US Open | ജോക്കോവിച്ചിന്റെ ചരിത്ര നേട്ടത്തിന് മുന്നില്‍ വന്മതിലായി മെദ് വദേവ്; പുരുഷ വിഭാഗത്തില്‍ മെദ് വദേവിന് കിരീടം
US Open | ജോക്കോവിച്ചിന്റെ ചരിത്ര നേട്ടത്തിന് മുന്നില്‍ വന്മതിലായി മെദ് വദേവ്; പുരുഷ വിഭാഗത്തില്‍ മെദ് വദേവിന് കിരീടം
ഡാനില്‍ മെദ് വദേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ജോക്കോവിച്ചിനെ തോല്‍പ്പിച്ചത്. 25 വയസുകാരന്റെ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
News18
Last Updated :
Share this:
യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് തോല്‍വി. ലോക രണ്ടാം നമ്പര്‍ താരമായ റഷ്യന്‍ താരം ഡാനില്‍ മെദ് വദേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ജോക്കോവിച്ചിനെ തോല്‍പ്പിച്ചത്. 25 വയസുകാരന്റെ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. അതേസമയം, ടെന്നീസ് ലോകം കാത്തിരുന്ന നൊവാക് ജോക്കോവിച്ചിന്റെ കലണ്ടര്‍ സ്ലാമിനും 21 ഗ്രാന്‍ഡ്സ്ലാം ചരിത്ര നേട്ടത്തിനുമാണ് മെദ് വദേവ് വന്മതിലായി മാറിയത്.
It's over: the #USOpen final, and Novak Djokovic's chance to complete sports' hardest puzzle.
Whether it was fatigue, nerves or simply Daniil Medvedev, Nole simply didn’t have it.
But @DaniilMedwed did: 6-4, 6-4, 6-4, for his first major title. 🏆
കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ഇറങ്ങിയ മെദ് വദേവ് ഒരു സെറ്റില്‍ പോലും പിന്നോട്ട് പോവാത്ത പോരാട്ട വീര്യമാണ് കാഴ്ചവച്ചത്. സ്കോര്‍ 6- 4, 6- 4, 6- 4. കണ്ണിരണിഞ്ഞായിരുന്നു നൊവാക് ജോക്കോവിച്ച് മടങ്ങിയത്.
കിരീടം നേടിയിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാവുമായിരുന്നു ജോക്കോവിച്ച്. ഇതിനൊപ്പം കലണ്ടര്‍ സ്ലാം നേടാനും സെര്‍ബിയന്‍ താരത്തിനാകുമായിരുന്നു. എന്നാല്‍ 2019 ല്‍ ഓപ്പണ്‍ ഫൈനലില്‍ കൈവിട്ട കിരീടം മെദ് വദേവ് ഇത്തവണ പോരാടി ആധികാരികതയോടെ തന്നെ സ്വന്തമാക്കുകയായിരുന്നു. 2019 റഫാല്‍ നദാലിനോട് കനത്ത പോരാട്ടത്തിനൊടുവിലായിരുന്നു മെദ് വദേവ് കിരീടം കൈവിട്ടത്.
ടെന്നീസില്‍ ഒരു സീസണിലെ എല്ലാ മേജര്‍ കിരീട നേട്ടങ്ങളും സ്വന്തമാക്കുമ്പോഴാണ് ഒരു താരത്തിന് കലണ്ടര്‍ സ്ലാം സ്വന്തമാവുക. ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ഉള്‍പ്പെടെ എല്ലാ കിരീടങ്ങളും നേടിയ ജോക്കോവിച്ചിന് മുന്നില്‍ ബാക്കിയുള്ളത് യു എസ് ഓപ്പണ്‍ കൂടിയായിരുന്നു. കിരീടനേട്ടം ഒരു ജയം മാത്രമകലെ നില്ക്കുമ്പോള് എല്ലാവരുടെ കണ്ണുകളും നീണ്ടത് ജോക്കോയിലേക്കായിരുന്നു. നിലവില്‍ 20 വീതം ഗ്രാന്ഡ്സ്ലാമുകള് സ്വന്തമായുള്ള ജോക്കോയുടെയും ഫെഡററുടെയും നദാലിന്റെയും പേരിലാണ് റെക്കോര്‍ഡ്. യു എസ് ഓപ്പണില്‍ ഫെഡററും നദാലും മത്സരിച്ചിരുന്നില്ല.
US Open | വനിത സിംഗിള്‍സ് കിരീടം എമ്മ റാഡുകാനുവിന്; ഷറപ്പോവയ്ക്ക് ശേഷം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
യു എസ് ഓപ്പണ്‍ ടെന്നിസ് വനിത സിംഗിള്‍സ് കിരീടം ബ്രിട്ടണിന്റെ 18കാരി എമ്മ റാഡുകാനുവിന്. ഫൈനലില്‍ കനേഡിയന്‍ താരം ലൈന ആനി ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് എമ്മയുടെ ചരിത്ര നേട്ടം. 44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്നത്. മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എമ്മ സ്വന്തമാക്കി.
രണ്ട് കൗമാര താരങ്ങളാണ് ഇത്തവണ യു എസ് ഓപ്പണ്‍ വനിത വിഭാഗത്തില്‍ ഏറ്റുമുട്ടിയത് എന്ന പ്രത്യേകതയും ഫൈനലിലുണ്ടായിരുന്നു. അതേസമയം, കാനഡയുടെ 19കാരിയായ താരം ലെയ്ന ആനി ഫെര്‍ണാണ്ടസ് മൂന്നാം സീഡും കഴിഞ്ഞ സീസണ് ടൂര്‍ണമെന്റ് ജേതാവുമായ യു എസ് താരം നയോമി ഒസാക്കയെ തകര്‍ത്ത് ശ്രദ്ധ നേടിയ താരമാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.