• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഫുട്ബോൾ മുതൽ 'ഗെയിം ഓഫ് ത്രോൺസ്' വരെ - ക്രൊയേഷ്യയെക്കുറിച്ച് അറിയാനേറെ

news18india
Updated: July 12, 2018, 2:08 PM IST
ഫുട്ബോൾ മുതൽ 'ഗെയിം ഓഫ് ത്രോൺസ്' വരെ - ക്രൊയേഷ്യയെക്കുറിച്ച് അറിയാനേറെ
news18india
Updated: July 12, 2018, 2:08 PM IST
സ്വാതന്ത്ര്യം എന്തെന്ന് ക്രൊയേഷ്യ അറിഞ്ഞുതുടങ്ങിയിട്ട് അധികകാലമായില്ല, 1992ലാണ് സ്വതന്ത്രരാജ്യമായി മാറിയത്. സ്വാതന്ത്ര്യത്തിന്‍റെ മധുരം അറിഞ്ഞുതുടങ്ങി കാൽനൂറ്റാണ്ട് പൂർത്തിയായി കഴിഞ്ഞ വേളയിലാണ് ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനലിന്‍റെ പുൽമൈതാനത്ത് അഭിമാനത്തോടെ ക്രൊയേഷ്യ അവരുടെ ഇടം ഉറപ്പാക്കിയത്. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തി വിജയിച്ച ക്രൊയേഷ്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസിനെ നേരിടും. 1998 ൽ മൂന്നാം സ്ഥാനക്കാരായി മടക്കം. അതിനു ശേഷം, 2002ലും 2006ലും 2014ലും ഗ്രൂപ്പ് സ്റ്റേജിൽ തന്നെ മടക്കം. 2010ൽ ലോകകപ്പിലേക്ക് യോഗ്യത നേടാൻ പോലും കഴിഞ്ഞില്ല. എന്നാൽ, ഇത്തവണ മരണഗ്രൂപ്പായ ഗ്രൂപ്പ് ഡിയിൽ നിന്ന് അർജന്‍റീനയെയും നൈജീരിയെയും ഐസ് ലൻഡിനെയും പരാജയപ്പെടുത്തിയാണ് ആധികാരികമായാണ് മുന്നോട്ടുള്ള പ്രയാണത്തിന് ക്രൊയേഷ്യ തിരി തെളിച്ചത്. അത് ഇപ്പോൾ ഫൈനൽ വരെ എത്തിനിൽക്കുന്നു.

ഗെയിം ഓഫ് ത്രോൺസിന്‍റെ നാട്

ഫുട്ബോൾ രാഷ്ട്രീയവും ജീവവായുവുമാണ് ക്രൊയേഷ്യയ്ക്ക്. അതിനൊപ്പം തന്നെ, ഒട്ടനവധി പ്രത്യേകതകളുള്ള രാജ്യം കൂടിയാണ് ക്രൊയേഷ്യ. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും പ്രത്യേകതകളുള്ള ഈ ക്രൊയേഷ്യയിലാണ് ലോകം മുഴുവൻ ആരാധകരുള്ള പരമ്പരയായ ഗെയിം ഓഫ് ത്രോൺസിന്‍റെ ഭൂരിഭാഗം സീസണുകളും ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ സീസൺ മുതലാണ് ഗെയിം ഓഫ് ത്രോൺസ് ലൊക്കേഷൻ ക്രൊയേഷ്യയിലേക്ക് എത്തുന്നത്. ഡുബ്രോവ്നിക് നഗരവും സമീപ പ്രദേശങ്ങളും GOT യുടെ ഭാഗമായി. ലോക്രം ദ്വീപ്, തീരദേശനഗരമായ ത്രോഗിറിലെ സെന്‍റ് ഡൊമിനിക് മോണാസ്‌ട്രി, റക്റ്റർ പാലസ്, ഡുബാക്ക് ക്വാറി എന്നിവയും പ്രധാനരംഗങ്ങളായി പരമ്പരയിൽ എത്തി. ഗെയിം ഓഫ് ത്രോൺസിന്‍റെ കട്ട ആരാധകർക്ക് ക്രൊയേഷ്യ ലോകകപ്പ് ഫൈനലിൽ എത്തിയെന്ന് കേൾക്കുമ്പോൾ സന്തോഷിക്കാൻ വകയുണ്ടെന്ന് ചുരുക്കം.നായപ്രേമികൾക്കും ക്രൊയേഷ്യയുമായി ആത്മബന്ധമുണ്ടാകാൻ വകയുണ്ട്. ലോകപ്രശസ്തരായ ഡാൽമേഷൻ എന്ന നായ ബ്രീഡിന്‍റെ ഹോം ലാൻഡ് ആണ് ക്രൊയേഷ്യ. വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഡുബ്രോവ്നിക് നഗരവും ക്രൊയേഷ്യയിൽ മാത്രം. ദ്വീപുകളുടെ ഒരു വലിയ സഞ്ചയം തന്നെയുണ്ട് ഈ രാജ്യത്ത്. 1246 ദ്വീപുകളാണ് നിരവധി രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ക്രൊയേഷ്യയിൽ ഉള്ളത്. പ്രകൃതിഭംഗിയുടെ സുന്ദരലോകമായ ക്രൊയേഷ്യയുടെ പത്തുശതമാനവും പ്രകൃതിരമണീയമായ 11 പാർക്കുകളാൽ സമ്പന്നമാണ്. ഇതിൽ, എട്ടെണ്ണം ദേശീയ പാർക്കുകളും രണ്ടെണ്ണം സംരക്ഷിതപ്രദേശങ്ങളുമാണ്. ഇതു മാത്രമല്ല, ഒരു മൃഗസൌഹൃദ ദേശം കൂടിയാണ് ഈ ബാൾക്കൺ രാജ്യം.

നടപ്പും എടുപ്പും സ്റ്റൈലാണ്

മനോഹരമായി വസ്ത്രം ധരിക്കുന്നവരാണ് ക്രൊയേഷ്യയിലെ ജനങ്ങൾ. പ്രത്യേകിച്ച് അവരുടെ ഔദ്യോഗികവേഷങ്ങൾ. സ്യൂട്ടും കോട്ടുമണിഞ്ഞ് സ്റ്റൈലായി ടൈ കെട്ടി പോകുമ്പോൾ ഒരു കാര്യം ഓർക്കുക, ഈ ടൈ കണ്ടുപിടിച്ചതും ക്രൊയേഷ്യക്കാരാണ്.
Loading...

വലുപ്പം വെച്ച് നോക്കുകയാണെങ്കിൽ ലോകത്തിൽ 127 ആം സ്ഥാനത്ത് മാത്രമാണ് ക്രൊയേഷ്യയുള്ളത്. ലോകത്തിലെ ഏറ്റവും ചെറിയ ടൌൺ ആയ ഹം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സൂര്യസ്നാനത്തിന് തെരഞ്ഞെടുക്കാവുന്ന രാജ്യങ്ങളിൽ ഒന്നാണ് ക്രൊയേഷ്യ. ഒരു വർഷം 2,715 മണിക്കൂറുകൾ ഇവിടെ സൂര്യപ്രകാശം ലഭിക്കും. സിഡ്നിയിലും ഓസ്ട്രേലിയയിലും ലഭിക്കുന്ന സൂര്യപ്രകാശത്തേക്കാൾ അധികമാണ് ഇത്. ലോകത്തിലെ ഏറ്റവും സുന്ദരമായ സൂര്യാസ്തമയം തീരനഗരമായ സദറിലാണെന്ന് ആൽഫ്രഡ് ഹിച്ച്കോക്ക് പറഞ്ഞു.പേന കണ്ടുപിടിച്ചതും ഇവർ തന്നെ

ഭക്ഷണകാര്യത്തിലും ഒരുപാട് വ്യത്യസ്തകളുള്ള രാജ്യമാണ് ക്രൊയേഷ്യ. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യകൂണ് ലഭിക്കുന്നത് ഇവിടെയാണ്. കഴിഞ്ഞില്ല, നമ്മൾ ഉപയോഗിക്കുന്ന മാഗ് ലൈറ്റ്, പേന ഇവയെല്ലാം കണ്ടുപിടിച്ചത് ക്രൊയേഷ്യയാണ്. 1906ലാണ് പെൻകാല എന്നു പേരിട്ട മെക്കാനിക്കൽ പെൻസിൽ കണ്ടെത്തിയത്. പിന്നെയത്, പേനയായി നമ്മുടെയൊക്കെ പോക്കറ്റുകളിൽ ഇടംപിടിച്ചു. തീരപ്രദേശം ഒരുപാട് ഉണ്ടെങ്കിലും കൃത്യമായി പോകാൻ കഴിയുന്ന ബീച്ചുകൾ ഈ രാജ്യത്തില്ല. കാറ്റിന് അനുസരിച്ച് നിറം മാറുകയും രൂപം മാറുകയും ചെയ്യുന്നതാണ് ക്രൊയേഷ്യയിലെ ബീച്ചുകൾ.

ലോകത്ത് സംരക്ഷിക്കപ്പെടുന്ന മൂന്ന് ആംഫി തിയറ്ററുകളിൽ ഒന്ന് ക്രൊയേഷ്യയിലാണ്. റോമൻ ദ്വന്ദ്വയുദ്ധ പോരാളികൾ യുദ്ധം നടത്തിയിരുന്നത് ഇവിടെയായിരുന്നു. ഏതായാലും, പുതിയ പോരാട്ടത്തിനു രാജ്യത്തിന്‍റെ പോരാളികൾ തയ്യാറെടുക്കുകയാണ്. ജൂലൈ 15ന് മോസ്കോയിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയാൽ ക്രൊയേഷ്യയുടെ ചരിത്രത്തിൽ അതൊരു പൊൻതൂവലാകും.
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...