• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അർജന്‍റീനയിലെ സിനിമാ നടൻ റഫറി; ഭയപ്പാടോടെ ഉറുഗ്വേ!


Updated: July 6, 2018, 7:00 PM IST
അർജന്‍റീനയിലെ സിനിമാ നടൻ റഫറി; ഭയപ്പാടോടെ ഉറുഗ്വേ!

Updated: July 6, 2018, 7:00 PM IST
ഈ ലോകകപ്പിലെ ആദ്യ ക്വാർട്ടർ  മൽസരത്തിനായി ഉറുഗ്വേയും ഫ്രാൻസും ഇറങ്ങുമ്പോൾ ഇരു ടീമിലെയും താരങ്ങൾക്കൊപ്പം ശ്രദ്ധേയനാകുന്ന ഒരാൾ കൂടിയുണ്ടാകും കളത്തിൽ. മൽസരം നിയന്ത്രിക്കുന്ന റഫറി. നെസ്റ്റർ പിറ്റാന എന്ന ഇന്നത്തെ റഫറി പ്രശസ്തനായ ഒരു നടൻ കൂടിയാണ്.

അർജന്റീന സിനിമകളിലെ ശ്രദ്ധേയനായ താരമാണ് നെസ്റ്റർ പിറ്റാന. ചെറുപ്പകാലത്ത് സിനിമകളിൽ സജീവമായിരുന്ന പിറ്റാന പിന്നീട് ഫുട്ബോൾ കളത്തിലേക്ക് മാറി. 1997ല്‍ പുറത്തിറങ്ങിയ ഹിറ്റ് സിനിമയായ ദി ഫ്യൂരി എന്ന ആക്ഷന്‍ സിനിമയിലും നെസ്റ്റര്‍ അഭിനയിച്ചിരുന്നു. ഇന്ന് ഉറുഗ്വേ-ഫ്രാൻസ് മൽസരം നിയന്ത്രിക്കുമ്പോൾ പിറ്റാനയും താരമായി മാറും. പ്രത്യേകിച്ച് അർജന്‍റീനൻ ആരാധകർക്ക്. 43 വയസ്സുള്ള പിറ്റാന ഫിഫ റഫറി പാനലിൽ മുൻ നിരയിലുള്ള വ്യക്തിയാണ്.

അഭിനയം നിര്‍ത്തി റഫറിയിംഗിലേക്ക് തിരിഞ്ഞ നെസ്റ്റര്‍ കഴിഞ്ഞ ലോകകപ്പിലും റഫറി ആയി ഉണ്ടായിരുന്നു. ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരമായ റഷ്യ-സൗദി അറേബ്യ മത്സരം നെസ്റ്റര്‍ ആയിരുന്നു നിയന്ത്രിച്ചത്. എന്നാൽ നെസ്റ്റർ ഈ മൽസരം നിയന്ത്രിക്കാൻ ഇറങ്ങുമ്പോൾ ഉറുഗ്വക്കാർ പേടിക്കുന്നുണ്ട്. കാരണം മറ്റൊന്നുമല്ല  നെസ്റ്റര്‍ റഫറി ആയിരുന്നപ്പോഴൊന്നും ഉറുഗ്വേ വിജയിച്ചിട്ടില്ല.
First published: July 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍