നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഓരോവറിലെ ആറ് പന്തും സിക്സർ; അമേരിക്കൻ താരത്തിന് ചരിത്ര നേട്ടം - വീഡിയോ

  ഓരോവറിലെ ആറ് പന്തും സിക്സർ; അമേരിക്കൻ താരത്തിന് ചരിത്ര നേട്ടം - വീഡിയോ

  മത്സരത്തിൽ 124 പന്തിൽ നാല് ഫോറും 16 സിക്‌സും ഉൾപ്പടെ പുറത്താകാതെ 173 റൺസെടുത്ത ജസ്ക്കരൺ ഒരു അമേരിക്കൻ താരത്തിന്റെ ആദ്യ സെഞ്ചുറി നേട്ടം കൂടിയാണ് കുറിച്ചത്.

  Jaskaran Malhotra (Image: Twitter | USA Cricket)

  Jaskaran Malhotra (Image: Twitter | USA Cricket)

  • Share this:
   ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി അമേരിക്കന്‍ താരം. ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയാണ് അമേരിക്കയുടെ താരമായ ജസ്ക്കരൺ മൽഹോത്ര അപൂർവമായി പിറക്കുന്ന റെക്കോർഡിലേക്ക് തന്റെ പേര് കൂടി എഴുതി ചേർത്തത്. പാപ്പുവ ന്യൂ ഗിനിയക്കെതിരായ മത്സരത്തില്‍ നേടിയ തകർപ്പൻ സെഞ്ചുറി പ്രകടനത്തിനൊപ്പമാണ് ഈ ചരിത്രനേട്ടം കൂടി ജസ്ക്കരൺ കീശയിലാക്കിയത്. മത്സരത്തിൽ 124 പന്തിൽ നാല് ഫോറും 16 സിക്‌സും ഉൾപ്പടെ പുറത്താകാതെ 173 റൺസെടുത്ത ജസ്ക്കരൺ ഒരു അമേരിക്കൻ താരത്തിന്റെ ആദ്യ സെഞ്ചുറി നേട്ടം കൂടിയാണ് കുറിച്ചത്.

   ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഹെര്‍ഷല്‍ ഗിബ്‌സിന് ശേഷം ഏകദിനത്തില്‍ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ നേടുന്ന താരമെന്ന ബഹുമതിയാണ് ജസ്ക്കരൺ സ്വന്തമാക്കിയിരിക്കുന്നത്. ക്രിക്കറ്റിൽ ഈ നേട്ടത്തിൽ എത്തുന്ന ഒമ്പതാമത്തെ താരമാണ് ജസ്ക്കരൺ. ഈ പട്ടികയിൽ അമേരിക്കൻ താരത്തിനൊപ്പം ഇന്ത്യൻ താരം യുവരാജ് സിങ് വെസ്റ്റ് ഇൻഡീസിന്റെ കീറോൺ പൊള്ളാർഡ് എന്നിവരുമുണ്ട്.


   മത്സരത്തിൽ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 72 എന്ന നിലയിലേക്ക് തകര്‍ന്നിടത്തുനിന്നാണ് ജസ്ക്കരൺ അമേരിക്കയുടെ രക്ഷകനായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം അഞ്ചാമനായി ക്രീസിലെത്തിയാണ് ഈ ബാറ്റിങ് വിരുന്നൊരുക്കിയത്. ഗൗഡി ടോകയെറിഞ്ഞ അവസാന ഓവറിലാണ് ജസ്ക്കരൺ ആറ് പന്തും അതിര്‍ത്തി കടത്തിയത്. ജസ്ക്കരൺ മൽഹോത്രയുടെ ഈ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് പടുത്തുയർത്തി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ പാപുവ ന്യൂ ഗിനിയ വെറും 137 റണ്‍സില്‍ പുറത്തായി. ഇതോടെ രണ്ട് മത്സരങ്ങളുടെ ഏകദിന പരമ്പര അമേരിക്ക തൂത്തുവാരി. ആദ്യ ഏകദിനം അമേരിക്ക ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. താരത്തിന്റെ ചരിത്ര പ്രകടനത്തിന് യുഎസ്എ ക്രിക്കറ്റ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പ്രശംസ അറിയിച്ചിട്ടുണ്ട്.


   ഇന്ത്യന്‍ വംശജനാണ് ജസ്‌കരന്‍ എന്നതാണ് മറ്റൊരു പ്രധാന കാര്യം.ചണ്ഡീഗഢിലാണ് അദ്ദേഹം ജനിച്ചതെങ്കിലും പിന്നീട് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. കൂടാതെ അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങളിലെ മൂന്നാമത്തെ ഉയർന്ന സ്‌കോറെന്ന റെക്കോർഡും താരത്തെ തേടിയെത്തി. അയർലൻഡിന്റെ പോള്‍ സ്റ്റിര്‍ലിങ്ങും (177), സ്കോട്ലൻഡിന്റെ കല്ലം മക്ലോയ്ഡ് (175) എന്നിവരാണ് അമേരിക്കൻ താരത്തിന് മുന്നിലുള്ളത്.
   Published by:Naveen
   First published:
   )}