നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും 28ാ൦ വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഉന്മുക്ത് ചന്ദ്; അമേരിക്കയ്ക്ക് വേണ്ടി കളിച്ചേക്കും

    ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും 28ാ൦ വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഉന്മുക്ത് ചന്ദ്; അമേരിക്കയ്ക്ക് വേണ്ടി കളിച്ചേക്കും

    2012ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഉൻമുക്ത് ചന്ദ് ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്നു.

    2015 ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിലെ അംഗങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, ഓസീസ് താരം റിക്കി പോണ്ടിങ് എന്നിവർക്കൊപ്പം ഉന്മുക്ത് ചന്ദ്

    2015 ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിലെ അംഗങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, ഓസീസ് താരം റിക്കി പോണ്ടിങ് എന്നിവർക്കൊപ്പം ഉന്മുക്ത് ചന്ദ്

    • Share this:
      ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും തന്റെ 28ാ൦ വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഉന്മുക്ത് ചന്ദ്. 2012ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഉന്മുക്ത് ചന്ദ്. ഇന്ത്യയുടെ എ ടീമിന്റെയും ക്യാപ്റ്റൻ ആയിട്ടുണ്ട്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഉന്മുക്ത് ചന്ദ് തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്.

      2012ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഉൻമുക്ത് ചന്ദ് ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്നു. പക്ഷെ സീനിയർ ടീമിലേക്ക് കളിക്കാനുള്ള അവസരം താരത്തിന് ലഭിച്ചില്ല.

      ഇന്ത്യൻ ക്രിക്കറ്റിൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ മറ്റിടങ്ങളിൽ മികച്ച അവസരങ്ങൾ തേടുന്നതിന് വേണ്ടിയാണ് വിരമിക്കുന്നതെന്നാണ് താരം അറിയിച്ചത്. അമേരിക്കയിൽ കളിക്കുന്നതിന് വേണ്ടിയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത് എന്നാണ് ലഭിക്കുന്ന സൂചനകൾ. നേരത്തെ അമേരിക്കയ്ക്ക് വേണ്ടി കളിക്കുമെന്ന അഭ്യൂഹങ്ങള്‍ ചന്ദ് നിഷേധിച്ചിരുന്നു. ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചതോടെ ആ സൂചനകൾ വീണ്ടും ശക്തമാവുകയാണ്.




      അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 111 റണ്‍സ് നേടി പുറത്താകാതെ നിന്ന ചന്ദിന്റെ മികവിലാണ് ഇന്ത്യ ലോകകപ്പ് കിരീടം നേടിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്നാണ് ഇതിനെ വിലയിരുത്തുന്നത്. ലോകകപ്പ് നേടിയതോടെ താരത്തിന് മേൽ വലിയ പ്രതീക്ഷയാണ് എല്ലാവരും അർപ്പിച്ചതെങ്കിലും അണ്ടർ 19 തലത്തിൽ പുലർത്തിയ മികവ് താരത്തിന് പിന്നീട് തുടരാൻ കഴിഞ്ഞില്ല.

      Also read- IND vs ENG| കോഹ്‌ലിയെ പുറത്താക്കാൻ വ്യക്തമായ പദ്ധതിയുമായാണ് ബൗളിംഗിന് ഇറങ്ങിയത്; ബൗളിംഗ് തന്ത്രങ്ങൾ വെളിപ്പെടുത്തി റോബിൻസൺ





      Also read- IND vs ENG| ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 364ന് പുറത്ത്; ആൻഡേഴ്സന് അഞ്ച് വിക്കറ്റ്

      67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 31.57 ശരാശരിയില്‍ 3379 റണ്‍സും 120 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നും 41.33 ശരാശരിയില്‍ 4505 റണ്‍സും ഉന്മുക്ത് ചന്ദ് നേടിയിരുന്നു. ടി20 ക്രിക്കറ്റില്‍ 77 മത്സരങ്ങളില്‍ നിന്നും 1565 റണ്‍സും ചന്ദ് നേടിയിട്ടുണ്ട്‌. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ് ( ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്), മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.2015ൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിലെ അംഗമായിരുന്നു.
      Published by:Naveen
      First published:
      )}