• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകകപ്പിൽ ഇതുവരെയും ഗോൾ വഴങ്ങാത്ത ആ ടീം ഏത്?


Updated: June 27, 2018, 3:20 PM IST
ലോകകപ്പിൽ ഇതുവരെയും ഗോൾ വഴങ്ങാത്ത ആ ടീം ഏത്?

Updated: June 27, 2018, 3:20 PM IST
മോസ്കോ: റഷ്യൻ ലോകകപ്പിന്റെ ​ഗ്രൂപ്പ് ഘട്ടം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഇതുവരെ ​ഗോൾ വഴങ്ങാത്ത ടീം ഉറു​ഗ്വേ മാത്രം. ബാക്കി 31 ടീമുകളും ​ഗോൾ വഴങ്ങിയപ്പോഴാണ് മികച്ച ​ഗോളടി കണ്ട എ​ ​ഗ്രൂപ്പിൽ ഉറു​ഗ്വേ ഭേദിക്കാനാകാത്ത വൻമതിലുമായി നിൽക്കുന്നത്.

ആദ്യ മത്സരത്തിൽ ​എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു ഈജിപ്തിനെതിരെ ഉറു​ഗ്വേയുടെ ജയം. രണ്ടാം മത്സരത്തിൽ സൗദി അറേബ്യയേയും എതിരില്ലാത്ത ഒരു ​ഗോളിന് വീഴ്ത്തി. മൂന്നാം മത്സരത്തിൽ ​ഗ്രൂപ്പിലെ ഏറ്റവു മികച്ച ​ഗോൾവേട്ടക്കാരായ റഷ്യയോട് ​ഗോളൊന്നും വഴങ്ങിയില്ലെന്ന് മാത്രമല്ല, മൂന്നെണ്ണം അടിക്കുകയും ചെയ്തു.

മറ്റ് ​ഗ്രൂപ്പുകളിലെ എല്ലാ ടീമുകളും ഒരു ​ഗോളെങ്കിലും വഴങ്ങിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് സേവ് നടത്തിയ ​ഗോളി ഫെർണാണ്ടോ മുസ്ലേരയുടേയും ക്യാപ്റ്റൻ ഡീ​ഗോ ​ഗോഡിനു ഹോസെ ​ഗ്വിമിനസും അണിനിരക്കുന്ന പഴുതടച്ച പ്രതിരോധവുമാണ് ഉറു​ഗ്വെയുടെ പ്രകടനത്തിന് പിന്നിൽ.

ക്രൊയേഷ്യ, ഫ്രാൻസ്, ഡെന്മാർക്ക് എന്നീ ടീമുകൾ പെനാൽറ്റിയിലൂടെ ​മാത്രമാണ് ​ഗോൾ വഴങ്ങിയത്. പ്രീക്വർട്ടറിലേക്ക് യോ​ഗ്യത നേടിയവരിൽ ഏറ്റവു കുറവ് ​ഗോൾ നേടിയ ടീം ഡെന്മാർക്കാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ​ഗോൾ മാത്രമാണവരുടെ സമ്പാദ്യം.
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍