• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

US Open: ആവേശ പോരാട്ടത്തിനൊടുവിൽ റഫേൽ നദാലിന് കിരീടം

news18
Updated: September 9, 2019, 6:59 AM IST
US Open: ആവേശ പോരാട്ടത്തിനൊടുവിൽ റഫേൽ നദാലിന് കിരീടം
റഫേൽ നദാൽ
  • News18
  • Last Updated: September 9, 2019, 6:59 AM IST IST
  • Share this:
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം കിരീടം സ്പെയിനിന്റെ റഫേൽ നദാലിന്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വെദേവിനെയാണ് നദാൽ പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റുകൾ നദാലും അടുത്ത രണ്ടു സെറ്റുകൾ മെദ്‌വെദേവും സ്വന്തമാക്കി. അവസാന സെറ്റ് തിരിച്ചുപിടിച്ചാണ് നദാൽ കരിയറിലെ നാലാം യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്കോർ: 7-5, 6-3, 5-7, 4-6, 6-4.

നദാലിന്റെ 19ാം ഗ്രാൻസ്ലാം കിരീടമാണിത്. 2010, 2013, 2017 വര്‍ഷങ്ങളിൽ നദാലിനായിരുന്നു യുഎസ് ഓപ്പൺ കിരീടം. മെദ്‌വെദേവിന്റെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലായിരുന്നു ഇത്.

Also Read- യു.എസ് ഓപ്പൺ: സെറീന വില്യംസിന് പരാജയം; ചരിത്രമെഴുതി ആന്ദ്രീസ്ക്യൂ

സെമിഫൈനലില്‍ രണ്ടാം സീഡ് നഡാല്‍ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ കീഴടക്കിയാണ് (7-6, 6-4, 6-1) നദാൽ മുന്നേറിയത്. നാലാം സീഡായ മെദ്‌വെദേവ് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ തോല്‍പ്പിച്ചാണ് (7-6, 6-4, 6-3) ഫൈനലിൽ ഇടംനേടിയത്. ക്വാര്‍ട്ടറില്‍ സ്വിസ് താരം റോജര്‍ ഫെഡററെ കീഴടക്കിയ റഷ്യന്‍ താരം മികച്ചഫോമിലായിരുന്നു. കരിയറില്‍ അഞ്ചു കിരീടങ്ങളുള്ള താരത്തിന് പക്ഷേ, ഗ്രാന്‍സ്ലാമില്‍ ഇതുവരെ നാലാം റൗണ്ടിനപ്പുറം പോകാന്‍ കഴിഞ്ഞിരുന്നില്ല. സീസണില്‍ മെദ്‌വെദേവിന്റെ നാലാം ഫൈനലായിരുന്നു ഇത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍