നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കഴിഞ്ഞ നാലര മാസത്തിനിടെ നടത്തിയത് 22 കോവിഡ് പരിശോധനകള്‍; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

  കഴിഞ്ഞ നാലര മാസത്തിനിടെ നടത്തിയത് 22 കോവിഡ് പരിശോധനകള്‍; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

  ഐ.പി.എല്ലിനിടെ 400 പേരാണ് ബയോ ബബിളിനുള്ളില്‍ കഴിഞ്ഞിരുന്നത്. ആ രണ്ടര മാസത്തിനിടെ എല്ലാവരുടെയും സുരക്ഷയേയും ആരോഗ്യത്തെയും കരുതി നാലായിരത്തോളം കോവിഡ് പരിശോധനകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

  Sourav Ganguly

  Sourav Ganguly

  • Share this:
   കൊല്‍ക്കത്ത: കോവിഡ് കാലത്ത് ഔദ്യോഗിക ചുമതലകള്‍ തടസമില്ലാതെ നടത്തുന്നതിനായി കഴിഞ്ഞ നാലര മാസത്തിനിടെ നടത്തിയത് 22 കോവിഡ് പരിശോധനകളെന്ന് ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.

   സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ദുബായില്‍ നടന്ന ഈ വര്‍ഷത്തെ ഐ.പി.എല്ലിന്റെ തിരക്കിലായിരുന്നു അദ്ദേഹം. ആ സമയത്ത് തനിക്ക് ചുറ്റും പല കോവിഡ് പോസിറ്റീവ് കേസുകളും ഉണ്ടായിരുന്നതിനാല്‍ ഇടയ്ക്കിടക്ക് പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നിരുന്നെന്നും എന്നാല്‍ ഒരിക്കല്‍ പോലും ഫലം പോസിറ്റീവായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   ''മാതാപിതാക്കള്‍ക്കൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. ആദ്യം ഞാന്‍ ദുബായിലേക്ക് യാത്ര ചെയ്തിരുന്നു. അപ്പോഴെല്ലാം എനിക്ക് ആശങ്കയുണ്ടായിരുന്നു. അത് എന്നെപ്പറ്റി മാത്രം ആയിരുന്നില്ല. ചുറ്റുമുള്ളവരെ കുറിച്ച് കൂടിയായിരുന്നു. കാരണം ഈ രോഗം നിങ്ങളില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരരുതെന്ന ചിന്ത എപ്പോഴുമുണ്ടാകും.'' - ഗാംഗുലി പറഞ്ഞു.

   ഐ.പി.എല്ലിനിടെ 400 പേരാണ് ബയോ ബബിളിനുള്ളില്‍ കഴിഞ്ഞിരുന്നത്. ആ രണ്ടര മാസത്തിനിടെ എല്ലാവരുടെയും സുരക്ഷയേയും ആരോഗ്യത്തെയും കരുതി നാലായിരത്തോളം കോവിഡ് പരിശോധനകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.   നവംബർ 27ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കളിക്കാരെല്ലാം ആരോഗ്യവാന്മാരും മത്സരത്തിന് യോഗ്യരുമാണ്. ഓസ്ട്രേലിയയിൽ വലിയ ഉയർന്ന കോവിഡ് കേസുകളില്ല. അവര്‍ ഇപ്പോഴും അന്താരാഷ്ട്ര യാത്രകള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ 14 ദിവസത്തെ ക്വാറന്റീൻ കർശനമായി പാലിക്കണം- ഗാംഗുലി പറഞ്ഞു.
   Published by:Gowthamy GG
   First published:
   )}