HOME » NEWS » Sports » UNMUKT CHAND THE YOUNG INDIAN CRICKETER STATED THAT HE DOESNT HAVE ANY PLANS OF SIGNING A DEAL FOR USA INT SAR

ദേശീയ ടീമിൽ അവസരം ലഭിക്കാത്തത്തിനാൽ അമേരിക്കയിലേക്ക് ചേക്കേറുമോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ താരം

ഈയിടെ 30- 40 വിദേശ ക്രിക്കറ്റര്‍മാരാണ് സ്വന്തം രാജ്യത്ത് അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കയിലെത്തിയത് എന്ന് പാക് താരമായിരുന്ന സമി അസ്ലം വെളിപ്പെടുത്തിയിരുന്നു.

News18 Malayalam | news18-malayalam
Updated: May 10, 2021, 3:13 PM IST
ദേശീയ ടീമിൽ അവസരം ലഭിക്കാത്തത്തിനാൽ അമേരിക്കയിലേക്ക് ചേക്കേറുമോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ താരം
Unmukt Chand
  • Share this:
സ്വന്തം രാജ്യത്തെ ദേശീയ ടീമിൽ നിന്നും തുടർച്ചയായി അവസരം ലഭിക്കാത്തതിന്റെ പേരിൽ അമേരിക്കയിലേക്ക് ചേക്കേറിയ താരങ്ങളിലൊരാളാണ് പാക് ക്രിക്കറ്റർ സമി അസ്ലം. ദേശീയ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയപ്പെട്ടതിലും പാകിസ്ഥാന്‍ ക്രിക്കറ്റിനുള്ളിലെ രാഷ്ട്രീയത്തിലും അസംതൃപ്തനായാണ് അസ്ലം അമേരിക്കയിലേക്ക് കടന്നിരിക്കുന്നത്. 2023ഓടെ അസ്ലമിന് അമേരിക്കൻ ടീമിൽ കളിക്കാനാകും.

ഈയിടെ 30- 40 വിദേശ ക്രിക്കറ്റര്‍മാരാണ് സ്വന്തം രാജ്യത്ത് അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കയിലെത്തിയത് എന്ന് അസ്ലം വെളിപ്പെടുത്തിയിരുന്നു. ഐ സി സിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ നേരത്തേ ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദുള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഉന്മുക്ത് ചന്ദ്, സമിത് പട്ടേല്‍, ഹര്‍മീത് സിംഗ് എന്നിവരടക്കമുള്ളവര്‍ ഇവിടേക്കു വന്നതായാണ് അസ്ലമിന്റെ വെളിപ്പെടുത്തിയത്.

Also Read- IPL 2021| ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ല; സ്ഥിരീകരണവുമായി സൗരവ് ഗാംഗുലി

'ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു മാത്രമല്ല ദക്ഷിണാഫ്രിക്കയില്‍ നിന്നും ഒരുപാട് പേര്‍ ഇവിടേക്ക് വന്നിരുന്നു. സ്വന്തം രാജ്യത്തു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒത്തിരി മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളവരാണ് ഇവര്‍. ന്യൂസിലാന്‍ഡിന്റെ മുന്‍ ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സന്‍ ഇവിടെയുണ്ട്. അമേരിക്കയിലെ ക്രിക്കറ്റ് സംവിധാനം വളരെ മികച്ചതും കെട്ടുറപ്പുള്ളതുമാണ്. അമേരിക്കയിലെ ക്രിക്കറ്റ് മെച്ചപ്പെടുത്താനും മുന്നോട്ട് നയിക്കാനും യു എസ്‌ എ ക്രിക്കറ്റ് വലിയ പരിശ്രമങ്ങളാണ് നടത്തുന്നത്. ഉയര്‍ന്ന നിലവാരത്തിലെത്താന്‍ അവര്‍ക്കു സമയം വേണ്ടി വരും. പക്ഷെ അമേരിക്കയില്‍ ക്രിക്കറ്റിന്റെ നിലവാരം വളരെ വേഗത്തിലാണ് മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നത്'- അസ്ലം വിശദമാക്കി.

Also Read- ഇംഗ്ലണ്ടിനെതിരായ പരമ്പര ആര് നേടും? രാഹുൽ ദ്രാവിഡ്‌ പ്രവചിക്കുന്നു

എന്നാല്‍ അസ്ലമിന്റെ വെളിപ്പെടുത്തലുകളെ തള്ളിക്കൊണ്ട് ഉന്മുക്ത് ചന്ദ് രംഗത്തെത്തി. താന്‍ അമേരിക്കയില്‍ പോയത് ബന്ധുക്കളെ കാണാന്‍ മാത്രമാണെന്നും അല്ലാതെ അവിടെ യാതൊരു ടീമുമായും താന്‍ കരാറിലെത്തിയിട്ടില്ലെന്നും ഉന്മുക്ത് ചന്ദ് പറഞ്ഞു. അതൊരു വിനോദ യാത്രമായിരുന്നുവെന്നും അല്ലാതെ മറ്റൊരു ഉദ്ദേശവും അമേരിക്കയിലെത്തിയതിന് പിന്നിലില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവെയാണ് ഉന്മുക്ത് ചന്ദ് വ്യക്തമാക്കിയത്. 'എന്റെ ബന്ധുക്കളെ കാണാനാണ് ഞാന്‍ അമേരിക്കയില്‍ പോയത്. അവിടെ വെച്ച്‌ ഞാന്‍ കുറച്ച്‌ നേരം ബാറ്റിംഗ് പരിശീലനത്തിന് പോയി. എന്നാല്‍ അവിടെ കളിക്കുന്നതിന് ഞാന്‍ ഒരു കരാറും ഒപ്പിട്ടിട്ടില്ല. ഈ യാത്ര ഒരു വിനോദയാത്ര മാത്രമാണ്.‌ മറ്റൊന്നും ഇതിന് പിന്നിലില്ല.'- ഉന്മുക്ത് ചന്ദ് പറഞ്ഞു.

Also Read- ജൂലൈയിൽ ഇന്ത്യൻ യുവനിരയെ ശ്രീലങ്കയിൽ പര്യടനത്തിനയക്കാൻ ബിസിസിഐ

അതേ സമയം 2012 ല്‍‌ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ കിരീടമണിയിച്ച നായകനാണ് ഉന്മുക്ത് ചന്ദ്. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്ന് വിശേഷിക്കപ്പെട്ട ഉന്മുക്തിന് പ്രതീക്ഷിച്ച മികവിലേക്ക് പിന്നീട് ഉയരാൻ കഴിഞ്ഞിരുന്നില്ല.
Published by: Rajesh V
First published: May 10, 2021, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories