ലക്ഷ്യം 19-ാം ഗ്രാൻസ്ലാം കിരീടം; റാഫേൽ നദാൽ യു.എസ് ഓപ്പൺ ഫൈനലിൽ

ഈ സീസണിന്‍റെ തുടക്കത്തിൽ പരിക്ക് മൂലം ചില ടൂർണമെന്‍റുകളിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്ന നദാലിന്‍റെ ഗംഭീര തിരിച്ചുവരവാണ് ഇതുവരെ യു.എസ് ഓപ്പണിൽ കണ്ടത്

news18-malayalam
Updated: September 7, 2019, 11:55 AM IST
ലക്ഷ്യം 19-ാം ഗ്രാൻസ്ലാം കിരീടം; റാഫേൽ നദാൽ യു.എസ് ഓപ്പൺ ഫൈനലിൽ
ഈ സീസണിന്‍റെ തുടക്കത്തിൽ പരിക്ക് മൂലം ചില ടൂർണമെന്‍റുകളിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്ന നദാലിന്‍റെ ഗംഭീര തിരിച്ചുവരവാണ് ഇതുവരെ യു.എസ് ഓപ്പണിൽ കണ്ടത്
  • Share this:
ന്യൂയോർക്ക്: 18 തവണ ഗ്രാൻസ്ലാം സിംഗിൾസ് ജേതാവായ റാഫേൽ നദാൽ യു.എസ് ഓപ്പൺ ഫൈനലിൽ. അഞ്ചാം തവണയാണ് നദാൽ യു.എസ് ഓപ്പണിൽ ഫൈനലിലെത്തുന്നത്. ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ 7-6 (6), 6-4, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് നദാൽ കലാശപ്പോരിന് ഇടംനേടിയത്. 33 കാരനായ സ്പാനിഷ് താരം തന്റെ നാലാമത്തെ യുഎസ് ഓപ്പൺ കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

ഫൈനലിൽ റഷ്യൻതാരവും അഞ്ചാം സീഡുമായ ഡാനിയേൽ മെദ്‌വദേവാണ് നദാലിന്‍റെ എതിരാളി. ബൾഗേറിയയുടെ ഗ്രിഗർ ഡിമിത്രോവിനെ 7-6 (5), 6-4, 6-3 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് മെദ്‌വദേവാണ് ആദ്യ ഗ്രാൻസ്ലാം ഫൈനലിലെത്തിയത്.

നെയ്മർ രക്ഷകനായി; കൊളംബിയയോട് തോൽവി ഒഴിവാക്കി ബ്രസീൽ

ഈ സീസണിന്‍റെ തുടക്കത്തിൽ പരിക്ക് മൂലം ചില ടൂർണമെന്‍റുകളിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്ന നദാലിന്‍റെ ഗംഭീര തിരിച്ചുവരവാണ് ഇതുവരെ യു.എസ് ഓപ്പണിൽ കണ്ടത്. ദുഷ്ക്കരമായ നാളുകൾക്കുശേഷം യു.എസ് ഓപ്പൺ ഫൈനലിലെത്തിയത് വളരെ സന്തോഷം നൽകുന്നതാണെന്ന് നദാൽ മത്സരശേഷം പ്രതികരിച്ചു.

ഇത്തവണ യു.എസ് ഓപ്പൺ നേടിയാൽ നദാലിന്‍റെ പേരിൽ 19 ഗ്രാൻസ്ലാം കിരീടങ്ങളാകും. കരിയറിലെ 27-ാം ഗ്രാൻസ്ലാം ഫൈനലാണ് നദാലിന്‍റേത്. ഏറ്റവുധികം ഗ്രാൻസ്ലാം നേടിയ റോജർ ഫെഡറർക്കൊപ്പമെത്താനുള്ള ശ്രമത്തിലാണ് നദാൽ. ഫെഡററുടെ പേരിൽ 20 കിരീടങ്ങളുണ്ട്.
First published: September 7, 2019, 11:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading