ടി വന്നു. എന്നാല്‍ റീ പ്ലേയില്‍ അത് ഔട്ടല്ലെന്ന് തെളിയുകയും ചെയ്തു. 15 റണ്‍സുമായായിരുന്നു ടെയ്ലറുടെ നിര്‍ഭാഗ്യ പുറത്താകല്‍.
അംപയര്‍മാരുടെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.