കൊല്‍ക്കത്ത: സ്വന്തം തട്ടകത്തില്‍ രാജസ്ഥാന് റോയല്‍സിനോട് മൂന്ന് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരോട് തോറ്റ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്കും ഇതോടെ തിരിച്ചടിയായി. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
നായകന് ദിനേശ കാര്‍ത്തിക്കിന്റെ വെടിക്കെട്ടിന്റെ (50 പന്തില്‍ പുറത്താകാതെ 96 പിന്‍ബലത്തിലായിരുന്നു കൊല്‍ക്കത്ത ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. മറുവശത്ത് റിയാന്‍ പരാഗിന്റെ (31 പന്തില്‍ 47) കരുത്തിലായിരുന്നു രാജസ്ഥാന്റെ തിരിച്ചടി. കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്.
Also Read: ബാംഗ്ലൂരിന് വീണ്ടും തിരിച്ചടി; പരുക്കേറ്റ സ്റ്റെയിനിനു ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും
വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് അജിങ്ക്യ രഹാനെ(34), സഞ്ജു വി സാംസണ് (22), സ്റ്റീവ് സ്മിത്ത് (2), ബെന്‍ സ്റ്റോക്സ് (11) എന്നിവരെ വോഗത്തില്‍ നഷ്ടമായെങ്കിലും റിയാന്‍ പരാഗ് അവസാന നിമിഷ വരെ പൊരുതുകയായിരുന്നു. അവസാന ഓവറില്‍ ആഞ്ഞടിച്ച ജോഫ്രെ ആര്‍ച്ചറും പുറത്താകാതെ 27 വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
നേരത്തെ ഒമ്പത് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെയായിരുന്നു കൊല്‍ക്കത്ത നായകന് കാര്‍ത്തിക് 97 റണ്‍സെടുത്തത്. തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന ടീമിന് കാര്‍ത്തികിന്റെ ഇന്നിങ്സാണ് കരുത്തയാത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.